Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ഓണമൂട്ടാന്‍ സപ്ലൈകോ ജില്ലാതല ഓണം ഫെയര്‍ ആരംഭിച്ചു, സബ്‌സിഡിയും വിലക്കിഴിവും

സാമൂഹിക ജീവിതക്രമത്തെ താളംതെറ്റിച്ച കോവിഡ് കാലത്ത് വിരുന്നെത്തിയ ആഘോഷവേളയില്‍ ജനങ്ങളെ ഓണമൂട്ടാന്‍ സപ്ലൈകോയും രംഗത്ത്. ഫെയറില്‍ ശബരി ഉത്പന്നങ്ങളും മാവേലി സ്റ്റോറുകളില്‍ ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളും സബ്‌സിഡിയോടെ ലഭ്യമാണ്. മറ്റു ബ്രാന്‍ഡഡ് ഉത്പന്നങ്ങളും അഞ്ച് മുതല്‍ 30 ശതമാനം വിലക്കിഴിവോടെയാണ് സപ്ലൈകോ ഓണം ഫെയറില്‍ നല്‍കുന്നത്. ഫെയര്‍ ആഗസ്റ്റ് 30 വരെയുണ്ടാവും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2020, 04:07 pm IST
inKasargod

കാസര്‍കോട്: സാമൂഹിക ജീവിതക്രമത്തെ താളംതെറ്റിച്ച കോവിഡ് കാലത്ത് വിരുന്നെത്തിയ ആഘോഷവേളയില്‍ ജനങ്ങളെ ഓണമൂട്ടാന്‍ സപ്ലൈകോയും രംഗത്ത്. സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ആരംഭിച്ച ജില്ലാതല ഓണം ഫെയര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. 

പതിനാല് ജില്ലകളിലും സംഘടിപ്പിക്കുന്ന സപ്ലൈകോ ഓണം ജില്ലാ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനമാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി നിര്‍വഹിച്ചത്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ അധ്യക്ഷത വഹിച്ചു. കെപിആര്‍റാവു റോഡില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് എതിര്‍വശത്താണ് ഓണം ഫെയര്‍ സംഘടിപ്പിക്കുന്നത്. ഓണം ഫെയറിന്റെ ജില്ലാതല പ്രവര്‍ത്തനാരംഭം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നിര്‍വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ആദ്യവില്‍പന നടത്തി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തിയ ലളിതമായ ചടങ്ങില്‍ കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹീം മുഖ്യാതിഥിയായി.

ഫെയറില്‍ ശബരി ഉത്പന്നങ്ങളും മാവേലി സ്റ്റോറുകളില്‍ ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളും സബ്‌സിഡിയോടെ ലഭ്യമാണ്. മറ്റു ബ്രാന്‍ഡഡ് ഉത്പന്നങ്ങളും അഞ്ച് മുതല്‍ 30 ശതമാനം വിലക്കിഴിവോടെയാണ് സപ്ലൈകോ ഓണം ഫെയറില്‍ നല്‍കുന്നത്. ഫെയര്‍ ആഗസ്റ്റ് 30 വരെയുണ്ടാവും. ഇതോടനുബന്ധിച്ചുള്ള മില്‍മ സ്റ്റാളില്‍ അഞ്ച് മുതല്‍ 10 ശതമാനം വരെ വിലക്കിഴിവിലാണ് ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്. പാലട, വീറ്റ് അട, ചക്കപ്പേട, ഇന്‍സ്റ്റന്റ് പായസം തുടങ്ങിയവയുള്‍പ്പെടെ നാല്‍പ്പത്തഞ്ചോളം പാലുത്പന്നങ്ങള്‍ വില്‍പ്പനയ്‌ക്കുണ്ട്. കുടുംബശ്രീ സ്റ്റാളും ഫെയറില്‍ ഒരുക്കുന്നുണ്ട്. പച്ചക്കറികളും ഇവിടെയെത്തിക്കും.

രാവിലെ പത്ത് മുതല്‍ അഞ്ച് വരെ പ്രവര്‍ത്തനമുണ്ടാവും. ഉത്സവകാലത്ത് വിപണിയില്‍ ഇടപെടലുകള്‍ നടത്തി അവശ്യസാധനങ്ങള്‍ ന്യായവിലയ്‌ക്ക് ഗുണമേന്മയോടെ കൃത്യമായ അളവില്‍ ഒരുകുടക്കീഴില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഓണം ഫെയര്‍ സംഘടിപ്പിക്കുന്നത്.

കോവിഡ്19 നിര്‍വ്യാപനത്തിന്റെ ഭാഗമായുള്ള പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചാണ് ഓണം ഫെയര്‍ പ്രവര്‍ത്തിക്കുന്നത്. ഇത് പ്രാവര്‍ത്തികമാക്കുന്നതിനായി ജനങ്ങള്‍ കൃത്യമായ സാമൂഹിക അകലം പാലിക്കണം. ഒരേ സമയം അഞ്ച് പേരെ മാത്രമായിരിക്കും കടത്തി വിടുക. ഇവര്‍ക്ക് സാനിറ്റൈസര്‍ പ്രവേശന കവാടത്തില്‍ ലഭ്യമാക്കും. ചടങ്ങില്‍ സപ്ലൈകോ ഡിപ്പോ മാനേജര്‍ എം.എം പ്രവീണ്‍ലാല്‍, ഫെയര്‍ ഓഫീസര്‍ ഇ.പ്രഭാകരന്‍, സപ്ലൈകോ ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags: kasargodOnamSupplyco
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

റേഷന്‍ അരിയില്‍ പുഴു കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യ കമ്മിഷന്‍ അംഗം അഡ്വ. കെ.എന്‍. സുഗതന്റെ നേതൃത്വത്തില്‍ തൃക്കളത്തൂര്‍ എന്‍എഫ്എസ്എ ഗോഡൗണില്‍ പരിശോധന നടത്തുന്നു
Ernakulam

റേഷന്‍ അരിയില്‍ രണ്ടാം ദിനവും പുഴുക്കളെ കണ്ടെത്തി; ഗോഡൗണില്‍ പരിശോധന, 835 ചാക്ക് അരി തിരിച്ചയയ്‌ക്കും

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ഗിഫ്റ്റ് കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം; ഏഴു ജീവനക്കാര്‍ക്ക് കൂടി സസ്പെന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.