Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സമ്പര്‍ക്കം വഴിയുള്ള കോവിഡ് വ്യാപനം രൂക്ഷം: കാസര്‍കോട് അടുത്ത 14 ദിവസം അതിനിര്‍ണ്ണായകം

സമ്പര്‍ക്കം വഴിയുള്ള കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ അടുത്ത 14 ദിവസം അതിനിര്‍ണ്ണായകമായതിനാല്‍ എല്ലാവരും കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാകളക്ടര്‍ ഡോ ഡി.സജിത് ബാബു അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2020, 11:50 am IST
inKasargod

കാസര്‍കോട്: സമ്പര്‍ക്കം വഴിയുള്ള കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ അടുത്ത 14 ദിവസം അതിനിര്‍ണ്ണായകമായതിനാല്‍ എല്ലാവരും കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാകളക്ടര്‍ ഡോ ഡി.സജിത് ബാബു ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച കോറോണ കോര്‍ കമ്മറ്റി യോഗത്തില്‍ അറിയിച്ചു.

ക്ലസ്റ്ററുകളായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍,ഹോട്ടലുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കരുത്.ക്ലസ്റ്ററിന് അകത്തേക്കും പുറത്തേക്കും വാഹന ഗതാഗതം നിയന്ത്രിക്കും. ഈ പ്രദേശത്ത് വാഹനങ്ങളില്‍ ആളെ കയറ്റാനോ, ഇറക്കാനോ പാടില്ല. കൂടാതെ ആ പ്രദേശത്തെ മുഴുവന്‍ പേരെയും നിരീക്ഷണത്തിലാക്കുകയും ചെയ്യും.
കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏതെങ്കിലും പ്രത്യേക പ്രദേശത്ത് ഏര്‍പ്പെടുത്തണമെന്ന് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ കേരള മുനിസിപ്പാലിറ്റി ആക്ട്, കേരള പഞ്ചായത്തീ രാജ് ആക്ട് എന്നിവയിലെ വ്യവസ്ഥകള്‍ അനുസരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം.

അടിയന്തര സാഹചര്യം നേരിടുന്നതിന് 21 സി എഫ്എല്‍ടിസികളായി 4300 കിടക്കകളും സജ്ജമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. ജില്ലയില്‍ ഒരിടത്തേക്കുമുള്ള അനാവശ്യ യാത്ര അനുവദിക്കില്ല. സാമൂഹ്യ അകലം പാലിച്ചും മാസ്‌ക് ധരിച്ചും ഇടയ്‌ക്കിടെ സോപ്പോ സാനിറ്റസറോ ഉപയോഗിച്ച് കൈ വൃത്തിയാക്കായും പൊതുയിടങ്ങളിലേക്കുള്ള അനാവശ്യയാത്രകള്‍ ഒഴിവാക്കിയും എല്ലാവരും ജില്ലാ ഭരണകൂടം നടപ്പാക്കുന്ന നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് ജില്ലാകളക്ടര്‍ അഭ്യര്‍ത്ഥിച്ചു. 

അടച്ചിട്ട മുറികളില്‍ ജിം, യോഗ പരിശീലന കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ല
അടുത്ത 14 ദിവസം അതിനിര്‍ണ്ണായകമായതിനാല്‍ അടച്ചിട്ട മുറികളില്‍ പ്രവര്‍ത്തിക്കുന്ന,ജിം,യോഗ പരിശീലന കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ല. അടച്ചിട്ട മുറികളില്‍ പ്രവര്‍ത്തിക്കുന്ന ജിം,യോഗ പരിശീലന കേന്ദ്രം എന്നിവയ്‌ക്കാണ് ഈ നിയന്ത്രണം ബാധകം.എന്നാല്‍ തുറസ്സായ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവയ്‌ക്ക് ഈ നിയന്ത്രണം ബാധകമല്ല.

ഒരേ വിലാസത്തിലേക്കുള്ള ദിവസേന യാത്ര മാത്രമേ അനുവദിക്കൂ
കര്‍ണ്ണാടകയിലേക്ക് ജോലി ആവശ്യാര്‍ത്ഥം ദിവസേന ഒരേ വിലാസത്തിലേക്ക് പോയി വരുന്നവര്‍ക്ക് മാത്രമേ അടുത്ത 14 ദിവസത്തേക്ക് പാസ് അനുവദിക്കൂ.ഇങ്ങനെ പോയിവരുന്നവര്‍ ഏഴ് ദിവസം കൂടുമ്പോള്‍ ആന്റിജന്‍ പരിശോധനയ്‌ക്ക് വിധേയമാകുകയും വേണം.ഇതിനുള്ള സൗകര്യം തലപ്പാടിയില്‍ ഒരുക്കിയിട്ടുണ്ട്. 

ദിവസേന പോയി വരേണ്ടവര്‍ കോവിഡ്19 ജാഗ്രതാ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. തൊഴില്‍ ദാതാവിന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ അടക്കമുള്ള സാക്ഷ്യപത്രവും പാസിന് അപേക്ഷിക്കുന്നയാള്‍ ഹാജരാക്കണം. അപേക്ഷയില്‍ റ്റു എന്ന കോളത്തില്‍ സ്വന്തം മേല്‍വിലാസവും ഫ്രം എന്ന കോളത്തില്‍ ജോലി ചെയ്യുന്നിടത്തെ മേല്‍വിലാസമുമാണ് രേഖപ്പെടുത്തേണ്ടത്. ടു എന്ന കോളത്തില്‍ കര്‍ണാടകയില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വിവരവും അനുബന്ധമായി ചേര്‍ക്കണം.

കണ്ടെയ്‌മെന്റ് സോണ്‍; വ്യവസായശാലകള്‍ പ്രവര്‍ത്തിക്കരുത്, ഓണ്‍ലൈന്‍ ഡെലിവറി അനുമതിയോടെ മാത്രം
കണ്ടെയ്‌മെന്റ് സോണില്‍ വ്യവസായശാലകളുടെ പ്രവര്‍ത്തനം പാടില്ലെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.എന്നാല്‍ കണ്ടെയ്‌മെന്റ് സോണിലെ വ്യവസായശാലകളിലെ തൊഴിലാളികള്‍ വ്യവസായശാലയ്‌ക്ക് അകത്ത് തന്നെ താമസിക്കുന്നവരും പുറത്തുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താത്തവരുമാണെങ്കില്‍ അത്തരം വ്യവസായശാലകള്‍ക്ക് പ്രവര്‍ത്തിക്കാം. 

കണ്ടെയ്‌മെന്റ് സോണില്‍ സാധനങ്ങള്‍ ഓണ്‍ലൈന്‍ ഡെലിവറി നടത്തുന്നതിന് അതത് കണ്ടെയ്‌മെന്റ് സോണിന്റെ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥന്റെ അനുമതി നിര്‍ബന്ധമാണ്. മറ്റു പ്രദേശങ്ങളില്‍ ഓണ്‍ലൈന്‍ ഡെലിവറി നടത്തുന്നതിന് തടസ്സമില്ല. എന്നാല്‍ ഡെലിവറി ബോയി മാസ്‌ക്,ഗ്ലൗസ് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണം. 

ഓരോ വാര്‍ഡില്‍ നിന്നും അഞ്ച് വോളണ്ടിയര്‍മാര്‍
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് പോലീസിനെ സഹായിക്കുന്നതിന് ഓരോ വാര്‍ഡില്‍ നിന്നും അഞ്ച് വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കും.25 നും 35 നും ഇടയില്‍ പ്രായമുള്ളമുള്ളവരായിരിക്കണം.ഇവര്‍ക്ക് പോലീസിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കി,അതത് വാര്‍ഡില്‍ പോലീസ് വോളണ്ടിയര്‍മാരായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഇവരെ നിയോഗിക്കും. 

കണ്ടെയ്‌മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ റേഷന്‍ കടകള്‍ രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെ പ്രവര്‍ത്തിക്കും.കണ്ടെയ്‌മെന്റ് സോണിലേത് രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചുവരെയും ആയിരിക്കും.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരിശോധന നടത്തും
ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്ന ഫീസ് വാങ്ങുന്നുവെന്ന പരാതിയെകുറിച്ച് അന്വേഷിക്കാന്‍ ജില്ലാകളക്ടര്‍ ഉത്തരവിട്ടു. പ്ലസ്ടുവരെയുള്ള വരെയുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തുക.ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളവും നല്‍കുന്നില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു. 

വിദ്യാഭ്യാസ ഉപഡയരക്ടര്‍, ഡി.ഇ.ഒ, എ.ഇ.ഒ എന്നിവരടങ്ങുന്ന സമിതിയിലാണ് ജില്ലയിലെ മുഴുവന്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിശോധന നടത്തി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ഡി.ശില്പ, സബ്കളക്ടര്‍ അരുണ്‍ കെ വിജയന്‍, എഡിഎം എന്‍.ദേവീദാസ്, ഡിഎംഒ ഡോ എ.വി രാംദാസ്, തുടങ്ങിയവര്‍ സംബന്ധിച്ചു.

ആളുകള്‍ കൂടുന്ന പൊതു-സ്വകാര്യ ചടങ്ങുകളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കില്ല
കാസര്‍കോട്: ജില്ലയില്‍ രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ അടുത്ത 14 ദിവസം ഒരു പൊതു ചടങ്ങിലും ആളുകള്‍ കൂട്ടം കൂടുന്ന സ്വകാര്യ ചടങ്ങുകളിലും ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കില്ലെന്ന് ഇന്ന് രാവിലെ 10.30 ന് പ്രതിജ്ഞ എടുക്കും. 

തനിക്കോ, താന്‍ മൂലം മറ്റാരാള്‍ക്കോ കോവിഡ് ബാധിക്കാതിരിക്കാന്‍ സ്വയം സുരക്ഷ ഒരുക്കുന്നതിനായി സ്വകാര്യ പൊതുചടങ്ങുകളില്‍ നിന്ന് താനും തന്റെ കുടുംബാംഗങ്ങളും വിട്ടു നില്‍ക്കുമെന്ന പ്രതിജ്ഞയെടുക്കും.

ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഓരോ ജീവനക്കാരും അപരിചിതരില്‍ നിന്നും കോവിഡ് രോഗ വ്യാപന സാധ്യതയുള്ള മേഖലകളില്‍ നിന്നും വരുന്നവരില്‍ നിന്നും രണ്ട് മീറ്റര്‍ ശാരീരിക അകലം പാലിക്കുകയും ചെയ്യും. ഇങ്ങനെ സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിജ്ഞ എടുത്ത്, പ്രാവര്‍ത്തികമാക്കി പൊതുജനങ്ങള്‍ക്ക് മുന്നില്‍ മാതൃക സൃഷ്ടിക്കുകയാണ് ലക്ഷ്യം. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും ഇത് സംബന്ധിച്ച പ്രതിജ്ഞയില്‍ പങ്കാളികളാവണമെന്ന് ജില്ലാകളക്ടര്‍ ഡോ ഡി.സജിത് ബാബു അറിയിച്ചു.
 

Tags: kasargodസര്‍ക്കാര്‍covidതൊഴിലാളികൾCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.