Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

രാമായണത്തിലെ ഭക്തി

വിവേകവും ഉത്സാഹവും ശ്രദ്ധയും വിശ്വാസവും സമര്‍പ്പണവും എല്ലാം ഒത്തുചേര്‍ന്നതാണ് ഹനുമാന്റെ ഭക്തി.

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Aug 2, 2020, 03:00 am IST
inSamskriti

മക്കളേ,

ആയിരക്കണക്കിനു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും രാമായണം ഇന്നും ജനമനസ്സുകളില്‍ നിറഞ്ഞുനില്‍ക്കുന്നു. എന്താണീ വശ്യതയ്‌ക്ക് കാരണം? രാമായണത്തില്‍ ആദ്യന്തം നിറഞ്ഞുനില്‍ക്കുന്ന ഭക്തിരസം തന്നെ. അതു മനുഷ്യമനസ്സുകളെ ആര്‍ദ്രമാക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു. പാവയ്‌ക്ക സ്വതവേ കയ്‌പുള്ളതാണെങ്കിലും കുറെ നാള്‍ ശര്‍ക്കരയിലിട്ടു വെച്ചാല്‍ അതിന്റെ സ്വഭാവം വിട്ട് മധുരമായിത്തീരും. അതുപോലെ നമ്മുടെ മനസ്സിനെ ഈശ്വരനോടു ബന്ധിച്ചാല്‍, അവിടുത്തേയ്‌ക്കു സമര്‍പ്പിച്ചാല്‍ അതിലെ മാലിന്യങ്ങള്‍ അകന്ന് മനസ്സ് ശുദ്ധമായിത്തീരും.

ഭക്തിയുടെ പല പല രൂപങ്ങളും ഭാവങ്ങളും രാമായണത്തില്‍ കാണാം. ലക്ഷ്മണന്റെ ഭക്തിപോലെയല്ല ഭരതന്റെ ഭക്തി. സീതയുടെ ഭക്തിപോലെയല്ല ശബരിയുടേത്. പ്രേമഭാജനത്തിന്റെ സാമീപ്യവും സഹവാസവും സദാ ആഗ്രഹിക്കുന്നതു ഭക്തിയുടെ ഒരു ഭാവമാണ്. ആ ഭാവം നമുക്കു ലക്ഷ്മണനില്‍ കാണാം. രാമന്റെ പരിചരണത്തില്‍ സദാ മുഴുകി, അതിനായി ഊണും ഉറക്കവും വെടിയുന്ന ശീലമാണ് ലക്ഷ്മണന്റേത്. എന്നാല്‍ ഭരതന്റെ ഭക്തി അങ്ങനെയല്ല. അത് ശാന്തഭക്തിയാണ്. ഭരതന് രാജ്യഭരണംതന്നെ രാമനുള്ള പൂജയാണ്. ഹൃദയത്തില്‍ ഈശ്വരസ്മരണയും സമര്‍പ്പണഭാവവും ഉണ്ടെങ്കില്‍ ഏത് കര്‍മ്മവും ഈശ്വരപൂജ തന്നെ. അതില്ലെങ്കിലോ, കോവിലില്‍ ചെയ്യുന്ന പൂജയും വെറുമൊരു ജോലി മാത്രം.

പ്രേമഭാജനം അടുത്തുള്ളപ്പോഴേക്കാള്‍ ഭക്തിയുടെ തീവ്രത വിരഹത്തിലാണ്. അതാണ് നമ്മള്‍ സീതയിലും ഗോപികളിലും കാണുന്നത്. രാമന്‍ അടുത്തുള്ളപ്പോള്‍ സീത പൊന്മാനിനുവേണ്ടി ആഗ്രഹിച്ചു. എന്നുവെച്ചാല്‍ കാമത്തിന് അധീനയായി. എന്നാല്‍ രാവണന്റെ തടവിലായപ്പോള്‍ സീതയുടെ മനസ്സ് രാമനുവേണ്ടി സദാ തപിച്ചുകൊണ്ടിരുന്നു. ആ വിരഹദുഃഖത്തില്‍ സീതയുടെ ലൗകികവാസനകള്‍ ക്ഷയിച്ചു. ഹൃദയം ഒന്നുകൂടെ ശുദ്ധമായി. വീണ്ടും ഭഗവാനുമായി ഒന്നുചേരാനും സാധിച്ചു.

വിവേകവും ഉത്സാഹവും ശ്രദ്ധയും വിശ്വാസവും സമര്‍പ്പണവും എല്ലാം ഒത്തുചേര്‍ന്നതാണ് ഹനുമാന്റെ ഭക്തി. സുഗ്രീവന്റെ സേവകനായിരുന്ന ഹനുമാന്‍ രാമനെക്കണ്ടപ്പോള്‍ രാമദാസനായി മാറി. സുഗ്രീവനോടു ഹനുമാനുള്ളത് ലൗകികബന്ധമാണെങ്കില്‍ രാമനോടുള്ളത് ജീവാത്മാപരമാത്മബന്ധമാണ്. നാമജപത്തിലൂടെ എങ്ങനെ നിരന്തരമായ ഈശ്വരസ്മരണ സാദ്ധ്യമാകും എന്നുകൂടി ഹനുമാന്‍ കാട്ടിത്തരുന്നു.

ഭക്തി ലഭിക്കാന്‍, കുലമോ, പാണ്ഡിത്യമോ ഒന്നുമല്ല വേണ്ടത്, ശുദ്ധഹൃദയം അതൊന്നുമാത്രമാണ്. അതാണ് ശബരിയില്‍ നമ്മള്‍ കാണുന്നത്. രാമന്‍ ഒരുനാള്‍ വരുമെന്ന് ഗുരു പറഞ്ഞത് ശബരി പൂര്‍ണമായും വിശ്വസിച്ചു. എല്ലാ ദിവസവും രാമന്റെ വരവും കാത്ത് ആശ്രമമെല്ലാം വൃത്തിയാക്കി പൂജാദ്രവ്യങ്ങള്‍ ഒരുക്കിവെച്ചു, രാമനുവേണ്ടി ഇരിപ്പിടം തയ്യാറാക്കി. അങ്ങനെ ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയി. ആ കാത്തിരിപ്പ് വൃഥാവിലായില്ല. ഒരു നാള്‍ രാമന്‍ ശബരിയുടെ ആശ്രമത്തിലെത്തി, ശബരിയുടെ ആതിഥ്യം സ്വീകരിച്ചു. ഭഗവാനെ കാത്തിരിക്കുന്ന മനസ്സുകളില്‍ ഭഗവാന്‍ എത്തിച്ചേരുകതന്നെ ചെയ്യുമെന്ന് ശബരിയുടെ കഥ തെളിയിക്കുന്നു.  

ഭക്തി വെറും വികാരഭക്തി ആയാല്‍ പോരാ. വികാരഭക്തിക്ക് തീവ്രതയുണ്ടാകും. എന്നാല്‍ അത് ക്ഷണികമാണ്. അതിനാല്‍ ജ്ഞാനത്തില്‍ അടിയുറച്ച ഭക്തിയാണ് ആവശ്യം. ഭക്തി കാര്യസാദ്ധ്യത്തിനുവേണ്ടിയാകരുത്. ഭക്തിയുടെ വിത്തുകള്‍ കിളിര്‍ത്തശേഷം അവയെ ജ്ഞാനത്തിന്റെ വയലുകളില്‍ പറിച്ചു നടണം. അപ്പോള്‍ നല്ല വിളവുകിട്ടും, ലക്ഷ്യപ്രാപ്തിയുണ്ടാകും.  

സഹോദരന്മാരിലും സുഹൃത്തുക്കളിലും പ്രജകളിലും പക്ഷികളിലും മൃഗങ്ങളിലും ഭക്തിയുടെ ഭാവമുണര്‍ത്താന്‍ രാമനു കഴിഞ്ഞു. മഹത്വം എവിടെയുണ്ടോ അതിനെ നമ്മള്‍ അറിയാതെ ആരാധിച്ചുപോകും. കാരണം ഭക്തിയുടെ ബീജം എല്ലാവരുടെയും ഹൃദയത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്. അതിനെ നമ്മള്‍ ചിന്തകൊണ്ടും കര്‍മ്മംകൊണ്ടും, സ്മരണകൊണ്ടും വളര്‍ത്തണം. പ്രപഞ്ചം മുഴുവന്‍ ഈശ്വരമയമായി കാണുന്ന ഭാവത്തിലേക്കുയരണം. അതിനുള്ള വഴി തുറക്കുകയാണ് രാമായണം ചെയ്യുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

Astrology

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

Samskriti

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

Samskriti

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

പുതിയ വാര്‍ത്തകള്‍

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.