Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അധ്യാപികയ്‌ക്ക് കൊവിഡ്: പായം പഞ്ചായത്ത് പെരുമ്പറമ്പ് വാര്‍ഡുംഅടച്ചു പൂട്ടി, ഉറവിടമറിയാത്ത കോവിഡ്, രക്ഷിതാക്കളും അധ്യാപകരും നിരീക്ഷണത്തില്‍ പോകണം

വാര്‍ഡിലെ മുഴുവന്‍ പോക്കറ്റ് റോഡുകളും പൂര്‍ണ്ണമായും അടച്ചിട്ടു. പെരുമ്പറമ്പ്- മാവുള്ളകരി - ചടച്ചിക്കുണ്ടം - കല്ലുവയല്‍ റോഡ്, പെരുമ്പറമ്പ്- പുതിയ ഭഗവതി ക്ഷേത്രം റോഡ്, പെരുമ്പറമ്പ്- മഹാത്മാ ഗാന്ധി പാര്‍ക്ക്‌റോഡ്, പെരുമ്പറമ്പ്- ചേക്കല്‍ റോഡ്, കപ്പച്ചേരി-കരിയില്‍ റോഡ് എന്നീ റോഡുകളാണ് അടച്ചത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Aug 11, 2020, 10:12 pm IST
in Kannur

ഇരിട്ടി: പെരുമ്പറമ്പ് സ്വദേശിനിയായ അധ്യാപികയ്‌ക്ക് ഉറവിടമറിയാത്ത കൊവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന്പായം പഞ്ചായത്തിലെ പതിനാലാം വാര്‍ഡ് പൂര്‍ണ്ണമായും അടച്ചു.  വാര്‍ഡില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. പെരുമ്പറമ്പില്‍ ചേര്‍ന്ന വാര്‍ഡ് തല ജാഗ്രതാ സമതി യോഗത്തിലാണ് തീരുമാനം.  

വാര്‍ഡിലെ മുഴുവന്‍ പോക്കറ്റ് റോഡുകളും പൂര്‍ണ്ണമായും അടച്ചിട്ടു.  പെരുമ്പറമ്പ്- മാവുള്ളകരി – ചടച്ചിക്കുണ്ടം – കല്ലുവയല്‍ റോഡ്, പെരുമ്പറമ്പ്- പുതിയ ഭഗവതി ക്ഷേത്രം റോഡ്, പെരുമ്പറമ്പ്- മഹാത്മാ ഗാന്ധി പാര്‍ക്ക്‌റോഡ്, പെരുമ്പറമ്പ്- ചേക്കല്‍ റോഡ്, കപ്പച്ചേരി-കരിയില്‍ റോഡ് എന്നീ റോഡുകളാണ് അടച്ചത്.  

വാര്‍ഡ് പരിധിയിലെ മുഴുവന്‍ കടകളുംഅടച്ചിട്ടു. വാര്‍ഡ് പരിധിയിലെ സാംസ്‌കാരിക സ്ഥാപനങ്ങള്‍, വായനശാലകള്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, പുരുഷ സ്വയം സഹായ സംഘങ്ങള്‍, എന്നിവ നടത്തുവാന്‍ പാടില്ല.  

വാര്‍ഡിലെയും സമീപ പ്രദേശത്തെയും തൊഴിലുറപ്പ് പ്രവര്‍ത്തികള്‍ രണ്ട് ആഴ്ചത്തേക്ക് മാറ്റി വെക്കുവാന്‍ തീരുമാനിച്ചു. പാല്‍വിതരണം പാടില്ലെന്നും  കോവിഡ് മാനദണ്ഡം പാലിച്ച് രാവിലെ 6.30 മുതല്‍ 7.30 വരെയും വൈകിട്ട് 3 മണി മുതല്‍ 4 മണി വരെയും പാല്‍ സംഭരിക്കാന്‍ മാത്രമാണ് അനുമതി.  

അവശ്യസാധനങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ മുഖേന ഹോംഡെലിവറിയായി വീടുകളില്‍ എത്തിക്കുന്നതിന് സംവിധാനമൊരുക്കും.  വാര്‍ഡ് പരിധിപൂര്‍ണ്ണമായും കണ്ടയിന്‍മെന്റ്  സോണായതിനാല്‍ ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്നും മറ്റ് ജോലികള്‍ക്ക് പുറത്ത് പോകരുതെന്നും അത്യാവശ്യ ഘട്ടങ്ങളില്‍ ആശുപത്രിയിലും മറ്റുംപോകണമെങ്കില്‍ വാര്‍ഡ് തല ജാഗ്രത സമതിയുടെ അനുമതി വാങ്ങണമെന്നും ജാഗ്രത സമിതിയില്‍ തീരുമാനമായി.  

യോഗത്തില്‍ പഞ്ചായത്തംഗം വി.കെ. സുനീഷ് അദ്ധ്യക്ഷനായി. പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍.അശോകന്‍, ഇരിട്ടി പ്രിന്‍സിപ്പല്‍ എസ്.ഐ. ദിനേശന്‍ കൊതേരി , എസ് ഐ റെജി സ്‌കറിയ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് സി.പി.  വനജ എന്നിവര്‍  പങ്കെടുത്തു.

അധ്യാപികയ്‌ക്ക് ഉറവിടം കണ്ടെത്താന്‍ സാധിക്കാത്ത കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അധ്യാപികയുമായി പ്രാഥമിക സമ്പര്‍ക്ക ത്തിലായവര്‍ മുന്‍കരുതലിന്റെ ഭാഗമായി സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് ഇരിട്ടി പോലിസും ആരോഗ്യ വകുപ്പധികൃതരും അറിയിച്ചു .  

ഇതിന്റെ ഭാഗമായി ആഗസ്ത് 4 ന് ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ 12 മണി വരെ ഇരിട്ടി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഉച്ച ഭക്ഷണ കിറ്റ് വാങ്ങാന്‍ എത്തിയ  രക്ഷിതാക്കള്‍ അടിയന്തിരമായും ഇരിട്ടി പോലിസ് സ്റ്റേഷനുമായോ അതാത് വാര്‍ഡ് തല  നിരീക്ഷണ സമിതി ഭാരവാഹികളേയോ, വിവരമറിയിക്കണമെന്നും 14 ദിവസം സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും ഇരിട്ടി പോലിസ് അധികൃതര്‍ അറിയിച്ചു.  

Tags: teachercovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകൻ അറസ്റ്റിൽ

Kerala

മലപ്പുറത്ത് അധ്യാപകന്റെ മര്‍ദ്ദനമേറ്റ അഞ്ചാം ക്ലാസുകാരിയുടെ കൈ എല്ല് പൊട്ടി, കേസെടുത്ത് പൊലീസ്

Kerala

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

Kerala

ക്ലാസിൽ വീഡിയോ ​ഗെയിം കളിച്ചത് ചോദ്യം ചെയ്ത മലയാളി അധ്യാപികയുടെ മൂക്ക് ഇടിച്ചു തകർത്ത് മാലിയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി

പുതിയ വാര്‍ത്തകള്‍

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി ആകും; ദേവസ്വം ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും

‘രാഹുലും പ്രിയങ്കയും വയനാട്ടിലെ രാഷ്‌ട്രീയ വിനോദസഞ്ചാരികള്‍’ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ബിജെപി

യൂട്യൂബർ ‘തൊപ്പി’യെ കാണാനില്ല: സുഹൃത്തുക്കൾ സഹകരിക്കുന്നില്ല, മുൻകൂർ ജാമ്യത്തെ എതിർത്ത് പോലീസ്

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക് ; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം

ആറന്മുള വിമാനത്താവള പദ്ധതി: വിവാദഭൂമിയില്‍ എയര്‍സ്ട്രിപ്പെന്ന് ഏബ്രഹാം കലമണ്ണില്‍

കായലിലേക്ക് വെള്ളമൊഴുക്കാൻ നിർമിച്ച തുരങ്കത്തിനുള്ളിൽ പാട്ടും ബഹളവുമായി യുവാവ്; നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെത്തിച്ചു. കയ്യിൽ കഞ്ചാവ്

ഭരണത്തില്‍ നുഴഞ്ഞുകയറാന്‍ സമസ്തയുടെ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.