Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കുടകില്‍ ശക്തമായ കാറ്റും മഴയും: തലക്കാവേരിയില്‍ കുന്നിടിഞ്ഞുവീണ് മൂന്ന് വീടുകള്‍ മണ്ണിനടിയിലായി : 5 പേരെ കാണാതായി

കുടകില്‍ രണ്ടു ദിവസമായി തുടരുന്ന മഴയിലും കാറ്റിലും നിരവധി വീടുകള്‍ തകര്‍ന്നു. മരം വീണ് വൈദ്യുതി തൂണുകളും മറ്റും മറിഞ്ഞുവീണ് വൈദ്യുതി ബന്ധങ്ങള്‍ താറുമാറായി. കാവേരി അടക്കമുള്ള പുഴകള്‍ കരകവിഞ്ഞൊഴുകുന്നതിനാല്‍ ഇതിന്റെ കരയിലേയും മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെയും നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Aug 6, 2020, 10:57 pm IST
inKannur

ഇരിട്ടി : കുടകില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു . തലക്കാവേരിയില്‍ കുന്നിടിഞ്ഞു വീണ് മൂന്നുവീടുകള്‍ മണ്ണിനടിയിലായി 5 പേരെ കാണാതായി. ക്ഷേത്രത്തിനു സമീപത്തെ രണ്ട്  വീടുകള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. കുടകിലെ വിവിധ മേഖലകളില്‍ നിരവധി വീടുകള്‍ കാറ്റില്‍ മരം വീണും മറ്റും തകര്‍ന്നു.  

തലക്കാവേരിയിലെ ടി.എസ്. നാരായണ അച്ചാര്‍ (68 ), ഭാര്യ ശാന്ത അച്ചാര്‍ (58 ), നാരായണ അച്ചാറുടെ ജേഷ്ഠന്‍ ആനന്ദതീര്‍ത്ഥ സ്വാമി (72  ) എന്നിവരെക്കൂടാതെ തലക്കാവേരി ക്ഷേത്രത്തിലെ കഴകക്കാരായ  ഉച്ചില , തലപ്പാടി സ്വദേശികളായ രണ്ടുപേരുമാണ് മണ്ണിനടിയില്‍ പെട്ടത്. ഇവരുടെ വീട് നിന്നിരുന്ന സ്ഥലം കാണാതാവുകയും രണ്ട് കാറുകളും ഇരുപതിലേറെ പശുക്കളും മണ്ണിനടിയില്‍ പെട്ടു . ബുധനാഴ്ച വൈകുന്നേരം തലക്കാവേരി  – ഭാഗമണ്ഡല റോഡിലെ ആറ് കിലോമീറ്ററോളം ഉയരമുള്ള  മല ഒന്നാകെ ഇടിഞ്ഞു വീഴുകയായിരുന്നു. ദേശീയ ദുരന്ത നിവാരണസേനയും നാട്ടുകാരും ചേര്‍ന്ന്  തുടങ്ങിയ രക്ഷാ പ്രവര്‍ത്തനം വ്യാഴാഴ്ചയും തുടരുകയാണെങ്കിലും ഇതുവരെ മൃതദേഹങ്ങള്‍ കണ്ടെത്താനായിട്ടില്ല. ചെളിയും വെള്ളവും പ്രദേശമാകെ നിറഞ്ഞു കിടക്കുന്നതിനാല്‍ വീട് നിന്ന സ്ഥലം കണ്ടെത്താനാകാത്തതും ഇവിടേയ്‌ക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാവാത്തതും രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമാക്കുകയാണ്.  ജില്ലാ കലക്ടര്‍ ആനിസ് കണ്‍മണി ജോയി, ജില്ലാ പോലിസ് സുപ്രണ്ട് സാമമിശ്ര എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.  

കുടകില്‍ രണ്ടു ദിവസമായി തുടരുന്ന മഴയിലും കാറ്റിലും നിരവധി വീടുകള്‍ തകര്‍ന്നു. മരം വീണ് വൈദ്യുതി തൂണുകളും മറ്റും മറിഞ്ഞുവീണ് വൈദ്യുതി ബന്ധങ്ങള്‍ താറുമാറായി. കാവേരി അടക്കമുള്ള പുഴകള്‍ കരകവിഞ്ഞൊഴുകുന്നതിനാല്‍ ഇതിന്റെ കരയിലേയും മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെയും നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കാവേരി പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് വിരാജ് പേട്ട-മടിക്കേരി റോഡിലെ പ്രധാന പാലമായ ബേത്തിരി പാലം വെള്ളത്തിനടിയിലായി. ഇതുവഴിയുള്ള ഗതാഗതവും  തടസ്സപ്പെട്ടിരിക്കുകയാണ്.  മടിക്കേരി – സിദ്ധാപുരം, മടിക്കേരി – നാപ്പോക്കുലു എന്നി റോഡുകളില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിരിക്കയാണ്. നിരവധി  ഗ്രാമിണ റോഡുകളും മണ്ണിടിച്ചിലും മരം വീണും  ഗതാഗതം തടസ്സപ്പെട്ടു.    

കുടകിലെ വിവിധ മേഖലകളിലായി പന്ത്രണ്ടോളം ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. വീരാജ്‌പേട്ടക്ക് സമീപം അയ്യപ്പബേട്ടയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ഇവിടെയും മണ്ണിടിച്ചാലുണ്ടാവുകയും മണ്ണിടിച്ചില്‍ ഭീഷണി നിലനില്കുകയുമാണ്. തിവ്രമായ കാറ്റിനും മഴക്കും  സാധ്യതയുള്ളതിനാല്‍ പതിനൊന്നാം തിയ്യതി വരെ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴക്കെടുതി നേരിടുന്നവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ അന്‍പത് കോടി സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.  

കഴിഞ്ഞ 2 വര്‍ഷവും കുടകില്‍ വന്‍ പ്രളയമാണുണ്ടായത്. നൂറ് കണക്കിന് കുടുംബങ്ങള്‍ക്കാണ് വീടുള്‍പ്പടെ സര്‍വ്വസ്വവും നഷ്ടപ്പെട്ടത്. ഇവരുടെ പുനരധിവാസ പദ്ധതി ഇനിയും പൂര്‍ത്തിയായിട്ടില്ല. അതേസമയം രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും അടിയന്തിര സഹായം നല്‍കുന്നതിനുമായി മുഖ്യമന്ത്രി യദ്യൂരപ്പ മന്ത്രി സോമണ്ണയെ ചുമതലപെടുത്തിയിട്ടുണ്ട്. .

അതേസമയം കുടകില്‍ കൊറോണാ ബാധിതരുടെ എണ്ണം 359 കടന്നു. ഇതുവരെയായി 10 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കൊറോണാ വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ പിടിച്ചു നിന്ന കുടകില്‍ ഇതിനിടയില്‍ എത്തിയ പ്രളയവും  അകെ വിഷമ വൃത്തത്തിലാക്കിയിരിക്കയാണ്.  

Tags: RainWind
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.