തിരുവനന്തപുരം: അനുമതി വാങ്ങാതെ ലൈഫ് മിഷന് പദ്ധതിക്കായി വിദേശ സഹായം തേടിയതിനെതിരെ കേന്ദ്രസര്‍ക്കാര്‍. അനുമതി വാങ്ങാതെ വിദേശ സഹായം തേടിയതില്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണവും തേടി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് പരാതിയും ലഭിച്ചിട്ടുണ്ട്.
ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങളും ഇതോടൊപ്പം കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് തേടിയിട്ടുണ്ട്. പദ്ധതിക്കായി യുഎഇ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റിന്റെ സഹായം തേടിയിരുന്നു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് റെഡ്ക്രസന്റുമായി ധാരണ പത്രം ഒപ്പിട്ടത് ഏകപക്ഷീയമാണെന്ന ആരോപണങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.
അതേസമയം വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം തിരിച്ചു വിളിപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും നിയമ വകുപ്പിന്റെയും ഫയലുകളാണ് തിരികെ വിളിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: