Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

നഷ്ടം സഹിച്ച് തുടരാന്‍ കഴിയില്ല: കോഴിക്കോട് ജില്ലയിലെ ഒരു വിഭാഗം സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തി; യാത്രക്കാര്‍ ദുരിതത്തില്‍

ജില്ലയിലെ 80 ശതമാനം ബസുടമകളും സര്‍വീസ് നിര്‍ത്തിവച്ചിട്ടുണ്ട്. ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ കീഴിലുള്ള സ്വകാര്യ ബസുകള്‍ ഒന്നും ഇന്നലെ സര്‍വീസ് നടത്തിയില്ല. ഉടന്‍ സര്‍വീസ് നടത്താനുള്ള സാഹചര്യം നിലവിലില്ലെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2020, 03:47 pm IST
inKozhikode

കോഴിക്കോട്: ജില്ലയിലെ സ്വകാര്യ ബസ്സുകളില്‍ ഒരു വിഭാഗം സര്‍വ്വീസ് നിര്‍ത്തിവെച്ചതോടെ യാത്രക്കാര്‍ ദുരിതത്തിലായി. ലോക്ഡൗണിനുശേഷം സര്‍വ്വീസ് നടത്തുന്ന ബസ്സുകളുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നു. എന്നാല്‍ ഈ ബസ്സുകളില്‍ ഒരു വിഭാഗം തന്നെ ഓട്ടം നിര്‍ത്തിയതാണ് യാത്രക്കാര്‍ക്ക് ദുരിതമായത്.  

ജില്ലയിലെ 80 ശതമാനം ബസുടമകളും സര്‍വീസ് നിര്‍ത്തിവച്ചിട്ടുണ്ട്. ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ കീഴിലുള്ള സ്വകാര്യ ബസുകള്‍ ഒന്നും ഇന്നലെ സര്‍വീസ് നടത്തിയില്ല. ഉടന്‍ സര്‍വീസ് നടത്താനുള്ള സാഹചര്യം നിലവിലില്ലെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ അറിയിച്ചു. നികുതി അടയ്‌ക്കുന്നത് നീട്ടിയതുകൊണ്ട് കാര്യമില്ലെന്നും നികുതി അടയ്‌ക്കാനുള്ള പ്രാപ്തി ഇല്ലെന്നുമാണ് ഇന്നലെ ഗതാഗത വകുപ്പ് മന്ത്രിയെ കണ്ട ബസ്സുടമകള്‍ അറിയിച്ചത്.  

കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ കീഴിലെ ബസുകള്‍ സര്‍വീസ് നടത്തി. ബാലുശ്ശേരി, ഉള്ള്യേരി, അത്തോളി തുടങ്ങിയ’ഭാഗങ്ങളിലേക്കുള്ള ഇരുപതോളം ബസുകളാണ് സര്‍വീസ് നടത്തിയത്. ആകെ 1800 സ്വകാര്യബസുകളാണ് ജില്ലയിലുള്ളത്. ലോക്ക്ഡൗണിന് ശേഷം 300 ഓളം ബസുകളായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. ഇപ്പോള്‍ അതും നിലച്ചു.  

ബസുകള്‍ താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തിവയ്‌ക്കുന്നതുമായി ബന്ധപ്പെട്ടുള്ള അപേക്ഷ ബസ്സുടമകള്‍ മോട്ടോര്‍ വാഹനവകുപ്പിന് നല്‍കിയിരുന്നു. കനത്ത നഷ്ടം സഹിച്ച് സര്‍വീസ് തുടരാന്‍ കഴിയില്ലെന്നാണ് ബസ്സുടമകള്‍ പറയുന്നത്. ആവശ്യത്തിന് യാത്രക്കാരില്ലാതെ സര്‍വ്വീസ് നടത്തുന്നത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. തുച്ഛമായ കളക്ഷന്‍ മാത്രമാണ് ലഭിക്കുന്നത്. ഇടയ്‌ക്കിടെ കണ്ടെയിന്‍മെന്റ് സോണുകള്‍ മാറി വരുന്നതും പ്രതിസന്ധിയാണ്. ഒരു ട്രിപ്പില്‍ പത്ത് യാത്രക്കാരെ പോലും കിട്ടാത്ത അവസ്ഥയുണ്ട്. രാവിലെയും വൈകിട്ടും ട്രിപ്പുകളില്‍ മാത്രമേ പകുതി സീറ്റിലെങ്കിലും യാത്രക്കാരുണ്ടാവാറുള്ളൂ.

ഡീസല്‍ അടിക്കാനുള്ള കളക്ഷന്‍ പോലും ലഭിക്കുന്നില്ലെന്ന് ബസ്സുടമകള്‍ പറയുന്നു. സര്‍വീസ് നടത്തുമ്പോള്‍ മൂന്നു ജീവനക്കാരെങ്കിലും വേണം. ഇവര്‍ക്ക് കൂലി കൊടുക്കാന്‍ പോലും സാധിക്കുന്നില്ല. 30,000 രൂപ മൂന്നുമാസം കൂടുമ്പോള്‍ നികുതിയടയ്‌ക്കണം. 4500 രൂപ ജീവനക്കാരുടെ പ്രതിമാസ ക്ഷേമനിധിയും വിഹിതവും അടയ്‌ക്കണം. ദിവസവും സര്‍വീസ് നടത്തുന്ന ബസാണെങ്കില്‍ അറ്റകുറ്റപ്പണിക്ക് 15,000 രൂപയെങ്കിലും ഓരോ മാസവും വേണം.  അതുകൊണ്ട് സര്‍വീസ് നടത്താതെ സ്റ്റോപ്പേജ് നല്‍കിയാല്‍ നികുതിയെങ്കിലും ലാഭിക്കാമെന്നാണ് ഉടമകള്‍ പറയുന്നത്.  

Tags: kozhikodebusPrivate bus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Kottayam

നിയന്ത്രണംവിട്ട ബൈക്ക് വളവില്‍ തെന്നി സ്വകാര്യ ബസിനടിയിലേയ്‌ക്ക് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

Kerala

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

Kerala

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.