Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പാലത്തായി പീഡനാരോപണം: നിയമ വാഴ്ചയെ വെല്ലുവിളിച്ച് ജിഹാദി-കോണ്‍ഗ്രസ്സ്-സിപിഎം സഖ്യം

നിയമപരമായി ഏര്‍പ്പെടുത്തിയ കൗണ്‍സിലര്‍മാരാണ് പെണ്‍കുട്ടിക്ക് കളവു പറയുന്ന സ്വഭാവമുണ്ടെന്ന് വ്യക്തമാക്കിയത്. അതിനാല്‍ ആരോപണ വിധേയനായ പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന പെണ്‍കുട്ടിയുടെ അമ്മയുടെ അപേക്ഷ പരിഗണിക്കരുതെന്നും ആരോപണ വിധേയനായ പത്മരാജന്‍ ജാമ്യത്തിന് അര്‍ഹനാണെന്നുമാണ് ഗവ. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Sep 2, 2020, 10:21 pm IST
inKannur

കണ്ണൂര്‍: പാലത്തായി പീഡനാരോപക്കേസില്‍ ഇരയായെന്നു പറയുന്ന പെണ്‍കുട്ടിക്ക് ഭാവനയില്‍ നിന്ന് കഥകള്‍ മെനഞ്ഞെടുക്കുന്ന, നുണ പറയുന്ന സ്വഭാവമുണ്ടെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും അന്വേഷണ സംഘത്തിനും ആരോപണ വിധേയനായ അധ്യാപകനുമെതിരായ പരസ്യ പ്രതികരണവുമായി ജിഹാദി സംഘടനകളും കോണ്‍ഗ്രസ്സും സിപിഎമ്മും. ആരോപണം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമായിട്ടും ക്രൈംബ്രാഞ്ച് കേസ് അട്ടിമറിച്ചെന്നാരോപിച്ച് കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് സംഘടിപ്പിച്ച ധര്‍ണ്ണാ സമരം കെ. മുരളീധരന്‍ എംപിയാണ് ഉദ്ഘാടനം ചെയ്തത്.  

നിയമപരമായി ഏര്‍പ്പെടുത്തിയ കൗണ്‍സിലര്‍മാരാണ് പെണ്‍കുട്ടിക്ക് കളവു പറയുന്ന സ്വഭാവമുണ്ടെന്ന് വ്യക്തമാക്കിയത്. അതിനാല്‍ ആരോപണ വിധേയനായ പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന പെണ്‍കുട്ടിയുടെ അമ്മയുടെ അപേക്ഷ പരിഗണിക്കരുതെന്നും ആരോപണ വിധേയനായ പത്മരാജന്‍ ജാമ്യത്തിന് അര്‍ഹനാണെന്നുമാണ് ഗവ. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞത്. കൃത്യമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിക്കാതെയാണ് ജിഹാദികളുടെ കയ്യടി നേടുന്നതിനും സംഘടിത ന്യൂനപക്ഷ വോട്ട് നേടുന്നതിമും വേണ്ടി സിപിഎമ്മും കോണ്‍ഗ്രസ്സും ലീഗും ആരോപണവമായി രംഗത്ത് വരുന്നത്.

മാര്‍ച്ച് 17 ന് പരാതി ലഭിച്ച് 18 ന് തന്നെ മെഡിക്കല്‍ പരിശോധനയും വനിതാ മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി (സിആര്‍പിസി 164) വാങ്ങിയും കേസ് കുറ്റമറ്റ രീതിയില്‍ അന്വേഷിച്ചത് സിഐ ടി.പി. ശ്രീജിത്ത് ആയിരുന്നു. കേസില്‍ പോക്‌സോ വകുപ്പും ചേര്‍ത്തു. അന്വേഷണത്തിന്റെ ഭാഗമായി സ്‌കൂളിലെ സഹഅധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മൊഴിയെടുക്കുകയും പീഢനം നടന്നെന്ന് കുട്ടി ആരോപിക്കുന്ന ശുചിമുറിയും മറ്റും പരിശോധിച്ചതോടെയാണ് കേസില്‍ ദുരൂഹതയുണ്ടെന്ന് അന്വേഷണസംഘത്തിന് ബോധ്യമായത്. കുട്ടിയുടെ മൊഴി വീണ്ടും എടുക്കുകയും കൗണ്‍സിലിംഗ് നടത്തുകയും ചെയ്തതോടെ പത്മരാജന്‍ നിരപരാധിയാണെന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തുകയുമായിരുന്നു.  

പരികല്‍പ്പനങ്ങളില്‍ നിന്നും ഉയരുന്ന സംശയങ്ങളും മറ്റുമാണ് കുട്ടിയുടെ മൊഴിയിലുള്ളതെന്ന് അന്വേഷണസംഘം മനസ്സിലാക്കി. കേസില്‍ മതതീവ്രവാദ സംഘടനകളും, ചില  മാധ്യമപ്രവര്‍ത്തകരും ആസൂത്രിതമായി ഇടപ്പെടല്‍ നടത്തിയതായും വ്യക്തമായിരുന്നു. മേല്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കാര്യങ്ങള്‍ വ്യക്തമായി അവതരിപ്പിച്ചതോടെ സിഐ ടി.പി. ശ്രീജിത്തിനെ സിപിഎം നേതാക്കള്‍ ഇടപ്പെട്ട് കോഴിക്കോട്ടേക്ക് സ്ഥലം മാറ്റി. പിന്നീട് അന്വേഷണത്തിനെത്തിയ സിഐ ഫായിസ് അലിക്കും മൊഴിയിലെ വൈരുദ്ധ്യവും#ോ ചില ഇടപ്പെടലും മനസിലായിരുന്നു. പ്രതി ചേര്‍ക്കപ്പെട്ട പത്മരാജനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത തലശേരി ഡിവൈഎസ്പി കെ.വി. വേണുഗോപാലിനും കേസിലെ ദുരൂഹതകള്‍ നേരിട്ട് മനസിലായി. കെ.വി.വേണുഗോപാലിനെയും പിന്നീട് സ്ഥലം മാറ്റി.  

ഐ.ജി. എസ്. ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ എസ്പി കെ.വി. സന്തോഷ്, സിഐ. മധുസൂതനന്‍ നായര്‍ എന്നിവര്‍ അടങ്ങിയ സംഘം 84 ദിവസം കേസ് അന്വേഷിച്ചിട്ടും പോക്‌സോ വകുപ്പ് പ്രകാരം ഉളള ഒരു തെളിവും ലഭിച്ചില്ല. 90 ദിവസത്തിനുളളില്‍ തലശേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ജെജെഎ  (ജുവനൈല്‍ ജസ്റ്റിസ് ആക്ട്) ചേര്‍ത്ത് നല്‍കുകയായിരുന്നു. വസ്തുത പുറത്തു വന്നതോടെ പ്രതി ചേര്‍ക്കപ്പെട്ട പത്മരാജന്‍ മാസ്റ്റര്‍ക്ക് സ്വഭാവിക ജാമ്യവും ലഭിച്ചു.

കേസ് അട്ടിമറിച്ചു എന്ന പതിവ് പല്ലവി ആവര്‍ത്തിച്ചതോടെ അന്വേഷണ സംഘത്തില്‍ കാസര്‍കോട് എസ്പി ടി. ശില്‍പ, കണ്ണൂര്‍ വനിത എസിപി. ശ്രീഷ്മ രമേശ് എന്നിവരെയും ഉള്‍പ്പെടുത്തി സംഘത്തെ വിപുലികരിച്ചു. ഇവരുടെ നേതൃത്വത്തില്‍ ഇഴകീറി പരിശോധിച്ച് കേസ് അന്വേഷണം നടത്തിയിട്ടും പീഡനാരോപണത്തിന് തെളിവുകള്‍  ലഭിച്ചില്ല. ഇതിനിടയില്‍ പ്രതിയുടെ ജാമ്യം തള്ളണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിന് പ്രോസിക്യൂഷനോട് വിശദീകരണം ആവശ്യപെട്ടു. ഇതില്‍ കേസിലെ നിജസ്ഥിതി പ്രോസിക്യൂട്ടര്‍ വ്യക്തമാക്കുകയുമായിരുന്നു. പ്രോസിക്യൂഷന്‍ കൈകൊണ്ട നിലപാട് വനിത അന്വേഷണ സംഘം അടക്കം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്നാണ് സൂചന. പത്മരാജനെ പ്രതിയാക്കിയേ മതിയാവൂ എന്ന ചില കേന്ദ്രങ്ങളില്‍ നടന്ന ആസൂത്രിത നീക്കമാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്. കേവലരാഷ്‌ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ഒരു അധ്യാപകനെതിരെ മതഭീകരവാദികളും മുസ്ലീം ലീഗും കോണ്‍ഗ്രസ്സും സിപിഎമ്മും ഒരുമിക്കുകയും അതിനായി ഒരു പെണ്‍കുട്ടിയെ കരുവാക്കുകയായിരുന്നുവെന്നുമാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

Tags: cpmcongressലോPalathayi case
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാൻ പണം പിരിച്ചു : കോടികൾ മുക്കി സിപിഎം നേതാക്കൾ ; വീണ്ടും തിരിമറി

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

Kerala

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

Kerala

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.