Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

മരടിലെ കയ്യേറ്റക്കാര്‍ക്കായി വാദിച്ച സര്‍ക്കാര്‍ പട്ടികജാതി കുടുംബങ്ങളെ തെരുവിലിറക്കി: പി.സുധീര്‍

ആറ്റിപ്ര വില്ലേജ് ഓഫീസിനു മുന്നില്‍ സ്വന്തം ഭൂമിയില്‍ നിന്ന് കുടിയിറക്കപ്പെട്ട 6 പട്ടിക ജാതി കുടുംബങ്ങള്‍ കഴിഞ്ഞ 10 ദിവസമായി സമരം ചെയ്യുകയാണ് .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2020, 10:34 pm IST
in BJP

തിരുവനന്തപുരം: മരടില്‍ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി കായല്‍ കയ്യേറി ഫ്‌ലാറ്റ് പണി തവര്‍ക്ക് സഹായം നല്‍കുകയും കോടതിയില്‍ അപ്പീല്‍ പോകുകയും ചെയ്ത സര്‍ക്കാരാണ് ആറ്റി പ്രയില്‍ പട്ടികജാതി കുടുംബങ്ങളെ ക്രൂരമായി വീടുകള്‍ തകര്‍ത്ത് കുടിയൊഴിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍.

ആറ്റിപ്ര വില്ലേജ് ഓഫീസിനു മുന്നില്‍ സ്വന്തം ഭൂമിയില്‍ നിന്ന് കുടിയിറക്കപ്പെട്ട 6 പട്ടിക ജാതി കുടുംബങ്ങള്‍ കഴിഞ്ഞ 10 ദിവസമായി സമരം ചെയ്യുകയാണ് . ജില്ലാഭരണകൂടവും , സംസ്ഥാന സര്‍ക്കാരും പാവങ്ങളുടെ സമരത്തെ കണ്ടില്ലന്ന് നടിക്കുകയാണെന്ന് സുധീര്‍ പറഞ്ഞു.

മരടില്‍ കായല്‍ കയ്യേറി പണിത ആഢംബര ഫ്‌ലാറ്റുകള്‍ പൊളിക്കണമെന്ന് സുപ്രീം കോടതി പലതവണ പറഞ്ഞിട്ടും ഫ്‌ലാറ്റ് പൊളിക്കാതിരിക്കാന്‍ വേണ്ടി വാദിച്ച പിണറായി സര്‍ക്കാരാണ് പാവങ്ങളെ കുടിയിറക്കിയത് . ഇത് ഇരട്ടനീതിയാണ് .ചെറുവള്ളി എസ്റ്റേറ്റ് ഉള്‍പ്പെടെ ലക്ഷക്കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറ്റക്കാര്‍ കയ്യില്‍ വച്ചിരിക്കുമ്പോഴാണ് പട്ടികജാതി സഹോദരങ്ങളെ സ്വന്തം ഭൂമിയില്‍ നിന്നിറക്കി വീടിടിച്ചു കളഞ്ഞത് . കഴക്കൂട്ടം മണ്ഡലത്തില്‍ നിന്ന് തന്നെയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും, സിപിഎം നേതാക്കളുടേയും അറിവോടെയാണ് ഈ നടപടികള്‍.

കഴിഞ്ഞ 90 വര്‍ഷമായി തലമുറകളായി ജനിച്ച് താമസിക്കുന്ന സ്ഥലത്തു നിന്നാണ് വ്യാജരേഖ ചമച്ച് നേടിയ കോടതി വിധിയുടെ പേരില്‍ പുലര്‍ച്ചെ 5 മണിക്ക് വന്‍ പോലീസ് സന്നാഹത്തോടെ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ തുണിയുടുക്കാന്‍ പോലും സമ്മതിക്കാതെ സ്ത്രീകളെയും പിഞ്ചു കുട്ടികളെയും നാല്‍കാലികളെ പോലെ വലിച്ചിഴച്ചു സ്റ്റേഷനില്‍ കൊണ്ടു പോയത്.  സ്റ്റേഷനില്‍ 18 പേരെ ഒരു മുറിയില്‍ പൂട്ടിയിട്ടതിനു ശേഷം പോലീസ് കാവലില്‍ ഇവരുടെ 6 വീടുകളും  ഇടിച്ചു നിരത്തി. കൊടും ക്രൂരതയും സമാനതകളില്ലാത്ത ദലിത് പീഡനവുമാണിത്. കൊറോണക്കാലത്ത് കുടിയൊഴിപ്പിക്കലും ജപ്തി നടപടികളും പാടില്ലന്ന കോടതി വിധിയും അട്ടിമറിച്ചു. വ്യക്തമായി പരിശോധിച്ചാല്‍ ഈ ഭൂമി ഇവരുടെ തന്നെയാണന്ന് വ്യക്തമാകും. കോടതിയെ സമീപിക്കാനുള്ള സമയം പോലും നല്‍കാതെ കോ വിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ കുടിയിറക്കിയതോടെ വൃദ്ധന്മാരും പിഞ്ചു കുട്ടികളും തെരുവില്‍ സമരത്തിലാണ്. അവര്‍ എങ്ങോട്ട് പോകണമെന്ന് സര്‍ക്കാര്‍ പറയണമെന്ന് സുധീര്‍ ആവശ്യപ്പെട്ടു. റിയല്‍ എസ്റ്റേറ്റ് മാഫിയകളെ സഹായിക്കാനാണ് മന്ത്രിയും, പോലീസും ഉള്‍പ്പെടെ ഇവരെ കുടിയൊഴിപ്പിച്ചത്.

BJP ഈ സമരം ഏറ്റെടുത്ത്  സജീവമായി സമരമുഖത്തുണ്ട്. അടിയന്തരമായി സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെടണം.  കുടിയിറക്കപ്പെട്ട പട്ടികജാതി കുടുംബങ്ങള്‍ക്ക് നഷ്ടപ്പെട്ട വീടും ഭൂമിയും തിരിച്ചു നല്‍കണം . സ്ത്രീകളെയും, കുട്ടികളെയും അക്രമിച്ച പോലീസുദ്യോഗസ്ഥന്മാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സുധീര്‍ പറഞ്ഞു.

Tags: പട്ടിക ജാതിbjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

Kerala

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

News

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

Kerala

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

India

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.