Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഓണവും കൈരളിയും

ഓണസദ്യ, ഓണക്കോടി, ഓണപ്പൂവ്, ഓണപ്പൂക്കളം, ഓണപ്പൂക്കുട, ഓണപ്പാട്ട്, ഓണക്കാഴ്ച, ഓണത്തപ്പന്‍, ഓണവില്ല്, ഓണച്ചന്ത, ഓണത്താര്‍, ഓണത്തുമ്പി, ഓണപ്പുലരി, ഓണപ്പൊലിമ, ഓണമുറ്റം, ഓണ പുടവ, ഓണനിലാവ്, ഓണവെയില്‍ എന്നിങ്ങനെയുള്ള വാക്കുകളില്‍ നിറയുന്നത് മലയാളിയുടെ ജീവിതദര്‍ശനം തന്നെയായിരുന്നു. ഓണവുമായി ബന്ധപ്പെട്ട് നമ്മുടെ കവികള്‍ എഴുതിയ മനോഹര രചനകളും ഭാഷയുടെ അമൂല്യ സമ്പത്താണ്. പേരറിയാത്ത നാടോടി കവികളുടെ വാമൊഴിയില്‍ ആരംഭിക്കുന്ന ഓണക്കവിതകളുടെ പാരമ്പര്യ സുഗന്ധം ഉത്തരാധുനികകാലത്തെ കാവ്യലോകത്തും സജീവമായി പ്രസരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഓണക്കവിതകളില്‍ ഏറ്റവും മികച്ച ചില രചനകള്‍ ഇവിടെ സൂചിപ്പിക്കട്ടെ..

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 24, 2020, 12:28 pm IST
inSamskriti

ഓണവുമായി ബന്ധപ്പെട്ട് ഒട്ടേറെ ചൊല്ലുകളും ശൈലികളും വാക്കുകളും കൊണ്ട് സമ്പന്നമാണ് നമ്മുടെ മലയാളം. സുമനസ്സുകളുടെ പുഷ്പോത്സവമായ ഓണനാളുകളില്‍ മലയാളഭാഷയുടെ ഈ അമൂല്യ സമ്പത്തിനെ കുറിച്ച് അഭിമാനിക്കുവാന്‍ കൂടി നാം അല്‍പനേരം മാറ്റിവയ്‌ക്കണം. ഓണം മലയാളികളുടെ മനസിലേക്ക് നിക്ഷേപിച്ച ഭാഷാപരമായ ഉള്ളുണര്‍വുകള്‍ക്ക് അനേകതലത്തിലുള്ള വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേരളീയ സംസ്‌കൃതിയുടെ മഹിതോദാരമായ അനേകമനേകം ഈടുവെപ്പുകള്‍ ഓണവുമായി ബന്ധപ്പെട്ട ചൊല്ലുകളിലും ശൈലികളിലും വാക്കുകളിലും തുടിച്ചു നില്‍ക്കുന്നു. അത്തം പത്തിന് പൊന്നോണം, അത്തം കറുത്താല്‍ ഓണം വെളുക്കും അത്തം വെളുത്താല്‍ ഓണം കറുക്കും, ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളില്‍ തന്നെ കഞ്ഞി, ഓണം വരാനൊരു മൂലം വേണം, കാണം വിറ്റും ഓണം ഉണ്ണണം, ഉള്ളത് കൊണ്ട് ഓണം പോലെ, ഓണത്തിന് ഉറുമ്പും കരുതും എന്നിങ്ങനെയുള്ള ചൊല്ലുകളും ശൈലികളും ഓണത്തിന് നമ്മുടെ ഭാഷയിലുള്ള പ്രഭാവം  വ്യക്തമാക്കുന്നുണ്ട്. ഓണവുമായി നേരിട്ട് ബന്ധമുള്ള വാക്കുകള്‍ മലയാളഭാഷയുടെ സൗന്ദര്യബോധത്തിന്റെ കൊടിയടയാളങ്ങളാണ്.

ഓണസദ്യ, ഓണക്കോടി, ഓണപ്പൂവ്, ഓണപ്പൂക്കളം, ഓണപ്പൂക്കുട, ഓണപ്പാട്ട്, ഓണക്കാഴ്ച, ഓണത്തപ്പന്‍, ഓണവില്ല്, ഓണച്ചന്ത, ഓണത്താര്‍, ഓണത്തുമ്പി, ഓണപ്പുലരി, ഓണപ്പൊലിമ, ഓണമുറ്റം, ഓണ പുടവ, ഓണനിലാവ്, ഓണവെയില്‍ എന്നിങ്ങനെയുള്ള വാക്കുകളില്‍ നിറയുന്നത് മലയാളിയുടെ ജീവിതദര്‍ശനം തന്നെയായിരുന്നു. ഓണവുമായി ബന്ധപ്പെട്ട് നമ്മുടെ കവികള്‍ എഴുതിയ മനോഹര രചനകളും ഭാഷയുടെ അമൂല്യ സമ്പത്താണ്. പേരറിയാത്ത നാടോടി കവികളുടെ വാമൊഴിയില്‍ ആരംഭിക്കുന്ന  ഓണക്കവിതകളുടെ പാരമ്പര്യ സുഗന്ധം ഉത്തരാധുനികകാലത്തെ കാവ്യലോകത്തും സജീവമായി പ്രസരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഓണക്കവിതകളില്‍ ഏറ്റവും മികച്ച ചില രചനകള്‍ ഇവിടെ സൂചിപ്പിക്കട്ടെ.. ഉള്‍നാട്ടിലെ ഓണം (കുമാരനാശാന്‍), കേരളഗാനം (മഹാകവി ഉള്ളൂര്‍),  ഓണസദ്യ (വള്ളത്തോള്‍), ഓണക്കാഴ്ച (നാലപ്പാട്ട് നാരായണമേനോന്‍), ഒരുപാട്ട് പാടുമോ (ജി. ശങ്കരക്കുറുപ്പ്), പരിവര്‍ത്തനപ്പുലരി (വെണ്ണിക്കുളം), ഓണപ്പൂവ് (പി. കുഞ്ഞിരാമന്‍ നായര്‍), യുദ്ധകാലത്തെ ഓണം (ഇടശ്ശേരി), ഓണപ്പാട്ടുകാര്‍ (വൈലോപ്പിള്ളി), മഹാബലിക്കൊരു കത്ത് (വയലാര്‍ രാമ വര്‍മ), ശ്രാവണ ഗായിക (വിഷ്ണുനാരായണന്‍  നമ്പൂതിരി), ഓണം (സുഗതകുമാരി), ഒരോണത്തിന്റെ ഓര്‍മ (എസ്. രമേശന്‍ നായര്‍), ഓണപ്പിറ്റേന്ന് (ഡി. വിനയചന്ദ്രന്‍), പനി (കൈതപ്രം), വീണ്ടും (റഫീഖ് അഹമ്മദ്) തുടങ്ങിയ കവിതകള്‍ പെട്ടന്ന് ഓര്‍മയില്‍ വരുന്നു. ഓണക്കവിതകള്‍ നമ്മുടെ ഭാഷയെ അങ്ങേയറ്റം ചൈതന്യധന്യമാക്കിയിട്ടുണ്ട്. ഓണവുമായി  ബന്ധപ്പെട്ട ആചാരങ്ങളും കഥകളും വിശ്വാസങ്ങളും പ്രതിപാദിക്കുന്ന ഒട്ടേറെ കൃതികളും മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. കേരളീയരുടെ ഗൃഹാതുര സ്മൃതികളില്‍ അമൃതം തൂകുന്ന ഒട്ടേറെ ചലച്ചിത്രഗാനങ്ങളും ഓണവുമായി ബന്ധപ്പെട്ട് പിറവി കൊണ്ടിട്ടുണ്ട്.  

പ്രതിഭാധനരായ ഗാനരചയിതാക്കളും ഗായകരും സംഗീതസംവിധായകരും മധുരഗീതങ്ങളിലൂടെ ഓണത്തിന്റെ പുണ്യസ്മരണകളിലേക്ക് മലയാളികളെ അനായാസമായി കൂട്ടികൊണ്ടുപോയിട്ടുണ്ട്. തിരുവോണ പുലരി തന്‍, ഉത്രാടപ്പൂ നിലാവേ, ഓണപ്പൂവേ പൂവേ പൂവേ, പൂക്കളം കാണുന്ന പൂമരം പോലെ, പൂവിളി പൂവിളി പൊന്നോണമായി, ആരോ കമിഴ്‌ത്തി വച്ച ഓട്ടുരുളി പോലെ, തുമ്പപ്പൂ നുള്ളി നടക്കും, തുടങ്ങിയ ചലച്ചിത്രഗാനങ്ങള്‍ സൂപ്പര്‍ഹിറ്റുകളായിരുന്നു. വയലാര്‍, ഒ.എന്‍.വി, പി. ഭാസ്‌കരന്‍, ശ്രീകുമാരന്‍ തമ്പി, യൂസഫലി കേച്ചേരി, ബിച്ചു തിരുമല, കൈതപ്രം, എസ്. രമേശന്‍ നായര്‍, റഫീഖ് അഹമ്മദ് തുടങ്ങിയ അനുഗൃഹീതരായ ഗാനരചയിതാക്കള്‍ ഓണത്തിന്റെ തിരുമധുരമൂറുന്ന എത്രയോ മികച്ച ഗാനങ്ങള്‍ നമുക്കായി പകര്‍ന്നു നല്‍കി. ഓണവുമായി ബന്ധപ്പെട്ട് എത്രയെത്ര ലളിതഗാനങ്ങളും കഥകളും നമ്മുടെ ഭാഷയില്‍ ജന്മം കൊണ്ടിട്ടുണ്ട്. വര്‍ണപ്പൂക്കളങ്ങളെപ്പോലെ അവയും നമ്മുടെ ഹൃദയാങ്കണങ്ങളില്‍ സചേതനമായ ഒരു നാട്ടു സംസ്‌കൃതിയുടെ നിധി നിക്ഷേപങ്ങളായി നിലകൊള്ളുന്നു.

ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍

Tags: Onam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

Kerala

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

Kerala

ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത 1000 രൂപ വര്‍ധിപ്പിച്ചു

Kottayam

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

Kerala

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.