Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മണാശ്ശേരി ഇരട്ടകൊലപാതകം: ജയവല്ലി കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി, തെളിവെടുപ്പ് ആരംഭിച്ചു

ജയവല്ലി കൊലപാതക കേസ് മുക്കം പോലീസും ഇസ്മയില്‍ കൊലപാതക കേസ് ക്രൈംബ്രാഞ്ചുമാണ് അന്വേഷിക്കുന്നത്. എന്നാല്‍ രണ്ട് കേസും ഒരു ഏജന്‍സി തന്നെ അന്വേഷിക്കുന്നതാണ് നല്ലതെന്ന തീരുമാനമാണ് ജയവല്ലി കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2020, 12:47 pm IST
in Kozhikode
ക്രൈം ബ്രാഞ്ച് സംഘം മണാശ്ശേരിയിലെ വീട്ടിലെത്തി തെളിവെടുക്കുന്നു

ക്രൈം ബ്രാഞ്ച് സംഘം മണാശ്ശേരിയിലെ വീട്ടിലെത്തി തെളിവെടുക്കുന്നു

മുക്കം: മണാശ്ശേരി ഇരട്ടക്കൊലപാതക കേസില്‍ ജയവല്ലി കൊലപാതകത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണമാരംഭിച്ചു. ഇതിന്റെ ഭാഗമായി കൊലപാതകം നടന്ന മണാശ്ശേരിയില്‍ ബിര്‍ജു നേരത്തെ താമസിച്ചിരുന്ന വീട്ടിലെത്തി പ്രാഥമിക പരിശോധന നടത്തി. ക്രൈംബ്രാഞ്ച് ഡിറ്റക്റ്റീവ് ഇന്‍സ്‌പെക്ടര്‍ വി.എസ്. മുരളീധരന്‍, എഎസ്‌ഐ എം.കെ. സുകു, എസിപിഒ കെ. പ്രജീഷ് എന്നിവരുടെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവരാണ് പരിശോധന നടത്തിയത്.  

ജയവല്ലി കൊലപാതക കേസ് മുക്കം പോലീസും ഇസ്മയില്‍ കൊലപാതക കേസ് ക്രൈംബ്രാഞ്ചുമാണ് അന്വേഷിക്കുന്നത്. എന്നാല്‍ രണ്ട് കേസും ഒരു ഏജന്‍സി തന്നെ അന്വേഷിക്കുന്നതാണ് നല്ലതെന്ന തീരുമാനമാണ് ജയവല്ലി കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ കാരണം. ജയവല്ലി കേസുമായി ബന്ധപ്പെട്ട് മുക്കം പോലീസ് നിരവധി തെളിവുകള്‍ കണ്ടെത്തിയിരുന്നു. 

 അമ്മയെ കൊലപ്പെടുത്തുന്നതിനായി ഗൂഡാലോചന നടത്തിയതുള്‍പ്പെടെ പോലീസ് കണ്ടെത്തിയിരുന്നു. മുക്കം ഇന്‍സ്‌പെക്ടര്‍ ബി.കെ. സിജുവിന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ക്രൈംബ്രാഞ്ചിന് പോലും ലഭിക്കാത്ത വിവരങ്ങള്‍ ലഭിച്ചിരുന്നത്. സംഭവദിവസം രാവിലെ 10 മണിക്ക് മുക്കം ബസ് സ്റ്റാന്റിലെ ഒരു ചായക്കടയില്‍ വെച്ചാണ് തന്റെ അമ്മയെ കൊലപ്പെടുത്താന്‍ ബിര്‍ജു ഇസ്മായിലുമായി അവസാന ഗൂഡാലോചന നടത്തിയത്. കൃത്യം നടത്തുന്നതിനായി വൈകിട്ട് ആറ് മണിക്ക് മണാശ്ശേരിയിലെ വീട്ടിലെത്തിയങ്കിലും സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ തിരിച്ചു പോയി. തുടര്‍ന്ന് രാത്രി ഒമ്പത് മണിക്ക് വീണ്ടുമെത്തി കട്ടിലില്‍ ഉറങ്ങി കിടക്കുകയായിരുന്ന അമ്മ ജയവല്ലിയെ കഴുത്തില്‍ തോര്‍ത്ത് മുണ്ട് മുറുക്കി ശ്വാസം മുട്ടിച്ച് ബോധം നഷ്ടപ്പെടുത്തിയ ശേഷം കൊലപാതകം ഉറപ്പിക്കാനായി ഇസ്മയിലിന്റെ സഹായത്തോടെ ഫാനില്‍ കെട്ടി തൂക്കുകയായിരുന്നു. അന്ന് രാവിലെ ഭാര്യയേയും മക്കളേയും നിസാരകാര്യത്തിന്  കോയമ്പത്തൂരിലേക്ക് അയച്ചതും നേരത്തെ കൃത്യം പ്ലാന്‍ ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഉള്ളില്‍ നിന്ന് വാതില്‍ അടച്ചതിന് ശേഷമാണ് കൊലപാതകം നടത്തിയത്. കൃത്യം നടത്തിയ ശേഷം ഇസ്മായില്‍ പുറത്തേക്ക് പോവുകയും ചെയ്തതായും റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്.  

രണ്ട്‌ലക്ഷം രൂപയാണ് ഇസ്മായിലിന് ബിര്‍ജു ഓഫര്‍ ചെയ്തിരുന്നത്. സ്വത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്തണമെന്ന് നേരത്തെ തന്നെ തീരുമാനിച്ച ബിര്‍ജു ഇതിന് വേണ്ടിയാണ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇസ്മായിലുമായി ബന്ധം സ്ഥാപിച്ചത്. ഏക്കര്‍ കണക്കിന് ഭൂസ്വത്തിന് ഉടമയായ ബിര്‍ജുവിന്റെ അച്ഛന്‍ വാസു സ്വത്ത് ചോദിച്ചുള്ള ബിര്‍ജുവിന്റെ നിരന്തരമായ മാനസിക പീഢനം മൂലമാണ് ആത്മഹത്യ ചെയ്തതെന്നും കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടില്‍ പോലീസ് പറയുന്നുണ്ട്. 

അമ്മയുടെ പേരിലുള്ള മണാശ്ശേരിയിലെ സ്ഥലം വില്‍പ്പന നടത്തുവാന്‍ അനുവദിക്കാതിരുന്നതിനാലും അമ്മയുടെ ബാങ്ക് ബാലന്‍സ് കൈക്കലാക്കുന്നതിനുമായാണ് അമ്മ ജയവല്ലിയെ കൊലപ്പെടുത്തിയത്. ബിര്‍ജുവും ഭാര്യയും അമ്മയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു എന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അമ്മ തൂങ്ങി മരിച്ചതായി നാട്ടുകാരെ ധരിപ്പിച്ച ബിര്‍ജു സംഭവശേഷം ഉള്ളില്‍ നിന്ന് ബാത്ത് റൂം വഴി പുറത്തിറങ്ങി താന്‍ ബാത്ത് റൂം പൊളിച്ച് അകത്ത് കടന്നതാണന്ന് നാട്ടുകാരെ വിശ്വസിപ്പിക്കുകയും ചെയ്തു. 

നാട്ടുകാര്‍ എത്തിയപ്പോള്‍ പെട്ടെന്ന് മൃതദേഹം താഴെയിറക്കാന്‍ ധൃതികൂട്ടിയതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. അമ്മയുടെ മുടി കെട്ടി തൂക്കിയ കയറിന് ഉള്ളിലായതും മുടി കീറി പറിച്ച രീതിയില്‍ കണ്ടെത്തിയതും മുഖത്ത് പിടിവലിയുടെ ലക്ഷണം തോന്നിപ്പിക്കുന്നതും അന്നത്തെ ഫോട്ടോയില്‍ നിന്ന് പോലീസ് മനസിലാക്കി. ഇതും കൊലപാതകത്തിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നതെന്നും ഇത് സംബന്ധിച്ച് മൊഴികള്‍ ഉള്ളതായും പോലീസ് കണ്ടെത്തിയിരുന്നു.  

ലക്ഷ്യം പൂര്‍ത്തീകരിച്ച ബിര്‍ജു അമ്മയുടെ പേരില്‍ ബാങ്കിലുള്ള ഫിക്‌സഡ് ഡെപ്പോസിറ്റ് ഏഴ് ലക്ഷം ഒരു മാസത്തിനു ള്ളില്‍  പിന്‍വലിക്കുകയും ഉടനെ മണാശ്ശേരിയിലെ സ്ഥലം വില്‍പ്പന നടത്താന്‍ ശ്രമം നടത്തുകയും  ചെയ്തിതിരുന്നു. 30 ലക്ഷം രൂപക്കാണ്  മണാശ്ശേരിയിലെ വീടും സ്ഥലവും ഒരു വര്‍ഷത്തിന് ശേഷം വിറ്റത്. തുടര്‍ന്ന് ഈ കൊലപാതകത്തിന് കൂട്ടുനിന്ന വണ്ടൂര്‍ സ്വദേശി ഇസ്മായില്‍ പ്രതിഫലമായ രണ്ട് ലക്ഷം രൂപ ചോദിച്ചതിന് കൊലപ്പെടുത്തുകയും മൃതദേഹം കഷ്ണങ്ങളാക്കി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയുമായിരുന്നു.

Tags: കൊലപാതകംkozhikodecrime branchcrime
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി : മൃതദേഹം കനാലിലേക്ക് ഒഴുക്കി

Kerala

മീൻ വാങ്ങാനെത്തിയ 7 വയസ്സുകാരിയെ ഗുഡ്സ് ഓട്ടോയിൽ ലൈംഗികമായി പീഡിപ്പിച്ച മത്സ്യവിൽപ്പനക്കാരൻ അറസ്റ്റിൽ, കുട്ടിക്ക് പരിക്ക്

India

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

Kerala

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

India

ടിസിഎസ് നാസിക് ഓഫീസ് അടച്ചു; ലവ് ജിഹാദിൽ രാജ്യാന്തര ബന്ധം സ്ഥിരീകരിച്ച് പോലീസ്

പുതിയ വാര്‍ത്തകള്‍

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര,ചോദ്യം ചെയ്ത വനിതാ ടിടിഇയെ മര്‍ദ്ദിച്ചു; യുവാവ് അറസ്റ്റില്‍

2025 ലെ സ്വർണ്ണം പൂശൽ: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി; കുറ്റപത്രം ഉടൻ

ജഗത്ഗുരു ശ്രീശങ്കരന്‍ കാലടിയുടെ മണ്ണിലേക്കൊരു തീര്‍ത്ഥയാത്ര

മനപരിവര്‍ത്തനത്തിന്റെ മാധവ മാസം

കാഞ്ഞങ്ങാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ മത്സരത്തിനൊരുങ്ങി കാഞ്ഞങ്ങാട് സ്‌റ്റേഡിയം

ജര്‍മന്‍ ബുന്ദെസ്‌ലിഗ കിരീടം ഉറപ്പിച്ച ബയേണ്‍ താരങ്ങള്‍ മ്യൂണിക് സ്റ്റേഡിയത്തില്‍ നടത്തിയ ആഹ്ലാദ പ്രകടനം

ട്രെബിളടിക്കുമോ ബയേണ്‍ ചിരി?

തിലകിന് ശതകം; ഗുജറാത്തിനെതിരെ വമ്പൻ വിജയവുമായി മുംബൈ ഇന്ത്യൻസ്

അഴിമതി: വി​ജി​ല​ൻ​സ്​ ട്രൈ​ബ്യൂ​ണ​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഓ​ഡി​റ്റി​ന്​ വി​ധേ​യ​മാ​ക്കണം​,​ ഈ സം​വി​ധാ​നം തു​ട​ര​ണോയെ​ന്ന് ഹൈ​ക്കോ​ട​തി

കൊടും ചൂടിൽ വലഞ്ഞ് കേരളം; പാലക്കാട് റെക്കോഡ് താപനില; 12 ജില്ലകളിൽ യെല്ലോ അലർട്ട്: ജാഗ്രതാ നിർദ്ദേശങ്ങൾ

പശ്ചിമബംഗാള്‍, തമിഴ്‌നാട് തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.