Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആറ്റിപ്ര സമരം കൂടുതല്‍ ശക്തമാകുന്നു

കുടിയൊഴിപ്പിക്കലിനെതിരെ ആറ്റിപ്ര വില്ലേജ് ഓഫീസിനു മുന്നില്‍ ബിജെപി നടത്തിവരുന്ന പ്രതിഷേധത്തിന്റെ ഭാഗമായി പട്ടികജാതി മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടന്ന പട്ടിണിസമരം ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് വി.ടി. രമ ഉദ്ഘാടനം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2020, 03:00 pm IST
inKerala

ശ്രീകാര്യം: ആറ്റിപ്രയില്‍ പട്ടികജാതി കുടുംബങ്ങളെ മനുഷ്യത്വ രഹിതമായി കുടിയൊഴിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരായി ബിജെപിയുടെ നെതൃത്വത്തില്‍ നടന്നുവരുന്ന സമരം കൂടുതല്‍ ശക്തമാകുന്നു. വൃദ്ധരും കുട്ടികളുമുള്‍പ്പടെയുള്ളവരെ യാതൊരു ദയയുമില്ലാതെ കുടിയൊഴിപ്പിക്കുകയും അവരുടെ വീടുകള്‍ ഇടിച്ചു നിരത്തുകയും ചെയ്തു. കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. കൊറോണ മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെ പട്ടികജാതി കുടുംബങ്ങളോട് ക്രൂരത കാട്ടിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണമെന്നും ബിജെപി ആവശ്യപ്പെടുന്നു.

കുടിയൊഴിപ്പിക്കലിനെതിരെ ആറ്റിപ്ര വില്ലേജ് ഓഫീസിനു മുന്നില്‍ ബിജെപി നടത്തിവരുന്ന പ്രതിഷേധത്തിന്റെ ഭാഗമായി പട്ടികജാതി മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടന്ന പട്ടിണിസമരം ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് വി.ടി. രമ ഉദ്ഘാടനം ചെയ്തു.

പോലീസിനെ ഉപയോഗിച്ച് ആറ്റിപ്രയിലെ പട്ടികജാതി കുടുംബങ്ങളെ അതിക്രൂരമായ് കുടിയൊഴിപ്പിച്ചു തെരുവില്‍ വലിച്ചെറിഞ്ഞത് നീചമായ പ്രവര്‍ത്തിയാണെന്ന് വി.ടി. രമ പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അറിവോടു കൂടിയാണ് പട്ടികജാതി കുടുംബങ്ങള്‍ക്ക് എതിരെ ഈ നരനായാട്ട് നടന്നത്. അടിയന്തരമായി ഇവരുടെ പുനരധിവാസം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രതിേഷധത്തിന് പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് വിളപ്പില്‍ സന്തോഷ്, ജില്ലാ വൈസ് പ്രസിഡന്റ് ജി.വൈ. പ്രമോദ്, സംസ്ഥാന ഉപാധ്യക്ഷന്‍ സന്ദീപ്, ജില്ലാ ഉപാധ്യക്ഷന്‍ പാറയില്‍ മോഹന്‍, ജില്ലാ സെക്രട്ടറിമാരായരതീഷ്, വക്കം സുനില്‍ ബാബു, ദയാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.

കുടിയിറക്കിയ പാവപ്പെട്ട പട്ടികജാതിക്കാരെ പുനരധിവസിപ്പിക്കുന്നതിനു വേണ്ടിയുള്ള സമരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കര്‍ഷകമോര്‍ച്ച കഴക്കൂട്ടം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച സത്യഗ്രഹ സമരം ബിജെപി ജില്ലാ സെക്രട്ടറി എം. ബാലമുരളി ഉദ്ഘാടനം ചെയ്തു. സത്യഗ്രഹ സമരത്തില്‍ ജില്ലാ സെക്രട്ടറി സജിത്ത്, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വെഞ്ചാവോട് ഉദയന്‍, ജനറല്‍ സെക്രട്ടറി സായിപ്രസാദ്, കൗണ്‍സിലര്‍മാരായ നാരായണമംഗലം രാജേന്ദ്രന്‍, പ്രദീപ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

കുടിയൊഴിപ്പിക്കലിനെതിരെ കഴക്കൂട്ടം മണ്ഡലത്തിലെ വിവിധയിടങ്ങളില്‍  കഴിഞ്ഞ ദിവസം സത്യഗ്രഹ സമരങ്ങള്‍ നടന്നു. കഴക്കൂട്ടത്ത് ബിജെപി ബിജെപി സംസ്ഥാന  ജനറല്‍ സെക്രട്ടറി പി. സുധീറും ശ്രീകാര്യത്ത് ബിജെപി സംസ്ഥാന  സെക്രട്ടറി സി. ശിവന്‍കുട്ടിയും  മണ്ണന്തലയില്‍ സംസ്ഥാന  സെക്രട്ടറി അഡ്വ. എസ്. സുരേഷും ചേങ്കോട്ടുകോണത്ത് ദക്ഷിണമേഖലാ ജനറല്‍ സെക്രട്ടറി ചെമ്പഴന്തി ഉദയനും  പൗഡിക്കോണത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. വി.വി. രാജേഷും  ആറ്റിപ്രയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി വെങ്ങാനൂര്‍ സതീഷും  മെഡിക്കല്‍ കോളേജില്‍ നഗരസഭാ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്‍. ഗോപനും പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു.  

യുവമോര്‍ച്ച കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആറ്റിപ്രയില്‍ സത്യാഗ്രഹ സമരം നടന്നു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ബി.ജി. വിഷ്ണു  പരിപാടി ഉദ്ഘാടനം ചെയ്തു. ആറ്റിപ്ര ചെങ്കൊടി കാട്ടില്‍ നടക്കുന്ന സമരം സാമൂഹ്യനീതിവേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്തെ ഇളവുകള്‍ പോലും നല്‍കാതെ ഭൂമാഫിയകളുടെ താല്പര്യം സംരക്ഷിക്കാനാണ് സിപിഎമ്മും പോലീസും ശ്രമിക്കുന്നത്. വൃദ്ധരും പിഞ്ച് കുട്ടികളും അടക്കമുള്ള പട്ടികജാതി കുടുംബങ്ങളുടെ വീടുകള്‍ തകര്‍ത്ത സിപിഎമ്മും പോലീസും വന്‍കിട കയ്യേറ്റക്കാരുടെ താല്പര്യം സംരക്ഷിക്കുകയാണന്നും അദ്ദേഹം ആരോപിച്ചു. സത്യാഗ്രഹ സമരത്തിന് യുവമോര്‍ച്ച കഴക്കൂട്ടം മണ്ഡലം  പ്രസിഡന്റ് ജയദേവന്‍, ജില്ലാ ട്രഷറര്‍ അനൂപ് കുമാര്‍, ഷിബുലാല്‍, സുനില്‍കുമാര്‍, ജ്യോതിഷ്, രാജ, ഹരി, കവിത, അഹല്യ എന്നിവര്‍ നേതൃത്വം നല്‍കി.   

Tags: strike
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Thiruvananthapuram

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kollam

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

Kerala

കോതമംഗലം എംഎ എന്‍ജിനിയറിംഗ് കോളേജ്:ചര്‍ച്ചകളില്‍ അനുകൂല തീരുമാനമുണ്ടായതോടെ വിദ്യാര്‍ത്ഥികളുടെ സമരം പിന്‍വലിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

സോയില്‍ ഇന്റലിജന്‍സും അടിസ്ഥാനസൗകര്യ വികസനവും

ശബരിമല തീര്‍ത്ഥാടനത്തിന് 300 അധിക ട്രെയിന്‍ സര്‍വീസുകള്‍; 500 കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസ് നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.