ബത്തേരി: താലൂക്കില്‍ മഴ കനത്തതോടെ താഴ്ന്ന പ്രദേശങ്ങളെല്ലാം തന്നെ വെളളത്തിന്നടിയിലായി. വ്യാഴാഴ്ച വൈകിട്ടോടെ ആരംഭിച്ച മഴ വെള്ളിയാഴ്ചയും ശക്തമയി തുടരുകയാണ്. കഴിഞ്ഞ് 20 മണി്ക്കൂറില്‍ 110. 2മില്ലീമീറ്റര്‍ മഴയാണ് ബത്തേരി താലൂക്കില്‍ റിപ്പോര്‍ട്ട് ചെയ്തത്.
മഴ ശക്തിപ്രാപിച്ച് പ്രധാന പുഴകളെല്ലാം കരകവിഞ്ഞതോടെ സമീപ പ്രദേശങ്ങളില്‍ താമസി്ക്കുന്ന 212 കുടുംബങ്ങളെ താലൂക്കിലെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റി. ഇതില്‍ 222 പുരുഷന്‍മാരും, 259 സ്ത്രീകളും, 210 കുട്ടികളുമുള്‍പ്പടെ 739 അംഗങ്ങളെയാണ് മാറ്റിയിരിക്കുന്നത്.അമ്പുകുത്തി ഗവ എല്‍ പിസ്‌കൂളില്‍ 24 കുടുംബങ്ങളിലെ 89 പേര്‍, പുല്‍പ്പള്ളി വിജയഹയര്‍സെക്കണ്ടി സ്‌കൂളില്‍ 28 കുടുംബങ്ങളില്‍ നിന്നായി 68 പേര്‍, സെന്റ് തോമസ് പെരി്ക്കല്ലൂര്‍ സ്‌കൂളില്‍ ഒരു കുടുംബത്തിലെ രണ്ട് പേരെയും മാറ്റിയിട്ടുണ്ട്.
മാനികാവ് എന്‍എ എയുപി സ്‌കൂളില്‍ 4 കുടുംബത്തിലെ 6പേര്‍, പാക്കം ജിഎല്‍പി സ്‌കൂളില്‍ 16 കുടുംബങ്ങളില്‍ നിന്നായി 65 പേരെയും മാറ്റിയിട്ടുണ്ട്. പെരിക്കല്ലൂര്‍ ജിഎച്ച്എസ്എസില്‍ 5 കുടുംബങ്ങളിലെ 20 പേര്‍, കൃഷ്ണഗിരി അത്തിനിലത്ത് 4 കുടുംബങ്ങളില്‍ 11പേരെയും, മൈലമ്പാടി ജിയുപി സ്‌കൂളില്‍ 8 കുടുംബങ്ങളില്‍ നിന്നായി 28 പേരെയും മാറ്റി. ജിഎച്ച് എസ്എസ് മീനങ്ങാടിയില്‍ 5 കുടുംബങ്ങളില്‍ നിന്നായി 19 പേരെയും, കല്ലിങ്കര ജിയുപിഎസില്‍ 12 കുടുംബങ്ങളില്‍ 43 പേരെയും, ജിയുപിഎസില്‍ 7 കുടുംബങ്ങളില്‍ നിന്നായി 47 പേരെയും മാറ്റിയിട്ടുണ്ട്.
വരദൂര്‍ ജിയുപിഎസില്‍ 26 കുടുംബങ്ങളില്‍ നിന്നായി 87പേരെയും, സെന്റ്‌തോമസ് നടവയല്‍ 50 കുടുംബങ്ങളില്‍ നിന്നായി 183പേരെയും, വാകേരി വൃന്ദാവന്‍ കമ്മ്യൂണിറ്റി ഹാളില്‍ 5 കുടുംബങ്ങളിലെ 16പേരെയും ദാസനക്കര അംഗന്‍വാടിയില്‍ 2കുടുംബങ്ങളിലെ 7പേരെയുമാണ് മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്.ഇതിനുപുറമെ ദേശീയപാത 766ലും, അന്തര്‍സംസ്ഥാന പാതയായ പാട്ടവയലിലും വെളളം കയറി ഗതാഗതം തടസ്സപ്പെട്ടു. കല്ലൂരില്‍ വീടിനുമുകളില്‍ തെങ്ങ് വീണ് വീട് ഭാഗികമായി തകര്‍ന്നു. കല്ലൂര്‍ നമ്പികൊല്ലി തുടങ്ങിയ പ്രദേശങ്ങളില്‍ ഹെക്ടര്‍കണക്കിന് കൃഷിയിടവും വെള്ളത്തിന്നടിയിലായിട്ടുണ്ട്.
















