മമ്മൂട്ടി നായകനായെത്തിയ ചരിത്രസിനിമയായ മാമാങ്കത്തിലെ നായിക പ്രാചി തെഹ്ലാന് വിവാഹിതയാകുന്നു. ഈ മാസം ഏഴിനാണ് വിവാഹം. ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന് രോഹിത് സരോഹയാണ് വരന്. തങ്ങള്‍ തമ്മില്‍ എട്ടുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് നടി വ്യക്തമാക്കി.
വിവാഹ നിശ്ചയവും വിവാഹവും ഒരേദിനം തന്നെയാണ് നടക്കുന്നത്. നിശ്ചയം രാവിലെയും വിവാഹം വൈകിട്ടുമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. 50 പേരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളതെന്ന് പ്രാചി അറിയിച്ചു.
ഇന്ന് മുതല്ക്കു തന്നെ വിവാഹത്തിന്റെ ആഘോഷങ്ങള്‍ തുടങ്ങുമെന്നും പ്രാചി അറിയിച്ചു. മാമാങ്കത്തിലൂടെയാണ് പ്രാചി മലയാളത്തില്‍ എത്തുന്നത്. ഇന്ത്യന്‍ നെറ്റ്ബോള്‍ ടീം നായികയായിരുന്നു പ്രാചി. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ നെറ്റ് ബോള്‍ ടീമിനെ നയിച്ചത് പ്രാചിയായിരുന്നു. 2010ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ വനിതാ നെറ്റ്ബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ പദവിയിലെത്തുമ്പോള്‍ 17 വയസ് മാത്രമായിരുന്നു പ്രാചിക്ക് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: