Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പ്രതീക്ഷകളുടെ പുതിയ പുലരിയുമായി ചിങ്ങം പിറന്നു

ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും പുതിയ പ്രതീക്ഷകള്‍ക്ക് നിറംചാര്‍ത്താനും സമൃദ്ധിയുടെ പുലരിയെ വരവേല്‍ക്കാനും വഴിതെളിക്കുന്ന പൂക്കാലമാണ് മലയാളിക്ക് ചിങ്ങം. പൂക്കളമിട്ട് മാവേലിയെ വരവേല്‍ക്കുന്ന തിരുവോണം ചിങ്ങം 15 നും അത്തം ആറിനുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2020, 01:46 pm IST
inThiruvananthapuram

തിരുവനന്തപുരം: ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും പുതിയ പ്രതീക്ഷകള്‍ക്ക് നിറംചാര്‍ത്താനും സമൃദ്ധിയുടെ പുലരിയെ വരവേല്‍ക്കാനും വഴിതെളിക്കുന്ന പൂക്കാലമാണ് മലയാളിക്ക് ചിങ്ങം. പൂക്കളമിട്ട് മാവേലിയെ വരവേല്‍ക്കുന്ന തിരുവോണം ചിങ്ങം 15 നും അത്തം ആറിനുമാണ്.  

മീനത്തില്‍ തുടങ്ങിയതാണ് മലയാളിയുടെ പഞ്ഞകാലം. കൊറോണയില്‍ നിന്ന് മുക്തിതേടുന്ന മലയാളിക്ക് പുതിയ പ്രതീക്ഷകളാണ് ചിങ്ങമാസം നല്‍കുന്നത്. കൊറോണയ്‌ക്കെതിരായ പോരാട്ടത്തിനിടയിലും ചിങ്ങത്തെ വരവേല്‍ക്കന്‍ മലയാളി ഒരുങ്ങി. ചിങ്ങപ്പുലരിയില്‍ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും നടന്നു.  

കഴിഞ്ഞ നാലഞ്ചു വര്‍ഷക്കാലമായി വലിയ ആഘോഷങ്ങളില്ലാതെയാണ് ഓണം കടന്നുപോകുന്നത്. ഓരോ വര്‍ഷവും പ്രളയവും ഓഖിയുമെല്ലാം ഓണാഘോഷങ്ങളുടെ നിറംകെടുത്തിക്കൊണ്ടിരിക്കുകയാണ്.  ഇത്തവണ അത് കൊറോണയുടെ രൂപത്തിലാണ് വന്നത്. എങ്കിലും ഉള്ളതുകൊണ്ട് ഓണം എന്നുപറഞ്ഞതുപോലെ തങ്ങളാല്‍ കഴിയുന്ന രീതിയില്‍ ഓണമാഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഓരോരുത്തരും.

ചിങ്ങത്തിലെ മംഗളകര്‍മ്മങ്ങള്‍ക്ക് ചാരുതയേകാന്‍ വിപണികള്‍ സജീവമായി. നഗരത്തിലെ ആഭരണ ശാലകളും വസ്ത്രവ്യാപാര സ്ഥാപനങ്ങളും തുറന്നുകഴിഞ്ഞു. മുമ്പത്തെപ്പോലെ വലിയരീതിയിലുള്ള വാങ്ങലുകള്‍ എവിടെയുമില്ല. എല്ലാത്തിനും ഒരു നിയന്ത്രണം വന്നിട്ടുണ്ട്. വിവാഹം ഗൃഹപ്രവേശം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ധാരാളമായി ആളുകള്‍ എത്തുകയും അവര്‍ക്കെല്ലാം ഭക്ഷണമൊരുക്കുകയും ചെയ്ത കാലം മലയാളിക്ക് ഉണ്ടായിരുന്നു. കൊറോണ വ്യാപനത്തോടെ അതിനെല്ലാം പരിസമാപ്തിയായി. ഇപ്പോള്‍ പത്തോ ഇരുപതോ പേരില്‍ ഒതുങ്ങുകയാണ് ആഘോഷങ്ങള്‍.  കച്ചവടക്കാര്‍ക്ക് ചാകരക്കാലമായിരുന്ന ചിങ്ങം ഇപ്പോള്‍ വലിയ പ്രതീക്ഷകള്‍ നല്‍കുന്നില്ല. കര്‍ക്കിടകത്തോടെ വഴിയോരങ്ങള്‍ കൈയടക്കിയിരുന്ന കച്ചവടക്കാര്‍ നഗരത്തില്‍ ചിലയിടങ്ങളില്‍ മാത്രമായി ചുരുങ്ങി.  

കൊറോണ മലയാളിയുടെ ശീലങ്ങളെ അടിമുടി മാറ്റിയിരിക്കുന്നു. മലയാളി കൈയറിയാതെ പണം ചെലവിട്ടിരുന്ന കാലവും കഴിഞ്ഞുപോയി. ഇന്ന് പണവും പണിയുമില്ലാതെ റേഷന്‍കടകളെ ആശ്രയിച്ചാണ് സാധാരണ മലയാളിയുടെ ഓണം. എങ്കിലും പ്രതീക്ഷകളുടെ ഒരു തിരിനാളം ദൂരെ കാണുന്നുണ്ട്. നമ്മുടെ പാരമ്പര്യം പകര്‍ന്നുതന്ന ഇത്തരം ആഘോഷങ്ങളിലൂടെ നാം അത് നേടിയെടുക്കുകതന്നെ ചെയ്യും. അതിലേക്കുള്ള പുതിയ കാല്‍വയ്‌പ്പാണ് ഈ ചിങ്ങപ്പുലരി.

അജയന്‍ കുടയാല്‍

Tags: Onamchingam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

Kerala

ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത 1000 രൂപ വര്‍ധിപ്പിച്ചു

Kottayam

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

Kerala

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

പുതിയ വാര്‍ത്തകള്‍

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.