Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

തിരുവോണ നാളില്‍ സിപിഎം ക്രിമിനലുകള്‍ അഴിഞ്ഞാടി ബിജെപി പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമം; ഗര്‍ഭിണിക്ക് മര്‍ദ്ദനം

തിരുവോണനാളില്‍ മാരകായുധങ്ങളുമായി പ്രകടനമായെത്തിയ സിപിഎം ക്രിമിനലുകള്‍ അക്രമം അഴിച്ചുവിട്ടു. ഗര്‍ഭിണി ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റു. അക്രമത്തില്‍ പരിക്കേറ്റ പൂച്ചക്കാട് അടുക്കം കിഴക്കേക്കരയിലെ കുഞ്ഞികൃഷ്ണ(38)നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2020, 12:02 pm IST
inBJP
സിപിഎം അക്രമത്തില്‍ പരിക്കേറ്റ കുഞ്ഞികൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിലയില്‍

സിപിഎം അക്രമത്തില്‍ പരിക്കേറ്റ കുഞ്ഞികൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിലയില്‍

പള്ളിക്കര: തിരുവോണനാളില്‍ മാരകായുധങ്ങളുമായി പ്രകടനമായെത്തിയ സിപിഎം ക്രിമിനലുകള്‍ അക്രമം അഴിച്ചുവിട്ടു. ഗര്‍ഭിണി ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റു. അക്രമത്തില്‍ പരിക്കേറ്റ പൂച്ചക്കാട് അടുക്കം കിഴക്കേക്കരയിലെ കുഞ്ഞികൃഷ്ണ(38)നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സിപിഎമ്മുകാര്‍ കാലുതല്ലിയൊടിച്ചതിനാല്‍ പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയാണ്. തിരുവോണ ദിവസം വൈകിട്ട് തിരുവനന്തപുരത്തെ കൊലപാതകവുമായി ബന്ധപ്പെട്ട് 60 ഓളം വരുന്ന സിപിഎം ഡിവൈഎഫ്‌ഐ ക്രിമിനലുകള്‍ വാള്‍, ഇരുമ്പുദണ്ഡ് തുടങ്ങിയ മാരകായുധങ്ങളുമായി പ്രകടനം നടത്തിയാണ് അഴിഞ്ഞാടിയത്. വൈകിട്ട് 5.30 ഓടെ അടുക്കം കിഴക്കേക്കരയിലെത്തിയ പ്രകടനക്കാര്‍ ഭാര്യവീട്ടില്‍ പോയി തിരിച്ചു വരികയായിരുന്ന കുഞ്ഞികൃഷ്ണനെ സിപിഎം ക്രിമിനലുകള്‍ മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നു.

അക്രമം കണ്ട് തടയാന്‍ ചെന്ന ബിജെപി പള്ളിക്കര പഞ്ചായത്ത് സെക്രട്ടറി രഞ്ജിത്ത്, രാഹുല്‍, ശരത്ത്, ഗോകുല്‍ തുടങ്ങിയവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റു. വഴിയിലൂടെ നടന്നു പോകുകയായിരുന്ന 25 വയസ്സുള്ള ഗര്‍ഭിണിയേയും സിപിഎം ക്രിമിനല്‍ സംഘം അക്രമിച്ചു. പരിക്കേറ്റ സ്ത്രീയും ആശുപത്രിയില്‍ ചികിത്സ തേടി. സിപിഎം-ഡിവൈഎഫ്‌ഐ ക്രിമിനലുകളായ ഷിജു കാട്ടാമ്പള്ളി, ഷിബുലാല്‍ തോട്ടം, പ്രജിത്ത്, സനീഷ്, രൂപക്, ശ്രീജേഷ്, ദനേഷ്, അനീഷ്, സനല്‍, ശ്രീധരന്‍, രാകേഷ് കൈലുവീട്, സതീശന്‍ അമ്പത്തഞ്ച് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അക്രമണം നടന്നത്. ഇവര്‍ക്കെതിരെ ഗര്‍ഭിണി ഉള്‍പ്പെടെയുള്ളവര്‍ പോലീസില്‍ പരാതി നല്‍കി.

പോലീസ് വീട് കയറി അക്രമം അഴിച്ചുവിട്ടു: ഒരാള്‍ക്ക് ഗുരുതര പരിക്ക് 
 

പോലീസ് അതിക്രമത്തില്‍ ബോധം കെട്ട് വീണ അയ്യപ്പന്‍ ആശുപത്രിയില്‍

പൂച്ചക്കാട് അടുക്കം കിഴക്കേക്കരയില്‍ തിരുവോണ നാളില്‍ സിപിഎം നടത്തിയ പ്രകടനത്തെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ സിപിഎം അക്രമത്തിന് പിന്നാലെ സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ പോലീസ് അതിക്രമം. വീടുകള്‍ കയറി അതിക്രമം നടത്തി. 
  ബിജെപി പ്രവര്‍ത്തകന്‍ കുഞ്ഞികൃഷ്ണനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ പിടികൂടാത്ത പോലീസ് സിപിഎം നല്‍കിയ കള്ളകേസിലെ പ്രതികളെന്ന് പറയുന്ന ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ റെയ്ഡ് ചെയ്യുകയായിരുന്നു. ഇത് കണ്ട് നിന്ന ബിജെപി പ്രവര്‍ത്തകന്‍ അയ്യപ്പനെ(48) യാതൊരു പ്രകോപനവുമില്ലാതെ പോലീസ് തല്ലിച്ചതക്കുകയായിരുന്നു. കുഴഞ്ഞ് വീണ് ബോധം നഷ്ടപ്പെട്ട അയ്യപ്പനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വീടുകള്‍ കയറി പോലീസ് ജനലുകള്‍ക്കും വാതിലുകള്‍ക്കും കേടുപാട് വരുത്തി. സ്ത്രീകള്‍ കൂട്ടമായെത്തി എതിര്‍ത്തപ്പോഴാണ് പോലീസ് പിരിഞ്ഞു പോകാന്‍ തയ്യാറായത്. രാഷ്‌ട്രീയ ഭേദമന്യേ കിഴക്കേക്കരയിലെ പൊതു സമൂഹം പോലീസിന്റെ നടപടിക്കെതിരെ പ്രതിക്ഷേധത്തിലാണ്.

Tags: kasargodcpmbjpപോലീസ്cpim
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

Kerala

രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം:ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ്

India

ബ്രിക്‌സ് ഉച്ചകോടി കൊണ്ട് ഇന്ത്യയ്‌ക്ക് ഒരു ഗുണവുമില്ലെന്ന് ചിദംബരം ; വിമർശിക്കാൻ ഒരു യോഗ്യതയോ കാരണമോ ഇല്ലാതെ കോൺഗ്രസ് വിഡ്ഡിത്തം വിളമ്പുന്നതായി ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

ഹൈബ്രിഡ് യുദ്ധത്തെക്കുറിച്ച് പേപ്പര്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരായ മുൻ നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഡി.എസ്. ഹൂഡയും, മുന്‍ ലെഫ്റ്റനന്റ് കേണൽ പവിത്രൻ രാജനും (ഇടത്ത്) മുന്‍ കരസേനാമേധാവി വി.കെ. സിങ്ങ് (വലത്ത്)

യുദ്ധമുറകളെക്കുറിച്ചുള്ള രണ്ട് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളെ പത്തിടങ്ങളിൽ വാഴ്‌ത്തി നാറ്റോ പഠനരേഖ

10 രൂപയ്‌ക്ക് ഐസ്ക്രീം നൽകി വേനല്‍ക്കാല വിപണി പിടിക്കാൻ അംബാനി

ബംഗാളിലെ ജാദവ് പൂര്‍ സര്‍വ്വകലാശാലയെ ഇടത് പക്ഷ സംഘടനകള്‍ ‘ദിമാഗി നക്സല്‍’ കേന്ദ്രമാക്കുന്ന രീതി അറിയാമോ?

രാജ്യവ്യാപകമായി ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടു, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ തുടര്‍ന്നു

ഈ നാളുകാർ നിത്യവും ഗണപതിയെ ഭജിക്കണം, കാരണം

മദ്യം, മാംസാഹാരം, അസഭ്യ ഭാഷയൊക്കെ സെറ്റിൽ വിലക്കി ; ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ , എല്ലാവരും ഹനുമാൻ ചാലിസ ചൊല്ലുമായിരുന്നു

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി;യുഎസിനെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ്

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.