Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ബാളംകയക്കാര്‍ പള്ളഞ്ചി ചാലിന് കുറുകെ കടക്കുന്നത് ജീവന്‍ പണയംവെച്ച്

കുട്ടികളടക്കമുള്ളവര്‍ കുത്തിയൊഴുകുന്ന ചാലിനു മുകളിലൂടെ കവുങ്ങിന്‍ പാലത്തില്‍ക്കൂടി ശ്വാസമടക്കിപ്പിടിച്ചാണ് സഞ്ചരിക്കുന്നത്. ദേലംപാടി പഞ്ചായത്തിലെ ബാളംകയിലാണ് കവുങ്ങിന്‍ തടികള്‍ കൊണ്ട് നാട്ടുകാര്‍ നിര്‍മിച്ച പാലത്തിലൂടെ ഈ സാഹസികയാത്ര.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2020, 04:36 pm IST
inKasargod
ബാളംകയക്കാര്‍ പള്ളഞ്ചി ചാലിന് കുറുകെ നിര്‍മിച്ച കവുങ്ങിന്‍ പാലത്തിലൂടെ യാത്ര ചെയ്യുന്നു

ബാളംകയക്കാര്‍ പള്ളഞ്ചി ചാലിന് കുറുകെ നിര്‍മിച്ച കവുങ്ങിന്‍ പാലത്തിലൂടെ യാത്ര ചെയ്യുന്നു

പള്ളഞ്ചി: കുട്ടികളടക്കമുള്ളവര്‍ കുത്തിയൊഴുകുന്ന ചാലിനു മുകളിലൂടെ കവുങ്ങിന്‍ പാലത്തില്‍ക്കൂടി ശ്വാസമടക്കിപ്പിടിച്ചാണ് സഞ്ചരിക്കുന്നത്. ദേലംപാടി പഞ്ചായത്തിലെ ബാളംകയിലാണ് കവുങ്ങിന്‍ തടികള്‍ കൊണ്ട് നാട്ടുകാര്‍ നിര്‍മിച്ച പാലത്തിലൂടെ ഈ സാഹസികയാത്ര. ഇതില്‍ കയറിയാല്‍ പാലമൊന്നു കുലുങ്ങും. മരത്തടി കൊണ്ടുണ്ടാക്കിയ കൈവരി പിടിച്ചാണ് അക്കരേക്കുള്ള യാത്ര. താഴെ കുത്തിയൊലിച്ചു പോകുന്ന ചാലില്‍ നോക്കിയാല്‍ തലചുറ്റും. ജീവന്‍ പണയംവെച്ചാണ് യാത്ര. നാലുവര്‍ഷം മുമ്പ് ചാലില്‍ കുഴിയെടുത്ത് സിമന്റ് പൈപ്പ് കുത്തനെവെച്ച് അതില്‍ കല്ലും മണ്ണും നിറച്ച് മുകളില്‍ കവുങ്ങിന്‍തടി പാകിയാണ് താത്കാലികപാലം നിര്‍മിച്ചത്.

കഴിഞ്ഞ ദിവസമുണ്ടായ മലവെള്ളപ്പാച്ചിലില്‍ മേല്‍പ്പാലം ഒഴുകിപ്പോയിരുന്നെങ്കിലും നാട്ടുകാര്‍ പാലം പുനഃസ്ഥാപിച്ചു. പയസ്വിനിപ്പുഴയുടെ കൈവഴിയായ ഈ ചാലില്‍ ശക്തമായ നീരൊഴുക്കാണുള്ളത്. ഏത് സമയത്തും അപകടം സംഭവിക്കാം. ബാളംകയ, നെച്ചിപ്പടുപ്പ്, ജെഡിയാര്‍ എന്നിവിടങ്ങളിലെ 100ലധികം കുടുംബങ്ങള്‍ക്ക് മഴക്കാലത്ത് ഈ സാഹസികയാത്ര പതിവാണ്. ഇവിടെ ഒരു പാലം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ചാലിന്റെ ഇരുവശവും വനംവകുപ്പിന്റെ സ്ഥലമായതിനാല്‍ പാലം നിര്‍മാണത്തിന് അനുവാദം ലഭിക്കുന്നില്ല. മനുഷ്യാവകാശ കമ്മിഷനിലടക്കം പരാതി നല്‍കിയിട്ടും പരിഹാരമുണ്ടായില്ല.

സ്‌കൂള്‍, ആശുപത്രി, ബാങ്ക്, ഓഫീസുകള്‍ തുടങ്ങി ഏതാവശ്യത്തിന് പോകണമെങ്കിലും ഈ കവുങ്ങിന്‍പാലം കടക്കണം. ഇതല്ലാതെ ഇവിടത്തെ ജനങ്ങള്‍ക്ക് മറ്റൊരു വഴിയില്ല. വേനല്‍ക്കാലത്ത് ചാലില്‍ വെള്ളം ഇറങ്ങുന്നതിനാല്‍ ചാല്‍ ഇറങ്ങിക്കടന്ന് പോകാന്‍ കഴിയും. വാഹനങ്ങളും ഈ സമയത്ത് ചാല്‍ കടന്നുപോകും. എന്നാല്‍ മഴക്കാലത്ത് ചാലില്‍ ജലനിരപ്പ് കൂടുന്നതോടെ കവുങ്ങിന്‍തടി കൊണ്ടുണ്ടാക്കിയ പാലത്തിലൂടെ മാത്രമേ ഇതുവഴിയുള്ള യാത്ര സാധ്യമാകുവെന്ന് പ്രദേശവാസികള്‍ പറയുന്നു.
 

Tags: kasargodRain
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഡി സതീശന്റെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍, സൗജന്യയാത്രയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്, ചാര്‍ട്ടേഡ് ഫ്‌ലൈറ്റിന് പിന്നില്‍ ബനാമിയെന്ന് ആരോപണം

Gulf

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

Kerala

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

Kerala

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

Kerala

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.