Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മൂന്നിടത്തെ വിശ്വാസ പരിശോധന; ആശ്വാസം, ആര്‍ക്കൊക്കെ

മൂന്നാമതൊരു അവിശ്വാസം സുപ്രീംകോടതി നടപടികള്‍ക്കെതിരേ കേരള ഹൈക്കോടതി ബാര്‍ കൗണ്‍സില്‍ പാസാക്കിയ പ്രമേയമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2020, 03:00 am IST
inArticle

മുഖം നോക്കാതെ പറയാന്‍ കഴിയുന്നതാണ് ഈ ദുരിതകാലത്തെ ഏക ആശ്വാസം. അത് പലരും ആവുന്നത്ര മുതലാക്കുന്നുമുണ്ട്; സ്ഥാപനങ്ങളിലായാലും പ്രസ്ഥാനങ്ങളിലായാലും വ്യക്തികള്‍ തമ്മിലായാലും. അല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ നേതാവ് സോണിയയ്‌ക്കെതിരേ ഗുലാം നബി ആസാദിനെപ്പോലെ എക്കാലത്തും നെഹ്‌റുക്കുടുംബത്തിലെ പരിചാരകന്മാരായുള്ളവര്‍ ശബ്ദിക്കുമോ? വിശ്വാസവും അവിശ്വാസവും ചര്‍ച്ചയായി. ചിലര്‍ക്കൊക്കെ ആശ്വാസം ഏറെ ഉണ്ടായ ദിവസമായിരുന്നു ആഗസ്റ്റ് 24, തിങ്കളാഴ്ച.

നാല് അവിശ്വാസമായിരുന്നു തിങ്കളാഴ്ച. ഒന്ന് പിണറായി സര്‍ക്കാരിനെതിരേ. രണ്ട് കോണ്‍ഗ്രസ് നേതാവ് സോണിയയ്‌ക്കെതിരേ. മൂന്ന് സുപ്രീം കോടതിയ്‌ക്കെതിരേ. നാല് നിയമസഭാ സ്പീക്കര്‍ക്കെതിരേ. മുഖ്യമന്ത്രി പിണറായിക്കെതിരേ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസും മുന്നണിയും ചേര്‍ന്നവതരിപ്പിച്ച അവിശ്വാസ പ്രമേയം ചര്‍ച്ചകള്‍ക്കൊടുവില്‍ പരാജയപ്പെട്ടു. പ്രമേയത്തെ നിയമസഭാംഗങ്ങളില്‍ 47 പേര്‍ അനുകൂലിച്ചു, 80 പേര്‍ എതിര്‍ത്തു. ആറുമാസത്തേക്ക് ഇനി ആരും അവിശ്വാസ പ്രമേയത്തെക്കുറിച്ച് പറയില്ലെന്ന് പിണറായിക്കും പാര്‍ട്ടിക്കും ആശ്വസിക്കാം; എട്ടുമാസംകൂടിയേ കമ്യൂണിസ്റ്റുകളുടെ കേരളഭരണത്തിന് ആയുസ്സുള്ളുവെങ്കിലും. അതിനപ്പുറം അവര്‍ക്കൊരു നേട്ടവുമില്ല. അവിശ്വാസത്തില്‍ തോറ്റ പ്രതിപക്ഷത്തിനോ? നേട്ടത്തേക്കാള്‍ കോട്ടമാണ്. കാരണം, ജീവിച്ചിരുന്നെങ്കില്‍, പ്രസംഗത്തിലെങ്കിലും പിണറായി സര്‍ക്കാരിനെ സഭയില്‍ നിര്‍ത്തി പൊരിക്കുമായിരുന്ന കെ.എം. മാണിയുടെ മകനും പാര്‍ട്ടിയിലെ ഒരു കൂട്ടരും അകന്നകന്നു പോയി, ഐക്യമുന്നണിയിലെ അനൈക്യം പ്രകടമായി.

കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയയ്‌ക്കെതിരേ പാര്‍ട്ടിയുടെ 51 അംഗ പ്രവര്‍ത്തക  സമിതിയില്‍ 23 പേര്‍ നടത്തിയ നീക്കം പരാജയപ്പെട്ടു. താത്ക്കാലിക അധ്യക്ഷ സ്ഥാനത്തുനിന്ന് സ്ഥിരം അധ്യക്ഷയായി സോണിയ. മുതിര്‍ന്ന നേതാക്കളായ ഗുലാം നബി, കപില്‍ സിബല്‍ തുടങ്ങിയ 23  ‘പൈലറ്റുമാര്‍’ രൂപപ്പെട്ടുവെന്നല്ലാതെ കോണ്‍ഗ്രസിന് മെച്ചമുണ്ടായിട്ടില്ല. സോണിയ തുടരുന്നു, പാര്‍ട്ടി മുമ്പത്തെ പോലെ തുടരും, 23 പേര്‍ വിമതരായി ചാപ്പകുത്തപ്പെടും എന്നതിനപ്പുറം ഒന്നുമുണ്ടായില്ല. പക്ഷേ, രണ്ട് ആശ്വാസം കോണ്‍ഗ്രസ് വിരുദ്ധ രാഷ്‌ട്രീയ ലോകത്തിനുണ്ടായി. ഒന്ന്, പ്രിയങ്കാ വാദ്രയായിരിക്കും 2024 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ്, രണ്ട്, കോണ്‍ഗ്രസില്‍ ഇനിയും കൂടുതല്‍ ‘പൈലറ്റുമാര്‍’ പിറക്കും. കൂറെവിടെ എന്നറിയാതെ അവരെ ചുമന്ന് പാര്‍ട്ടി വിയര്‍ക്കും.

മൂന്നാമതൊരു അവിശ്വാസം സുപ്രീംകോടതി നടപടികള്‍ക്കെതിരേ കേരള ഹൈക്കോടതി ബാര്‍ കൗണ്‍സില്‍ പാസാക്കിയ പ്രമേയമായിരുന്നു. സൂം വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ വോട്ടെടുപ്പില്‍ കൗണ്‍സില്‍ പ്രമേയത്തിനെതിരേ 35 ശതമാനം പേര്‍ വോട്ടുചെയ്തു. പ്രശാന്ത് ഭൂഷണ്‍ എന്ന അഭിഭാഷകന്‍, സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെതിരേ നടത്തിയ വിമര്‍ശനങ്ങളെ തുടര്‍ന്നായിരുന്നു സുപ്രീം കോടതി നടപടി. വിമര്‍ശനം പിന്‍വലിക്കാനോ തിരുത്താനോ എല്ലാം അവസരം കൊടുത്തിട്ടും അഭിപ്രായം ഇരുമ്പുലക്കയാണെന്ന നിലപാടില്‍ തുടര്‍ന്നതാണ് നടപടിക്ക് കാരണം. രാജ്യത്തെ മറ്റ് ഹൈക്കോടതി ബാര്‍ കൗണ്‍സിലുകള്‍ സുപ്രീംകോടതി നടപടിക്ക് അനുകൂലമായി പ്രമേയം പാസാക്കി. കേരളം, കോടതി നടപടിയെ എതിര്‍ത്ത്, വിമര്‍ശിച്ച്, സൂക്ഷ്മ വിശകലനം നടത്തിയാല്‍ മറ്റൊരു കോടതിയലക്ഷ്യക്കേസിന് സാധ്യതവരുത്തിവെച്ചുള്ളതാണ് പ്രമേയം. ഗുണപരമായി ഒരു പ്രസക്തിയുമില്ലാത്ത പ്രമേയം. പക്ഷേ, ഇതാദ്യമായി 35 ശതമാനം അംഗങ്ങള്‍ എതിര്‍ത്ത് വോട്ടു ചെയ്തുവെന്നതാണ് ആശ്വാസം.

സ്വര്‍ണക്കടത്തുകേസില്‍ പ്രതികളുമായുള്ള ബന്ധങ്ങളുടെ പേരില്‍ വിവാദത്തിലായ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം സാങ്കേതിക കാര്യങ്ങളുടെ പേരില്‍ പരിഗണിക്കപ്പെട്ടില്ല. ആശ്വാസം ജനാധിപത്യത്തിനും സംസ്ഥാനത്തിനും തന്നെയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

India

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

India

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)
India

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ
India

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

പുതിയ വാര്‍ത്തകള്‍

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.