Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘ചിങ്ങപ്പുലരിയില്‍…’; ഇന്ന് ചിങ്ങം ഒന്ന് മലയാളത്തിന്റെ പുതുവര്‍ഷാരംഭം

കൊല്ലവര്‍ഷത്തിനായി ചുവര്‍പഞ്ചാംഗം മാറ്റുന്ന കാലസന്ധി. ശുഭസംരഭങ്ങള്‍ക്ക് തിരിതെളിയുന്ന മുഹൂര്‍ത്തം. ചിങ്ങം മലയാളിയുടെ മധുരോദാരമായ വികാരമാണ്. ചരിത്രവും സംസ്‌ക്കാരവും ഒട്ടേറെ വിസ്മയങ്ങള്‍ ചിങ്ങത്തിന് ചാര്‍ത്തിക്കൊടുത്തിരിക്കുന്നു.

പ്രൊഫ. കെ. ശശികുമാര്‍ by പ്രൊഫ. കെ. ശശികുമാര്‍
Aug 17, 2020, 04:00 am IST
in Samskriti

പേമാരിയുടെയും മഹാമാരിയുടെയും സംഹാരപര്‍വം. ഭീതിദമായ പ്രകൃതിയിലേക്ക്, നിസ്സഹായതയിലേക്ക് ഇന്ന് ചിങ്ങമാസമെത്തുന്നു. അമിതാഹ്ലാദത്തോടെ, വര്‍ധിതോത്സാഹത്തോടെയാണ് നാം പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാറുള്ളത്.  

കൊല്ലവര്‍ഷത്തിനായി ചുവര്‍പഞ്ചാംഗം മാറ്റുന്ന കാലസന്ധി. ശുഭസംരഭങ്ങള്‍ക്ക് തിരിതെളിയുന്ന മുഹൂര്‍ത്തം. ചിങ്ങം മലയാളിയുടെ മധുരോദാരമായ വികാരമാണ്. ചരിത്രവും സംസ്‌ക്കാരവും ഒട്ടേറെ വിസ്മയങ്ങള്‍ ചിങ്ങത്തിന് ചാര്‍ത്തിക്കൊടുത്തിരിക്കുന്നു.  

ഓണനാളുകള്‍ക്കായാണ് കേരളം ചിങ്ങത്തെ ഉൗഷ്മളമായി വരവേല്‍ക്കുന്നത്. സ്ഥിതിസമത്വത്തിന്റെ ഗതകാലസ്മൃതികളെ വര്‍ത്തമാനത്തിലേക്ക് ആവാഹിക്കുകയാണ് ഓണം. ഭൂതകാലത്തിന്റെ നന്മകളുമായി നാം ബന്ധപ്പെടുമ്പോള്‍ ജീവിത വീക്ഷണത്തിനു തന്നെ നൈരന്തര്യത്തിന്റെ ഒരപൂര്‍വത കൈവരും. കള്ളവും ചതിയും പൊളിവചനവുമില്ലാത്ത കാലം. അക്രമം അശാസ്ത്രീയവും യുക്തിഹീനവും കാടത്തവുമാണെന്ന തിരിച്ചറിവിലേക്ക് ഓണസ്മൃതികള്‍ ഒരുവനെ എത്തിക്കണം. അനുരഞ്ജനമാണ് സൗന്ദര്യമെന്ന് ചിങ്ങം നമ്മെ പഠിപ്പിക്കുന്നു.  

ഗതിവേഗമേറിയ വര്‍ത്തമാന കാലത്തില്‍ നമ്മള്‍ മലയാളത്തനിമ ഉപേക്ഷിക്കുന്നുണ്ടോ? ആപത്തങ്ങാര്‍ക്കുമൊട്ടില്ലാത്ത, ആമോദത്തോടെ കേരളീയര്‍ വാണ ഭൂതകാലം കടങ്കഥയാകരുത്. സൗഹൃദവും സമഭാവനയും പുലരണം. മാതൃഭാഷാ പ്രണയം ഒരഭിമാനമായി അവകാശമായി വളരണം. സമ്പന്നമാണ് നമ്മുടെ മലയാളം. സമൃദ്ധമാണ് സംസ്‌ക്കാരം. തുഞ്ചന്‍ കൊഞ്ചിവളര്‍ത്തിയ കിളിയും കുഞ്ചന്‍ തുള്ളിയ ആല്‍ത്തറയും ചങ്ങമ്പുഴയുടെ ഓടക്കുഴലും ഉണ്ണായിയുടെ സാമ്യമകന്ന ഉദ്യാനവും നമ്മുടെ വിശുദ്ധമായ പൈതൃകമാണ്.  

ചിങ്ങം ഒന്ന് മലയാള ദിനം കൂടിയാകുന്നു. ഭാഷാപരമായ സങ്കുചിതത്വങ്ങള്‍ വെടിഞ്ഞ് നമ്മുടെ കുട്ടികള്‍ മലയാളം മറക്കാതിരിക്കാനായി പ്രാര്‍ഥിക്കാം. ലോകാദരം നേടിയിട്ടുള്ള കലയും സാഹിത്യവും നമുക്കുണ്ട്. മാനവമൈത്രിക്കായി വരകളും വര്‍ണങ്ങളും വാക്കുകളും ഈടുവയ്‌പ്പുകളാവണം.  

പുതിയ ആണ്ട് നമ്മില്‍ നിന്നാരംഭിക്കണം. ശുഭകാമനകള്‍ കുടുംബത്തിലേക്കും സമാജത്തിലേക്കും പടരണം. വെളിച്ചം ഒരു വസ്തുവില്‍ വീഴുമ്പോള്‍ അത് ദീപ്തമാകുന്നു. ചിങ്ങപ്പുലരിയുടെ വെളിച്ചം നമ്മുടെ മനസ്സുകളില്‍ വീഴട്ടെ. സുകൃതികളാവാന്‍ സ്‌നേഹത്താലും ത്യാഗത്താലും പാരസ്പര്യം പുലര്‍ത്തുക. മഹാമാരി കഴിഞ്ഞുള്ള കാലം നമ്മുടേതാവട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.