Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തീകൊണ്ട് കളിക്കുന്ന സര്‍ക്കാര്‍ ചാമ്പലാകും

ഉപ്പു തിന്നവന്‍ വെള്ളം കുടിക്കട്ടെ എന്ന് ആശ്വസിച്ച മുഖ്യമന്ത്രിക്ക് തന്നെ ഇപ്പോള്‍ നെഞ്ചിടിപ്പ് കൂടിക്കൊണ്ടിരിക്കുന്നു. ഇത് നേരിട്ട് അറിയുന്നവരുടെ കുബുദ്ധിയില്‍ ഉദിച്ചതല്ലേ ഈ തീപിടിത്തമെന്ന് ആരെങ്കിലും സംശയിച്ചാല്‍ അത്തരക്കാരെ കുറ്റപ്പെടുത്താനാവില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2020, 03:00 am IST
in Editorial

സെക്രട്ടേറിയറ്റില്‍ ചൊവ്വാഴ്ച തീ പടര്‍ന്നത് സുപ്രധാന സ്ഥാപനങ്ങളും വകുപ്പുകളും പ്രവര്‍ത്തിക്കുന്ന മേഖലയിലാണ്. ചീഫ് സെക്രട്ടറിയുടെ ഓഫീസിന് മുകളില്‍ മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണ വകുപ്പില്‍പെട്ട പ്രോട്ടോകോള്‍ ഓഫീസില്‍ തീ പടര്‍ന്നത് യാദൃച്ഛിക സംഭവമായി കാണാന്‍  കഴിയില്ല. അഗ്നിബാധ നിസ്സാരമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. സെക്രട്ടേറിയറ്റിനകത്ത് മേല്‍ത്തട്ടില്‍ നിന്നു കട്ടപ്പുക ഉയരുന്നത് കണ്ട് ജനങ്ങളാകെ അമ്പരന്നു. പലരും ഓടിയെത്തി. രാഷ്‌ട്രീയ നേതാക്കളില്‍ ആദ്യമെത്തിയത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പിറകെ സ്ഥലം എംഎല്‍എ വി.എസ്. ശിവകുമാറും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റ് എംഎല്‍എമാരുമെത്തി. തീ പടര്‍ന്ന മേഖലയിലേക്ക് കടക്കാന്‍ ആദ്യം പ്രതിപക്ഷ നേതാവിനെ പോലും അനുവദിച്ചില്ല. കുത്തിയിരിപ്പ് പ്രഖ്യാപിച്ചപ്പോഴാണ് പ്രതിപക്ഷ നേതാവിനും മറ്റും പ്രവേശനാനുമതി ലഭിച്ചത്.

പ്രോട്ടോകോള്‍ ഓഫീസ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓഫീസ് അടച്ചിട്ടിരുന്നു എന്ന് പറയുന്നു. എങ്കിലും രണ്ട് ജീവനക്കാര്‍ എത്തിയത്രെ. ഫാനില്‍ നിന്നാണ് തീ ഉത്ഭവിച്ചതെന്ന് ഒരു ന്യായം. കമ്പ്യൂട്ടറില്‍ നിന്ന് തീ വന്നു എന്ന് ആദ്യ നിഗമനം. ഏതായാലും സുപ്രധാന കടലാസ് ഫയലുകളുള്ള ഭാഗത്ത് തന്നെ തീ വന്നതിലും നിരവധി ഫയലുകള്‍ കത്തിയതിലും ദുരൂഹത ഉണ്ടെന്ന് വ്യക്തമാണ്. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഒരു വകുപ്പിന്റെ ആസ്ഥാനത്ത് അഗ്നി പടര്‍ന്നിട്ടും ഇത് എഴുതുംവരെ മുഖ്യമന്ത്രി സംഭവ സ്ഥലം സന്ദര്‍ശിച്ചില്ല. കത്തുന്ന സമയത്തും തുടര്‍ന്നും സെക്രട്ടേറിയറ്റിനകത്ത് ഇരിപ്പുറപ്പിച്ച മന്ത്രി ഇ.പി. ജയരാജനോ ജില്ലാ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രനോ തിരിഞ്ഞു നോക്കിയില്ല. പക്ഷേ ഒന്നും കത്തിയില്ലെന്ന് ഇരുവരും പറയുന്നു. തീയില്ലാതെ പുക ഉയരുമോ എന്നതിന് ഇരുവരും മറുപടി നല്‍കിയില്ല.  സെക്രട്ടേറിയറ്റ് വളപ്പില്‍ കലാപമുണ്ടാക്കാന്‍ ബിജെപിയും യുഡിഎഫും ആസൂത്രിത നീക്കം നടത്തിയെന്നാണ് ഇരുവരുടെയും ആക്ഷേപം.

നയതന്ത്ര മേഖലയുടെ സൗകര്യം ദുരുപയോഗിച്ചുള്ള  സ്വര്‍ണ്ണക്കള്ളക്കടത്തും മറ്റും പിടിക്കപ്പെട്ടതിനെത്തുടര്‍ന്ന് നിരവധി വഴിവിട്ട ഇടപാടുകളും വെളിച്ചത്തു വന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് അതിന്റെ സിരാകേന്ദ്രമാണെന്നും ബോധ്യമായി. തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍-ഐടി സെക്രട്ടറി എം. ശിവശങ്കര്‍ പുറത്തായത്. ശിവശങ്കറും കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷും ഉള്‍പ്പെട്ടവരുടെ വിദേശയാത്ര, സെക്രട്ടേറിയറ്റിലെ സന്ദര്‍ശനം, മന്ത്രിമാരുമായുള്ള ഇടപെടലുകള്‍ എന്നിവ സംബന്ധിച്ച പല രേഖകളും പ്രോട്ടോകോള്‍ ഓഫീസിലുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളുമുണ്ട്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചോദിച്ച പല ഫയലുകളും ഇനിയും പുറംലോകം കാണാനുണ്ട്. സിസിടിവിയുടെ കോപ്പിയും ലഭ്യമാകാനുണ്ട്. സിസിടിവി ഇടിമിന്നലില്‍ കേടായി എന്നൊരു ന്യായം നേരത്തെ പറഞ്ഞത് കളവാണെന്ന് പകല്‍പോലെ വ്യക്തമാണ്. ഈ സാഹചര്യത്തില്‍ വേണം പ്രോട്ടോകോള്‍ ഓഫീസിലെ തീപിടിത്തത്തെ കാണാന്‍.

രാജാവിനെക്കാള്‍ രാജഭക്തി പ്രകടിപ്പിക്കുന്ന പോലീസുകാരും ഉദ്യോഗസ്ഥരും അരങ്ങുവാഴുന്ന മേഖലയാണ് സെക്രട്ടേറിയറ്റ്. സ്വര്‍ണക്കടത്ത് കേസ് അന്വേഷണ ഉദ്യോഗസ്ഥരുടെ രാപകലില്ലാത്ത ജോലിയെ തുടര്‍ന്ന് നിര്‍ണായകമായ ഒട്ടേറെ തെളിവുകള്‍ ലഭിച്ചു കഴിഞ്ഞു. നിരവധി പേര്‍ പിടിയിലുമായി. ഇനി സ്രാവുകളിലേക്കും അന്വേഷണമെത്തുമെന്ന് ഉറപ്പായി. മന്ത്രി കെ.ടി. ജലീല്‍ മാത്രമല്ല, ജലീലിന്റെ ഗോഡ് ഫാദറെന്ന മട്ടില്‍ പെരുമാറുന്ന മുഖ്യമന്ത്രിക്കും ”ഞാനൊന്നുമറിഞ്ഞില്ലേ” എന്ന സമീപനം സ്വീകരിച്ച് രക്ഷപ്പെടാനാവില്ല. പഴുതടച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കട്ടെ എന്ന് ആശ്വസിച്ച മുഖ്യമന്ത്രിക്ക് തന്നെ ഇപ്പോള്‍ നെഞ്ചിടിപ്പ് കൂടിക്കൊണ്ടിരിക്കുന്നു. ഇത് നേരിട്ട് അറിയുന്നവരുടെ കുബുദ്ധിയില്‍ ഉദിച്ചതല്ലേ ഈ തീപിടിത്തമെന്ന് ആരെങ്കിലും സംശയിച്ചാല്‍ അത്തരക്കാരെ കുറ്റപ്പെടുത്താനാവില്ല. സിപിഎമ്മിന്റെ കണ്ണൂര്‍ ലോബിയാണ് ഇതിന് പിന്നിലുണ്ടാവുക എന്ന് പറയുന്നില്ല. പക്ഷേ ഇ.പി. ജയരാജന്റെ സാന്നിധ്യവും പിന്നീട് വന്ന പ്രതികരണങ്ങളും എന്തൊക്കെയോ മണം പരത്തുന്നു.

പ്രോട്ടോകോള്‍ ഓഫീസ് സെന്‍ട്രലൈസ്ഡ് എയര്‍ കണ്ടീഷനുള്ള സ്ഥലമാണ്. എല്ലായ്‌പ്പോഴും ശീതളിമയുള്ള ഇവിടെ ഒരു തുരുമ്പിച്ച ഫാനിന്റെ ആവശ്യമെന്തായിരുന്നു?.  ആളില്ലാത്ത ഈ ഓഫീസില്‍ എന്തിനായിരുന്നു ഇത് കറക്കിക്കൊണ്ടിരുന്നത്? ഏതായാലും കന്റോണ്‍മെന്റ് പോലീസ് കേസെടുത്ത് എഫ്‌ഐആര്‍ ഇട്ടു. അന്വേഷണ ചുമതലയുള്ള പോലീസുമെത്തി. ഈ പോലീസ് തെളിവ് തേടുമോ, അതോ നശിപ്പിക്കുമോ? തെളിവ് സ്ഥിരീകരിക്കാന്‍ വരുന്ന വിദഗ്‌ദ്ധ സംഘത്തിന്റെ ദൗത്യവും എന്താകും? സംശയം പലതാണ്. സംശയങ്ങള്‍ പലതും ഉയര്‍ന്നപ്പോഴാണ് പൊതുജനങ്ങള്‍ രോഷവുമായി ഇന്നലെ റോഡിലിറങ്ങിയത്. അവരെ അടിച്ചൊതുക്കാനാണ് പോലീസിന് കിട്ടിയ തിട്ടൂരം. നന്നായി അതവര്‍ പ്രയോഗിക്കുകയും ചെയ്തു. നിരവധി പേരാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ് കിടക്കുന്നത്. ഇത് തീക്കളിയാണ്. ജ്വാലയായി പടരുമ്പോള്‍ ചാമ്പലാകുന്നത് ജനങ്ങളല്ല, സര്‍ക്കാരാണെന്നോര്‍ക്കണം.

Tags: 2020
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

World

2020ലെ തെരഞ്ഞെടുപ്പ് പരാജയം മറികടന്ന് അധികാരം പിടിക്കാന്‍ ശ്രമം; ട്രംപിനെതിരെ കുറ്റം ചുമത്തി

World

ബൈഡന്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയ 130 പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം; 24 കാരന് യുഎസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ

India

യുപി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളി കൊല്ലപ്പെട്ടു; മരിച്ചത് സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി

India

2020 ദല്‍ഹി കലാപത്തില്‍ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ ഹിന്ദുക്കളെ ലാക്കാക്കി ഗൂഢാലോചന നടത്തിയെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

അഴിമതി: വി​ജി​ല​ൻ​സ്​ ട്രൈ​ബ്യൂ​ണ​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഓ​ഡി​റ്റി​ന്​ വി​ധേ​യ​മാ​ക്കണം​,​ ഈ സം​വി​ധാ​നം തു​ട​ര​ണോയെ​ന്ന് ഹൈ​ക്കോ​ട​തി

കൊടും ചൂടിൽ വലഞ്ഞ് കേരളം; പാലക്കാട് റെക്കോഡ് താപനില; 12 ജില്ലകളിൽ യെല്ലോ അലർട്ട്: ജാഗ്രതാ നിർദ്ദേശങ്ങൾ

പശ്ചിമബംഗാള്‍, തമിഴ്‌നാട് തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

ശംഖുംമുഖം ബീച്ചിലെ സദാചാര പോലീസ് ആക്രമണം, യുവതിയുടെ പാന്റ് ഊരാനും പണം മോഷ്ടിക്കാനും ശ്രമം: ബീമാപ്പള്ളി സ്വദേശികളായ റയീസും ഹസനും അറസ്റ്റിൽ

ആഴ്‌സണലിന്റെ ഗബ്രിയേല്‍ മഗള്‍ഹീസും സിറ്റിയുടെ എര്‍ലിങ് ഹാളണ്ടും മത്സരത്തിനിടെ പരസ്പരം കൈയ്യേറ്റത്തിന് മുതിര്‍ന്നപ്പോള്‍

പ്രീമിയര്‍ ലീഗിന് പിരിമുറുക്കം; സറ്റി ആഴ്‌സണലിനെ തോല്‍പ്പിച്ചു, വ്യത്യാസം 3 പോയിന്റ് മാത്രം

ശബരിമല യുവതീപ്രവേശനം; സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും

സ്വത്ത് വിവരങ്ങളിലെ പൊരുത്തക്കേട്; ടിവികെ അധ്യക്ഷൻ വിജയ്‌ക്ക് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

“ഇറാനിലെ ഞങ്ങളുടെ ജോലി ഇതുവരെ അവസാനിച്ചിട്ടില്ല…”: നെതന്യാഹു

ഇന്ന് ശ്രീശങ്കരജയന്തി; കാലടിയില്‍ മഹാപരിക്രമ

ജി. പത്മനാഭന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.