ഹോളിവുഡ് നടന് ചാഡ്വിക് ബോസ്മാന് (43)അന്തരിച്ചു. ബോസ്മാന് ബ്ലാക് പാന്തര്‍, അവഞ്ചേര്‍സ് സിനിമകളിലൂടെ ശ്രദ്ധേയനായ താരമാണ്. വന്‍കുടല്‍ അര്‍ബുദരോഗം മൂലം ഏറെ നാള് ചികിത്സയിലായിരുന്നു ഇദേഹം.
2016-ല്‍ സ്റ്റേജ് മൂന്നിലാണ് രോഗം കണ്ടുപിടിക്കുന്നത്. തുടര്‍ന്ന് ഈ വര്‍ഷം അര്‍ബുദം മൂര്‍ച്ഛിച്ച് സ്റ്റേജ് നാലില്‍ എത്തുകയായിരുന്നു. മാര്‍ഷല്‍, ബ്ലാക് പാന്തര്‍, അവഞ്ചേര്‍സ് ഇന്‍ഫിനിറ്റി വാര്, എന്‍ഡ് ഗെയിം, ഡാ 5 ബ്ലഡ്സ് എന്നീ സിനിമകള്‍ രോഗം കണ്ടുപിടിച്ചതിനു ശേഷം അദേഹം ചെയ്തിരുന്നു. മാ റെയ്നിസ് ബ്ലാക് ബോട്ടം ആണ് ചാഡ്വിക് അഭിനയിച്ച അവസാനത്തെ സിനിമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: