Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട് ജില്ലയുടെ ഉള്‍പ്രദേശങ്ങളില്‍ കഞ്ചാവ് കൃഷി വ്യാപകമാകുന്നു

കഴിഞ്ഞ ദിവസം കാഞ്ഞങ്ങാടിനടുത്ത മാവുങ്കാല്‍ കാട്ടുകുളങ്ങരയില്‍ ഒരുവീട്ടുവളപ്പില്‍ നിന്ന് വളര്‍ച്ച പൂര്‍ത്തിയായ രണ്ട് കഞ്ചാവ് ചെടികളാണ് എക്‌സൈസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. ചേമ്പും ചേനയും കൃഷി ചെയ്തതിനിടയിലാണ് കഞ്ചാവ് ചെടികളും വളര്‍ത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2020, 10:39 am IST
inKasargod

കാസര്‍കോട്: കാസര്‍കോട് ജില്ലയുടെ ഉള്‍പ്രദേശങ്ങളില്‍ മറ്റ് കൃഷികള്‍ക്കിടയില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്ന സംഘങ്ങള്‍ വ്യാപകമാകുന്നു. ഇവരെ പിടികൂടാന്‍ എക്‌സൈസ് സ്‌ക്വാഡുകള്‍ രംഗത്ത്. വ്യാപകമായി കഞ്ചാവ് കൃഷി നടത്തുന്നവരുണ്ടെന്ന സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്‌ക്വാഡുകള്‍ തിരിച്ച് എക്‌സൈസിന്റെ അന്വേഷണം ഊര്‍ജ്ജിതമാക്കാനാണ് തീരുമാനം. 

കഴിഞ്ഞ ദിവസം കാഞ്ഞങ്ങാടിനടുത്ത മാവുങ്കാല്‍ കാട്ടുകുളങ്ങരയില്‍ ഒരുവീട്ടുവളപ്പില്‍ നിന്ന് വളര്‍ച്ച പൂര്‍ത്തിയായ രണ്ട് കഞ്ചാവ് ചെടികളാണ് എക്‌സൈസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. ചേമ്പും ചേനയും കൃഷി ചെയ്തതിനിടയിലാണ് കഞ്ചാവ് ചെടികളും വളര്‍ത്തിയത്. എക്‌സൈസ് രണ്ട് ചെടികളും പിഴുതെടുത്ത് കൊണ്ടുപോകുകയും കാട്ടുകുളങ്ങരയിലെ വി.വി മനു(30)വിനെതിരെ കേസെടുക്കുകയും ചെയ്തു. മനു സ്ഥലത്തില്ലാതിരുന്നതിനാല്‍ അറസ്റ്റ് ചെയ്യാനായില്ല. ഇയാള്‍ കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി എക്‌സൈസ് പറഞ്ഞു.

ഔഷധച്ചെടിയെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് വിനു കഞ്ചാവ് ചെടികള്‍ നട്ടത്. തടമുണ്ടാക്കിയും കമ്പിവേലി കെട്ടിയും വളരെ ശ്രദ്ധയോടെയാണ് ഈ ചെടികളെ വിനു പരിപാലിച്ചത്. വീടിന്റെ തെക്കുകിഴക്ക് മൂലയില്‍ വെവ്വേറെ ഇടങ്ങളിലായാണ് ചെടി നട്ടത്. ഒരുചെടിക്ക് 165 സെന്റിമീറ്ററും മറ്റേതിന് 120 സെന്റീമീറ്ററുമാണ് ഉയരം. ഏതാനും ദിവസം കഴിഞ്ഞാല്‍ ചെടികള്‍ പൂത്തുതുടങ്ങും. കഞ്ചാവ് ചെടിയുടെ ഇലയും പൂവും കായും കഴിച്ചാല്‍ വീര്യമുള്ള ലഹരി ലഭിക്കും. അതുകൊണ്ട് തന്നെ ഇതിനെല്ലാം ആവശ്യക്കാരെറെയാണ്.

ലഹരിക്ക് അടിമകളായവരെ ലക്ഷ്യമിട്ടും സ്വന്തം ആവശ്യത്തിനും രഹസ്യമായി കഞ്ചാവ് കൃഷി ചെയ്യുന്നവര്‍ ഏറെയുണ്ടെങ്കിലും അപൂര്‍വമായി മാത്രമാണ് ചിലര്‍ പിടിയിലാകുന്നത്. രണ്ടുവര്‍ഷം മുമ്പ് വെള്ളരിക്കുണ്ടിലെ ഒരു വീട്ടുവളപ്പില്‍ നിന്ന് എക്‌സൈസ് സംഘം കഞ്ചാവ് ചെടികള്‍ പിടികൂടിയിരുന്നു. 

മലയോരപ്രദേശങ്ങളിലെ ദുര്‍ഘടം നിറഞ്ഞ ചില പ്രദേശങ്ങളില്‍ കഞ്ചാവ് കൃഷി നടത്തുന്നുണ്ടെന്ന വിവരം മുമ്പ് എക്‌സൈസിന് ലഭിച്ചിരുന്നു. ഇത്തരം പ്രദേശങ്ങളിലെത്തിപ്പെടുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ കാരണം അന്വേഷണത്തിന് ആരും മിനക്കെടാറില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

കഞ്ചാവ്; നിയന്ത്രിക്കുന്നത് മംഗഌരു സംഘം
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അതിര്‍ത്തി കടന്നെത്തുന്ന കഞ്ചാവ് സൂക്ഷിക്കാനുള്ള ഇടത്താവളമായി മഞ്ചേശ്വരം മാറുന്നു. മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള ചെറുതും വലുതുമായ സംഭരണ വിതരണ കേന്ദ്രങ്ങളുണ്ടെന്നാണ് പോലീസ് തന്നെ പറയുന്നത്. സമീപകാലത്തായി കാസര്‍കോട്, കണ്ണൂര്‍ കോഴിക്കോട് ജില്ലകളില്‍ നിന്നായി പിടികൂടിയ കഞ്ചാവുകളുടെ ഉറവിടം സംബന്ധിച്ച് അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് ഈ സൂചനകള്‍ ലഭിച്ചത്. മംഗഌരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കഞ്ചാവ് കടത്ത് സംഘമാണ് ഈ ഇടത്താവളങ്ങള്‍ക്ക് പിന്നിലെന്ന് സൂചനയുണ്ട്. 
ആന്ധ്രാപ്രദേശില്‍ നിന്ന് കടത്തി കൊണ്ടുവരുന്ന കഞ്ചാവ് കര്‍ണ്ണാടകയുടെ അതിര്‍ത്തി പ്രദേശങ്ങളിലെ രഹസ്യ കേന്ദ്രങ്ങളിലാണ് ആദ്യം സൂക്ഷിച്ചിരുന്നത്. അവിടെ നിന്ന് ചെറിയ അളവുകളിലുള്ള പാക്കറ്റുകള്‍ പ്രധാനമായും ഇരുചക്രവാഹനങ്ങളിലും മറ്റുമായി അതിര്‍ത്തി കടത്തുന്നുവെന്നും അവ ഇടനിലക്കാരുടെ മേല്‍നോട്ടത്തിലുള്ള കേന്ദ്രങ്ങളില്‍ സൂക്ഷിക്കുകയുമാണ് രീതിയെന്ന് പോലീസ് പറയുന്നു. അത്തരം കേന്ദ്രങ്ങളില്‍ നിന്നാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്തി കൊണ്ടുപോകുന്നത്. 

ഏതാനും ദിവസം മുമ്പ് വടകര തൊട്ടില്‍ പാലത്തിന് സമീപത്ത് വെച്ച് മഞ്ചേശ്വരം സ്വദേശി കിരണ്‍ അറസ്റ്റിലായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് സംഭവ സ്ഥലത്ത് വെച്ച് പുഴയില്‍ ചാടി രക്ഷപ്പെട്ടിരുന്നു. ഇയാളം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വലിയ മുടക്കില്ലാതെ വലിയ ലാഭം ലഭിക്കുമെന്നതിനാല്‍ കൂടുതല്‍പേര്‍ കഞ്ചാവ് കടത്ത് രംഗത്തെത്തുന്നതായി അധികൃതര്‍ പറയുന്നു. 
  അതേസമയം കഞ്ചാവ് കടത്ത് സംഘങ്ങള്‍ തമ്മിലുള്ള പകയും വൈരാഗ്യവും വര്‍ദ്ധിച്ചുവരുന്നതായും ഇത് അവര്‍ തമ്മിലുള്ള പരസ്യ സംഘട്ടനങ്ങളിലേക്കെത്തുന്നത് വലിയ ക്രമാസമാധാന പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയേക്കുമെന്ന ആശങ്ക കൂടിവരികയാണ്.
 

ഫ്‌ളാറ്റില്‍ സൂക്ഷിച്ച 18.5 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും ഹബ്ബായി മാറിയ ഉപ്പള മൊര്‍ത്തണയില്‍ വോര്‍ക്കാടി മൊറാത്തണയിലെ കേരള ഹൗസ് എന്ന ഫഌറ്റിന്റെ മൂന്നാം നിലയില്‍ ആളൊഴിഞ്ഞ ഭാഗത്ത് സൂക്ഷിച്ച 18.5 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കഞ്ചാവ് വിതരണക്കാരനായ മൊര്‍ത്തണയിലെ സയ്യിദ് ജാബിറിനെ(32) അറസ്റ്റ് ചെയ്തു. ആവശ്യക്കാര്‍ക്കെത്തിച്ചു കൊടുക്കാനാണ് ജാബിര്‍ കഞ്ചാവ് സൂക്ഷിച്ചതെന്ന് കുമ്പള എക്‌സൈസ് സംഘം പറഞ്ഞു. കാസര്‍കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്കും അസിസ്റ്റന്റ് കമ്മീഷണര്‍ക്കും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫ് ളാറ്റില്‍ പരിശോധന നടത്തിയത്. കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. നൗഫല്‍, പ്രിവന്റീവ് ഓഫീസര്‍മാരായ മോഹന്‍, പി. സുരേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കണ്ണന്‍കുഞ്ഞി, സുധീഷ്, നസ്‌റുദ്ദീന്‍, ഹസ്രത്ത് അലി, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ മേയ്‌മോള്‍ ജോണ്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. അതേസമയം പ്രദേശത്ത് കഞ്ചാവ് മാഫിയയുടെ അഴിഞ്ഞാട്ടം നടക്കുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു.

Tags: Cannabiskasargodപോലീസ്cultivation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

റെയിൽവേ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ട; 66 കിലോ കഞ്ചാവുമായി മൂന്ന് ബംഗാൾ സ്വദേശികൾ കോട്ടയത്ത് പിടിയിൽ

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

‘ സസ്‌പെൻഷനല്ലേയുള്ളു , ഗുരുപ്രസാദ് മാഷ് സന്തോഷിക്കണം ; കൈയും കാലും മാറ്റാൻ ഉത്തരവിട്ടില്ലല്ലോ’

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.