Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആര്യനാട് ഐടിഐ ഹോസ്റ്റല്‍ കെട്ടിടനിര്‍മാണം നിലച്ചു; സ്ഥലം ഇഴജന്തുക്കളുടെ താവളമായി

ആര്യനാട് ഗവണ്‍മെന്റ് ഐടിഐ ഹോസ്റ്റല്‍ നിര്‍മാണം ആരംഭഘട്ടത്തില്‍ തന്നെ നിലച്ചു. കെട്ടിടത്തിന്റെ പില്ലറും ബീമും പണിഞ്ഞെന്നല്ലാതെ യാതൊന്നും നടന്നില്ല. പണി നിലച്ചതോടെ ഇവിടം മുഴുവന്‍ കാടുകയറിയ നിലയിലാണ്. ഇവിടമിപ്പോള്‍ ഇഴജന്തുക്കളുടെ താവളമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2020, 03:36 pm IST
inThiruvananthapuram

ആര്യനാട്: ആര്യനാട് ഗവണ്‍മെന്റ് ഐടിഐ ഹോസ്റ്റല്‍ നിര്‍മാണം ആരംഭഘട്ടത്തില്‍ തന്നെ നിലച്ചു. കെട്ടിടത്തിന്റെ പില്ലറും ബീമും പണിഞ്ഞെന്നല്ലാതെ യാതൊന്നും നടന്നില്ല. പണി നിലച്ചതോടെ ഇവിടം മുഴുവന്‍ കാടുകയറിയ നിലയിലാണ്. ഇവിടമിപ്പോള്‍ ഇഴജന്തുക്കളുടെ താവളമാണ്.

2009ല്‍ ഹോസ്റ്റല്‍ കെട്ടിടം നിര്‍മിക്കുന്നതിനായി സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും 1.3 കോടി രൂപയാണ് അനുവദിച്ചത്. അതേ വര്‍ഷം തന്നെ  ഐടിഐയുടെ പിന്‍ഭാഗത്തായി 15 സെന്റില്‍ 15 ലക്ഷം രൂപ ചെലവിട്ട് കെട്ടിടത്തിന്റെ പ്രാരംഭ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും പാര്‍ട്ട് ബില്ല് മാറുന്നതിനെച്ചൊല്ലി കരാറുകാരനും പൊതുമരാമത്ത് വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥനുമായി തര്‍ക്കം ഉടലെടുത്തതോടെ പണി നിലച്ചു. പിന്നീടത് കോടതി വ്യവഹാരത്തില്‍വരെ എത്തി. ഇതിനിടയില്‍ തര്‍ക്കങ്ങള്‍ തീര്‍ത്ത് റീ ടെണ്ടര്‍ ചെയ്യാനുള്ള നടപടികള്‍ നടന്നെങ്കിലും അതും പാതിവഴിയിലായി. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായി മാത്രം 74 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്ന കേരളത്തിലെ രണ്ട് ഐടിഐകളിലൊന്നാണിത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി 600ലധികം വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്.  

1990 ല്‍ ആര്യനാട് ഉണ്ടപ്പാറയില്‍ മൂന്നു ട്രേഡുകളുമായാണ് ഐടിഐ പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് 2001 ല്‍ പള്ളിവേട്ടയിലേക്ക് പ്രവര്‍ത്തനം മാറ്റി. ഐടിഐക്ക് അടുത്തായി ഒരു സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ വാടകയ്‌ക്കാണ് ഇപ്പോള്‍ ഹോസ്റ്റലിന്റെ പ്രവര്‍ത്തനം. പ്രതിമാസം 17000 രൂപയാണ് വാടകയിനത്തില്‍ നല്‍കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളാണ് ഹോസ്റ്റല്‍ സൗകര്യം ഉപയോഗപ്പെടുത്തുന്നവരില്‍ ഏറെയും. ഇവര്‍ക്ക് ഭക്ഷണത്തിനും മറ്റുമുള്ള തുക സ്വന്തമായി കണ്ടെത്തേണ്ട സ്ഥിതിയാണ്. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായാല്‍ മെസ്സ് ഉള്‍പ്പെടെയുള്ള സൗകര്യം ലഭ്യമാകുമായിരുന്നു.

വസ്തുവിന്റെ ഭൂരിഭാഗവും  ഐടിഐ കെട്ടിടം പണിഞ്ഞതോടെ തീര്‍ന്നു. ബാക്കിയുള്ള സ്ഥലമാണ് ഹോസ്റ്റല്‍ നിര്‍മാണം നടത്താനായി മാറ്റിയിട്ടത്. എന്നാല്‍ നിര്‍മാണം നിലച്ചതോടെ സ്ഥലവും ഉപയോഗയോഗ്യമല്ലാതായി. പിന്നാക്ക വിഭാഗത്തിലുള്ളവര്‍ക്കായുള്ള ഐടിഐ ആയതിനാല്‍ നിരവധി ഫണ്ടുകളാണ് കെട്ടിടങ്ങള്‍ക്കും മറ്റുമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിക്കുന്നത്. എന്നാല്‍ സ്ഥലപരിമിതി കാരണം ഫണ്ടുകള്‍ നഷ്ടപ്പെടുകയാണ് പതിവ്      

ഹോസ്റ്റല്‍ കെട്ടിടം പണിതീര്‍ന്നാല്‍ അന്യജില്ലകളില്‍ നിന്നും ജില്ലയിലെ ആദിവാസി ഊരുകളില്‍നിന്നുമൊക്കെ പഠിക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകും. ക്ലാസ്സുകള്‍ ഷിഫ്റ്റ് ആയിട്ടാണ് നടത്തുന്നത്. അത് കാരണം അതിരാവിലെ തന്നെ കുട്ടികള്‍ക്ക് ക്ലാസ്സിനെത്തണം. യാത്രാസൗകര്യം കുറഞ്ഞ പ്രദേശങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് സമയത്തിന് എത്താനാകാതെ പലപ്പോഴും ക്ലാസ്സുകള്‍ നഷ്ടപ്പെടുന്ന സ്ഥിതിയാണ്. ഹോസ്റ്റല്‍ കെട്ടിടം പണിതീരുന്നതോടെ ഇതിനൊക്കെ പരിഹാരമാകും.

Tags: hostelconstructionITI
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വയനാട്ടിൽ വീണ്ടും ഷിഗെല്ല; നാല് വിദ്യാർഥികൾ ചികിത്സയിൽ

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് വനിതാ ഐടിഐയില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.