Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വാസ്തുവില്‍ വേധം എന്ന സങ്കല്പം

നാലുകെട്ടോ, ഏക-ദ്വി-ത്രിശ്ശാലകളോ ആയ എല്ലാ ഗൃഹനിര്‍മാണത്തിനും ഗൃഹമധ്യ സൂത്രങ്ങള്‍ക്ക് വേധമില്ലാത്ത വിധം ശാലകള്‍ ക്രമീകരിക്കണം. ഗൃഹത്തിന്റെ കിഴക്ക്-പടിഞ്ഞാറ് ബ്രഹ്മസൂത്രത്തിനും തെക്കു-വടക്ക് യമസൂത്രത്തിനും വേധം വരാതെ വാതിലോ ജനലോ വിന്യസിച്ചു മുറികളുടെ ചുവരുകള്‍ ക്രമപ്പെടുത്തണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2020, 03:00 am IST
inSamskriti

വേധമെന്നാല്‍ സാമാന്യമായി തടസ്സം ഉണ്ടാക്കുന്നത് എന്നര്‍ത്ഥം. വേധത്തെ വലിയ ദോഷമായി ഗൗരവത്തോടെ തന്നെയാണ് ശാസ്ത്ര ഗ്രന്ഥങ്ങളില്‍ സൂചിപ്പിച്ചിട്ടുള്ളത്. ദ്വാരവേധം, മധ്യ സൂത്രവേധം, മര്‍മ്മവേധം തുടങ്ങി വേധങ്ങള്‍ വ്യത്യസ്തങ്ങളാണ്. വാസ്തുപുരുഷ മണ്ഡലത്തില്‍ ബ്രഹ്മ-യമ-കര്‍ണ-മൃത്യു സൂത്രങ്ങള്‍ യോജിക്കപ്പെട്ടുണ്ടാകുന്ന ബ്രഹ്മ സ്ഥാനവും രജ്ജു- നാഡീ-മഹാസൂത്ര വിന്യാസം കൊണ്ടുണ്ടാകുന്ന മര്‍മസ്ഥാനങ്ങളും നിര്‍മാണത്തില്‍ ഭിത്തി, സ്തംഭം, അശുചി എന്നിവകള്‍ കൊണ്ട് വേധിക്കുന്നത് ദോഷകരമാണ്.  വേധദോഷ ശാസനകള്‍ എല്ലാ ഗ്രന്ഥങ്ങളും സൂചിപ്പിക്കുന്നുവെങ്കിലും പ്രാധാന്യത്തോടെ പ്രതിപാദിക്കുന്നത് ‘വാസ്തുവിദ്യ,’ ‘ബൃഹത്സംഹിത’ തുടങ്ങിയ ഗ്രന്ഥങ്ങളിലാണ്.

നാലുകെട്ടോ, ഏക-ദ്വി-ത്രിശ്ശാലകളോ ആയ എല്ലാ ഗൃഹനിര്‍മാണങ്ങള്‍ക്കും ഗൃഹമധ്യ സൂത്രങ്ങള്‍ക്ക് വേധമില്ലാത്ത വിധം ശാലകള്‍  ക്രമീകരിക്കണം. ഗൃഹത്തിന്റെ കിഴക്ക്-പടിഞ്ഞാറ് ബ്രഹ്മസൂത്രത്തിനും തെക്കു-വടക്ക് യമസൂത്രത്തിനും വേധം വരാതെ വാതിലോ ജനലോ വിന്യസിച്ചു മുറികളുടെ ചുവരുകള്‍ ക്രമപ്പെടുത്തണം. അതിനു സാധ്യമല്ലാത്തവര്‍ കൃത്യമായി ദ്വാരവിന്യാസക്രമമെങ്കിലും പാലിക്കണം. ‘വേധം തു ഗൃഹമദ്ധ്യാനാം ഗോത്രനാശകരം ത്യജേത്’ എന്ന ശാസനയാല്‍ സൂത്രവേധദോഷ പ്രാധാന്യം വ്യക്തമാണ്. സൂത്ര വിന്യാസ ക്രമത്തിലൂടെ കൃത്യമായ പ്രകാശ-വായു പ്രവാഹം ഗൃഹാന്തര്‍ഭാഗത്തു ഉറപ്പു വരുത്താനാകും.

പ്രധാന വാതിലിനു പുറത്തേക്കുള്ള വേധവും ശ്രദ്ധിക്കണം. മുന്‍ വാതിലിനു നേര്‍ക്ക് തടസ്സമായി നില്‍ക്കുന്നതെന്തും വേധമാകുന്നു.  പ്രധാന ദ്വാര വേധങ്ങള്‍ ഇവയാണ്; ‘മാര്‍ഗ തരു കോണ കൂപ സ്തംഭ ദ്രമ വിദ്ധമശുഭദം ദ്വാരം’ എന്ന പ്രമാണത്താല്‍ വഴി, വൃക്ഷം, മറ്റൊരു വീടിന്റെ കോണ്‍സൂത്രങ്ങള്‍, കിണര്‍, ചെളി, സ്തംഭം, ജലനിര്‍ഗമമാര്‍ഗങ്ങള്‍, ദേവതാസ്ഥാനങ്ങള്‍ എന്നിവ ദോഷങ്ങളാണ്.

പ്രധാന വാതിലിനു മാര്‍ഗ്ഗവേധം (വഴികുത്ത് എന്ന് നാട്ടുഭാഷ) ഉണ്ടെങ്കില്‍ ഗൃഹനാഥനും, വൃക്ഷത്തിനാലെങ്കില്‍ സന്താനങ്ങള്‍ക്കും സ്തംഭത്താല്‍ സ്ത്രീകള്‍ക്കും ദോഷമാകുന്നു. മുന്‍ വാതിലിനു നേര്‍ക്ക് അഴുക്കോ, ചെളിയോയുണ്ടായാല്‍ ദുഃഖവും, ഓടകളോ ഓവുകളോ എങ്കില്‍ ധനവ്യയവും കിണറെങ്കില്‍ രോഗവും ദേവതാസ്ഥാനമെങ്കില്‍ സര്‍വനാശവുമാണ് ഫലം.

ദ്വാരവേധം ദോഷമായതിനാല്‍ ദോഷകാരണം നിവാരണം ചെയ്യണം. അല്ലെങ്കില്‍ അതിനനുസരിച്ചു പ്രധാനദ്വാരം ക്രമീകരിക്കണം. പ്രധാന വാതിലിനു സ്ഥാനം കാണുകയെങ്കില്‍ അത് ജയന്തന്‍, ഇന്ദ്രന്‍, ബൃഹക്ഷതന്‍, പുഷ്പദന്തന്‍, വരുണന്‍, ഭല്ലാടന്‍, സോമന്‍ എന്നീ ദേവസ്ഥാനങ്ങള്‍ ഉള്‍പ്പെടുത്തിയാകണം. സൂത്ര വേധം ഇല്ലാത്ത രീതിയില്‍ മറ്റു ഉപ നിര്‍മിതികള്‍ക്കും കിണര്‍,  കുളം എന്നീ ജല സ്രോതസ്സുകള്‍ക്കും, സെപ്റ്റിക് ടാങ്ക് അടക്കമുള്ള കുഴികള്‍ക്കും സ്ഥാനം കാണണം.  

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

Main Article

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

Samskriti

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

Samskriti

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

Article

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

പുതിയ വാര്‍ത്തകള്‍

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.