Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

എണ്ണിയെണ്ണി പറയില്ല

പിണറായി തലശ്ശേരി ബ്രണ്ണനില്‍ പഠിക്കുമ്പോള്‍ അവിടെ ആര്‍എസ്എസിന്റെ പ്രവര്‍ത്തനമുണ്ടായിരുന്നില്ല. എബിവിപിയുടെ യൂണിറ്റും ഉണ്ടായിരുന്നില്ലെന്ന സത്യം വീമ്പടിക്കുമ്പോള്‍ ഓര്‍മ്മ വന്നില്ല. അന്ന് തലശ്ശേരിയിലെ രാഷ്‌ട്രീയ സംഘര്‍ഷങ്ങളെല്ലാം സോഷ്യലിസ്റ്റ് നേതാക്കളായിരുന്ന പി.ആര്‍. കുറുപ്പിന്റെയും എം.പി. വീരേന്ദ്രകുമാറിന്റെയും അണികളും മാര്‍ക്‌സിസ്റ്റുകാരും തമ്മിലായിരുന്നു.

ഉത്തരന്‍ by ഉത്തരന്‍
Aug 12, 2020, 05:21 am IST
in Main Article

മുഖ്യമന്ത്രിയുടെ വാക്കും വക്കാണവും നില്‍പ്പും നടത്തവുമെല്ലാം ഇന്ന് സജീവ ചര്‍ച്ചയിലാണ്. ഊരിപ്പിടിച്ച വാളുകള്‍ക്കിടയില്‍ കൂടി ബ്രണ്ണന്‍ കോളേജിന്റെ കല്‍പ്പടവുകള്‍ താണ്ടിയവനാണ് താനെന്ന് വീമ്പടിച്ച വമ്പനാണ് പിണറായി വിജയന്‍. ആര്‍എസ്എസിനെ കുറ്റപ്പെടുത്താനും തന്റെ ധീരത പ്രകടിപ്പിക്കാനുമായിരുന്നു പിണറായിയുടെ ഈ വീമ്പടി.  

പിണറായി തലശ്ശേരി ബ്രണ്ണനില്‍ പഠിക്കുമ്പോള്‍ അവിടെ ആര്‍എസ്എസിന്റെ പ്രവര്‍ത്തനമുണ്ടായിരുന്നില്ല. എബിവിപിയുടെ യൂണിറ്റും ഉണ്ടായിരുന്നില്ലെന്ന സത്യം വീമ്പടിക്കുമ്പോള്‍ ഓര്‍മ്മ വന്നില്ല. അന്ന് തലശ്ശേരിയിലെ രാഷ്‌ട്രീയ സംഘര്‍ഷങ്ങളെല്ലാം സോഷ്യലിസ്റ്റ് നേതാക്കളായിരുന്ന പി.ആര്‍. കുറുപ്പിന്റെയും എം.പി. വീരേന്ദ്രകുമാറിന്റെയും അണികളും മാര്‍ക്‌സിസ്റ്റുകാരും തമ്മിലായിരുന്നു.

തലശ്ശേരിയില്‍ ഉണ്ടായതാകട്ടെ ജനസംഘക്കാരനായ വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകമായിരുന്നു. മാര്‍ക്‌സിസ്റ്റുകാരായിരന്നു കൊലയാളികള്‍. അക്കൂട്ടത്തില്‍ പിണറായിയിയും ഉള്‍പ്പെട്ടിരുന്നു. എം.പി. വീരേന്ദ്രകുമാറിനെയും ഇപ്പോള്‍ മകന്‍ ശ്രേയംസ്‌കുമാറിനെയും വാരിപ്പുണരുന്ന പാര്‍ട്ടി സിപിഎമ്മാണ്. പി.ആര്‍. കുറുപ്പുമായി മുമ്പേ തന്നെ ബന്ധമുണ്ടായിരുന്നു. മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന പരിഭവപ്പെട്ട ഒരേയൊരു ഘടകകക്ഷി വീരേന്ദ്രകുമാറിന്റെ മകന്റെ പാര്‍ട്ടിയാണെന്ന് ഇതിനകം വ്യക്തമായി. ഉണ്ണുന്ന ചോറിന് നന്ദി കാട്ടുന്നതിന്റെ ഒന്നാന്തരം തെളിവ്. അച്ഛന്റെ സ്വത്തിന് പെണ്‍മക്കള്‍ക്കും അവകാശമുണ്ടെന്ന് സുപ്രീംകോടതി ഇന്നലെ വ്യക്തമാക്കിയിട്ടേയുള്ളു. ശ്രേയംസ്‌കുമാര്‍ മകനായതിനാല്‍ കോടതിവിധി ഇല്ലെങ്കിലും രാജ്യസഭാംഗത്വം അച്ഛന്റെ സ്വത്ത്.

കെ. കരുണാകരന്റെ മകന്‍ കെ. മുരളീധരന്‍ രാഷ്‌ട്രീയത്തിലിറങ്ങിയപ്പോഴും പാര്‍ലമെന്റ് സീറ്റ് നല്‍കിയതുമെല്ലാം വലിയ വിവാദമുണ്ടാക്കിയതാണ്. ഇടത് മുന്നണി കണ്‍വീനര്‍ സ്ഥാനത്തിരുന്ന വീരേന്ദ്രകുമാര്‍ വാക്ശരങ്ങള്‍ കൊണ്ട് കെ. കരുണാകരനെ തലങ്ങും വിലങ്ങും എയ്തതാണ്. മക്കള്‍ രാഷ്‌ട്രീയം അല്‍പ്പത്തമെന്നാണ് വീരേന്ദ്രകുമാര്‍ പലപ്പോഴും ചൂണ്ടിക്കാട്ടിയിരുന്നത്. ഇത് നെഹ്രുവിന്റെ കോണ്‍ഗ്രസിന്റെ തനി പകര്‍പ്പെന്നും വിവരിച്ചിരുന്നു. വീരേന്ദ്രകുമാര്‍ ജീവിച്ചിരിക്കെത്തന്നെ മക്കള്‍ മാഹാത്മ്യം വീരേന്ദ്രകുമാറിന് ബോധ്യപ്പെട്ടതാണ്. മകനെ രാഷ്‌ട്രീയത്തിലിറക്കുക മാത്രമല്ല എംഎല്‍എയുമാക്കി. പിന്നീട് പാര്‍ട്ടിയുടെയും പത്രത്തിന്റെയും തലപ്പത്തെത്തിച്ചു. ഇപ്പോഴിതാ രാജ്യസഭയിലേക്കും. മക്കള്‍ രാഷ്‌ട്രീയത്തെ ശക്തമായി വിമര്‍ശിച്ച സിപിഎമ്മാണ് വീരന്റെ മോനെത്തന്നെ എംപിയാക്കുന്നത്. അതിനെ ആരും ചോദ്യം ചെയ്‌തേക്കരുത്. ചോദിച്ചാല്‍ പിണറായിയുടെ മറുചോദ്യം നേരിടേണ്ടി വരും എണ്ണിയെണ്ണി പറയണോയെന്ന്.

ഇങ്ങനെ ചോദിക്കുകയേയുള്ളൂ. ഒന്നും പറയാന്‍ പോകുന്നില്ല. ഏതൊക്കെ മുഖ്യമന്ത്രിയുടെ ചെയ്തികളാണ് എണ്ണിയെണ്ണി പറയുക ?

അച്യുതമേനോന്റെ ചെയ്തികള്‍ പറയുമോ ? അച്യുതാനന്ദന്റെ ചെയ്തികളെക്കുറിച്ച് വായ് തുറക്കുമോ ? അതോ ഉമ്മന്‍ ചാണ്ടിയില്‍ അത് ഒതുക്കുമോ ? ഭരണത്തില്‍ മൊത്തം ആഭാസമെന്നായിരുന്നല്ലൊ, പറഞ്ഞുകൊണ്ടിരിക്കുന്നത്. ആ ആഭാസത്തരങ്ങളുടെ പേരില്‍ ഒരു പെറ്റിക്കേസുപോലും നാലുവര്‍ഷം പിന്നിട്ട ഭരണത്തിനിടയില്‍ ഉണ്ടായില്ല. പിന്നെ എന്താണ് എണ്ണിയെണ്ണി പറയാനുള്ളത്. ഒന്നും പറയില്ല. ഒരു വെടി നീ വയ്‌ക്ക്. ഒരു വെടി ഞാനും വയ്‌ക്കാം എന്ന മട്ടിലാണ് മുന്നണികള്‍ രണ്ടും. ദശാബ്ദങ്ങളായി ഇത് കണ്ടുകൊണ്ടിരിക്കുകയാണല്ലോ.

സംവാദം ആരോഗ്യകരമാകണമെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്. പക്ഷേ മുഖ്യമന്ത്രി പറയുന്നതെല്ലാം ആരോഗ്യകരമായ വിമര്‍ശനമാണോ ? ബിഷപ്പിനെ നികൃഷ്ടജീവി എന്ന് പറഞ്ഞാല്‍ ആരോഗ്യകരമാണോ ? എംപിയെ പരനാറി എന്ന് വിളിക്കുന്നതും അത് ആവര്‍ത്തിക്കുന്നതും ആരോഗ്യകരമാണോ ? പത്രക്കാരോട് കടക്ക് പുറത്ത് എന്ന് പറഞ്ഞാല്‍ അതും ആരോഗ്യകരമാണോ ? തന്റെ ഗ്രൂപ്പിലില്ലാത്ത നേതാവിനെ കുലംകുത്തി എന്ന് ആരോപിക്കുന്നതും ആരോഗ്യകരമാവുമോ ? ഇതെല്ലാം തെറ്റായി എന്ന് തോന്നാത്ത നേതാവ് എന്താണാവോ എണ്ണിയെണ്ണി പറയുക ? എന്നും പറയാനില്ലാത്തപ്പോഴാണ് ഇമ്മാതിരി തര്‍ക്കുത്തരങ്ങളില്‍ അഭിരമിക്കുന്നത്.

ഇനി ഡിജിപിയുടെ ഊഴമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ഗുണ്ടകള്‍ രംഗത്തിറങ്ങിയാല്‍ നടപടി സ്വീകരിക്കുംപോലും! ആര്‍ക്കെതിരെ ? ഇത് ചൈനയോ കൊറിയയോ ആണെന്ന് ധരിക്കുന്ന മുഖ്യമന്ത്രിക്ക് കീഴിലുള്ള ഒരു ഡിജിപിക്കും സൈബര്‍ ഗുണ്ടാ സഖാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാനാവില്ല. പിന്നെന്തിനാണ് ഇമ്മാതിരി ഉത്തരവുകള്‍ ? ഒരു ഉത്തരവും മനസ്സില്‍ വരുന്നില്ല.

Tags: Pinarayi Vijayanരാഷ്ട്രീയംരമേശ് ചെന്നിത്തല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

Kerala

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

Editorial

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

Kerala

ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടാൻ…..കാരണഭൂതൻ വാഴ്‌ത്തു പാട്ടിന്റെ സൃഷ്ടാവിനെ പുറത്താക്കി സർക്കാർ, വിരമിച്ചിട്ടും സർവീസിൽ തുടർന്നു

Kerala

’56 കാറുകളും 560 പോലീസുകാരും’ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

പുതിയ വാര്‍ത്തകള്‍

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.