തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഫയലുകള്‍ തീവെച്ച് നശിപ്പിച്ചതിലും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധദിനം ആചരിക്കും.
സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തിലെ ഫയലുകള്‍ കത്തിച്ചതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന് പറഞ്ഞു.
തീപ്പിടിച്ച സംഭവസ്ഥലം സന്ദര്‍ശിച്ച കെ.സുരേന്ദ്രന് ഉള്‍പ്പെടെയുള്ള നേതാക്കന്മാരെ ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം ഒരു പ്രകോപനവുമില്ലാതെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കേരളത്തില്‍ നടക്കുന്ന ഭരണകൂട ഭീകരതയാണെന്നും ജോര്‍ജ് കുര്യന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: