Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

കര്‍ത്തവ്യബോധത്തെ ഓര്‍മ്മിപ്പിച്ച് വീണ്ടും രക്ഷാബന്ധന്‍

സ്‌നേഹവും സഹോദര്യവും ഉണ്ടാകുന്നത് മമത ബന്ധത്തില്‍ നിന്നാണ്. മമത ബന്ധം എന്നത് എന്റേത് എന്ന തോന്നലാണ്. ഈ തോന്നല്‍ ഇല്ലാത്തിടത്തോളം കര്‍ത്തവ്യ ബോധവും ഉണ്ടാകില്ല.

സി.ജി. കമലാകാന്തന്‍byസി.ജി. കമലാകാന്തന്‍
Aug 3, 2020, 03:00 am IST
inArticle

ശ്രാവണമാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് രക്ഷാബന്ധന്‍ ആഘോഷിക്കുന്നത്. പൗരാണികവും ചരിത്രപരവുമായ ഒട്ടേറെ പ്രാധാന്യമുള്ള ഉത്സവമാണിത്. രാക്ഷസ ശക്തികളോട് പൊരുതിതോറ്റ ദേവസമൂഹത്തില്‍ ഐക്യം പുനസ്ഥാപിക്കാന്‍ ഗുരു ബ്രഹസ്പതിയുടെ നിര്‍ദ്ദേശപ്രകാരം രാഖി ബന്ധിച്ചതായി പറയപ്പെടുന്നു. അലക്‌സാണ്ടറുടെ കാമുകി പുരുഷോത്തമനെ രാഖി ബന്ധിച്ചതും, മുഗള അക്രമണങ്ങളില്‍ നിന്നും തങ്ങളെ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് രജപുത്ര സ്ത്രീകള്‍ പുരുഷാരുടെ കൈകളില്‍ രാഖി ബന്ധനം നടത്തിയതുമെല്ലാം ചരിത്രത്തിന്റെ ഭാഗം. സ്‌നേഹം, സാഹോദര്യം, ഐക്യം, കര്‍ത്തവ്യബോധത്തിന്റെ ഓര്‍മ്മിപ്പിക്കല്‍ എല്ലാം ചേര്‍ന്ന ഒന്നാണ് രക്ഷാബന്ധന്‍.

സ്‌നേഹവും സഹോദര്യവും ഉണ്ടാകുന്നത് മമത ബന്ധത്തില്‍ നിന്നാണ്. മമത ബന്ധം എന്നത് എന്റേത് എന്ന തോന്നലാണ്. ഈ തോന്നല്‍ ഇല്ലാത്തിടത്തോളം കര്‍ത്തവ്യ ബോധവും ഉണ്ടാകില്ല. ഓരോ മനുഷ്യരും കുടുംബത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നത് എന്റേത് എന്ന ബോധമുള്ളത് കൊണ്ടാണ്. എന്റേത് എന്ന ബോധത്തിന് തീവ്രത വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് കുടുംബ ബന്ധം ദൃഢമാവുകയും എല്ലാ രംഗത്തും വിജയം കൈവരിക്കുകയും ചെയ്യും. രാഷ്‌ട്രവും ഒരു കുടുംബം തന്നെയാണ്. കുടുംബത്തെ യോജിപ്പിക്കുന്ന ചരട് അമ്മയാണ്. രാഷ്‌ട്രത്തെ കൂട്ടി യോജിപ്പിക്കുന്നതും അമ്മയെന്ന ബോധം തന്നെ. ഒരമ്മയുടെ മക്കളാണല്ലോ സഹോദരങ്ങള്‍.

നമ്മുടെ നാടിനോടുള്ള മമത ബന്ധത്തെ കരുത്തുറ്റതാക്കുക എന്ന പ്രവൃത്തിയാണ് രാഷ്‌ട്രീയ സ്വയം സേവക സംഘം ചെയ്യുന്നത്. എന്റെ നാട്, എന്റെ സംസ്‌കാരം, എന്റെ പൂര്‍വ്വികര്‍ ഈ ബോധം ഉണ്ടാക്കുന്ന ഔന്നത്യം നിസ്സാരമല്ല. നിര്‍ഭാഗ്യവശാല്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ കോടിക്കണക്കിനു ജനങ്ങള്‍ക്കിടയില്‍ മമത ബന്ധം സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമല്ല ഉണ്ടായത്, മറിച്ച് വിഘടിപ്പിച്ച് നിര്‍ത്താനുള്ള ശ്രമമാണ്. ജനങ്ങളെ പല തട്ടുകളായി, വോട്ടുബാങ്കുകളായി തിരിക്കുന്ന പ്രക്രിയയാണ് പലരും തുടര്‍ന്നു പോരുന്നത്. രാഷ്‌ട്ര താല്പര്യത്തെക്കാള്‍ രാഷ്‌ട്രീയ താല്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയതിന്റെ ഫലങ്ങളാണ് നാം ഇന്ന് അനുഭവിക്കുന്നത്.

മുഗളന്മാരും ബ്രിട്ടീഷുകാരും ജനങ്ങളെ വിഭജിച്ചു നിര്‍ത്തിയ അതേ നയം സ്വാതന്ത്ര്യാനന്തര സര്‍ക്കാരുകളും പിന്‍തുടര്‍ന്നു. മുഗള ഭരണത്തെക്കുറിച്ചും ബ്രിട്ടീഷ് ഭരണത്തെക്കുറിച്ചും വിദ്യാഭ്യാസം നമുക്ക് ചില അറിവുകള്‍ പകര്‍ന്നു തന്നു. ബാബര്‍ മുതല്‍ ഔറംഗസീബു വരെയും ബ്രിട്ടീഷ് രാജ്ഞി മുതല്‍ മൗണ്ട് ബാറ്റന്‍ വരെയും ആരെന്ന് നമ്മെ പഠിപ്പിച്ചു. പക്ഷെ രാമനെയും കൃഷ്ണനെയും ശിവജിയെയും റാണാ പ്രതാപനെയും എന്തിന് പഴശ്ശിയെ പോലും നാം വിസ്മൃതിയില്‍ തള്ളി.  

ഭാരതമാതൃ സങ്കല്‍പ്പം ഒഴികെ മറ്റെല്ലാത്തിനെയും മാറ്റി നിര്‍ത്തി സമൂഹത്തെ സംഘടിപ്പിക്കാനുള്ള ഡോക്ടര്‍ജിയുടെ അനിതര സാധാരണമായ പ്രയത്‌നമാണ് 1925ല്‍ ആരംഭിച്ചത്, അത് ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു. കാലണ മെമ്പര്‍ഷിപ്പ് പോലുമില്ലാതെ കേവലം ഹൃദയ ഐക്യത്തോടെ സമൂഹത്തെ ഒരു നൂറ്റാണ്ടായി സംഘടിപ്പിച്ചു നിര്‍ത്തിയെങ്കില്‍, ആ സംഘടനാവൈഭവം തന്നെയാണ് ഭാരതത്തിന്റെ പുരോഗതിക്ക് ഹേതുവായിട്ടുള്ളത്.    

മതത്തെ ചട്ടുകമാക്കി ലോകമെമ്പാടും നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഭാരതവും വിള ഭൂമിയാകുകയാണ്. മുസഌം- ദലിത് കൂട്ടായ്‌മ സൃഷ്ടിക്കാനുള്ള ശ്രമവും, ലൗ ജിഹാദും, കാല്പനികമായ പീഡന ജിഹാദും മറ്റും ഇതിന്റെ പുതിയ തലങ്ങളാണ്. വിദേശ പണത്തിന്റെ ഹുങ്കോടെ സാമ്പത്തിക മേഖലയെ തകര്‍ക്കാനും ആയുധങ്ങള്‍ കുന്നു കൂട്ടാനുള്ള ശ്രമങ്ങളും ശക്തമാണ്. സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ മറവില്‍ നടന്ന ദേശ വിധ്വംസകപ്രവര്‍ത്തനങ്ങളുടെ തനിനിറം വെളിപ്പെട്ടു കൊണ്ടിരിക്കുകയാണ്.

ഭാരതപാരമ്പര്യത്തെയും സംസ്‌ക്കാരത്തെയും അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം രാഷ്‌ട്രീയ രംഗത്തുണ്ട്. ഏറ്റവും അവസാനം നാം കാണുന്നു, അയോധ്യയിലെ രാമക്ഷേത്ര ഭൂമി പൂജ മുടക്കാനും, ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്യുന്നത് തടയാനും ദേശവിരുദ്ധര്‍ ഒത്തു കൂടുന്നു. ചൈന കാണിക്കുന്ന സാമ്രാജ്യ വിപുലീകരണ പ്രവണതകള്‍ക്ക് ചൂട്ട് പിടിക്കുന്നവരും നമ്മുടെ രാഷ്‌ട്രീയരംഗത്തെ അഞ്ചാം പത്തികളായി പ്രവര്‍ത്തിക്കുന്നു. ഹിന്ദു സമൂഹം ഒറ്റക്കെട്ടായി കഴിഞ്ഞ നിരവധി ദശകങ്ങളില്‍ നടത്തുന്ന അതുല്യ പോരാട്ടത്തിന്റെ പരിണതിയാണ് രാമക്ഷേത്ര നിര്‍മ്മാണം. ഐക്യപ്പെട്ടാല്‍ സമൂഹത്തിന് വിജയിക്കാന്‍ കഴിയുമെന്നതിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തമാണ് രാമക്ഷേത്ര നിര്‍മ്മിതിയില്‍ നാം നേടിയ വിജയം. ഈ രക്ഷാബന്ധന്‍ ദിനത്തില്‍ ഏകതയുടെ പ്രതിജ്ഞ നമുക്ക് വീണ്ടും പുതുക്കാം.

(സംസ്ഥാന സംയോജകന്‍,  അഖിലഭാരതീയ ഗ്രാഹക്  പഞ്ചായത്ത്)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

പുതിയ വാര്‍ത്തകള്‍

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.