Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ കുതിച്ചുയര്‍ന്ന് കൊറോണ; രോഗബാധിതരായത് 1310 പേര്‍; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 1,162 പേര്‍ക്ക്; അതീവ ജാഗ്രത

എറണാകുളം ജില്ലയില്‍ ചികിത്സയിലായിരുന്ന ബൈഹൈക്കി (59), ഏലിയാമ്മ (85), കൊല്ലം ജില്ലയില്‍ ചികിത്സയിലായിരുന്ന രുക്മിണി (56) എന്നിവര്‍ കോവിഡ് 19 ബാധിച്ച് മരണമടഞ്ഞു. ഇതോടെ ആകെ മരണം 73 ആയി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2020, 06:10 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. (ഇന്നലെ ചില സാങ്കേതിക കാരണങ്ങളാല്‍ ഉച്ചവരെയുള്ള ഫലം മാത്രമേ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ) തിരുവനന്തപുരം, പാലക്കാട് കാസര്‍ഗോഡ് ജില്ലകളിലെ ഫലമായിരുന്നു ബാക്കിയായിരുന്നത്. 

ഇതുകൂടി ചേര്‍ത്ത് തിരുവനന്തപുരം ജില്ലയിലെ 320 പേര്‍ക്കും, എറണാകുളം ജില്ലയിലെ 132 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 130 പേര്‍ക്കും, വയനാട് ജില്ലയിലെ 124 പേര്‍ക്കും, കോട്ടയം ജില്ലയിലെ 89 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 84 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 83 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 75 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 60 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 59 പേര്‍ക്കും, കൊല്ലം ജില്ലയിലെ 53 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 52 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 35 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 14 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

എറണാകുളം ജില്ലയില്‍ ചികിത്സയിലായിരുന്ന ബൈഹൈക്കി (59), ഏലിയാമ്മ (85), കൊല്ലം ജില്ലയില്‍ ചികിത്സയിലായിരുന്ന രുക്മിണി (56) എന്നിവര്‍ കോവിഡ് 19 ബാധിച്ച് മരണമടഞ്ഞു. ഇതോടെ ആകെ മരണം 73 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1,162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 36 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 311 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 127 പേര്‍ക്കും, വയനാട് ജില്ലയിലെ 124 പേര്‍ക്കും, എറണാകുളം ജില്ലയിലെ 109 പേര്‍ക്കും, കോട്ടയം ജില്ലയിലെ 85 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 75 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 65 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 63 പേര്‍ക്കും, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 48 പേര്‍ക്ക് വീതവും, കൊല്ലം ജില്ലയിലെ 44 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 30 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 29 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 4 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 8, കണ്ണൂര്‍ ജില്ലയിലെ 5, കോഴിക്കോട് ജില്ലയിലെ 3, ആലപ്പുഴ, എറണാകുളം, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.തൃശൂര്‍ ജില്ലയിലെ 4 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, ഒരു കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ ഐ.എന്‍.എച്ച്.എസ്.ലെ 20 ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 864 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 129 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 114 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 111 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 94 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 75 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 66 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 65 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 45 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 44 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 41 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 27 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 25 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 19 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 9 പേരുടെയും ഫലമാണ് ഇന്ന് നെഗറ്റീവ് ആയത്.ഇതോടെ 10,495 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,027 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,323 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,33,151 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,172 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1292 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 22,279 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 7,76,268 സാമ്പിളുകളാണ് പരിശോധനയ്‌ക്കായി അയച്ചത്. ഇതില്‍ 6445 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,23,227 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 2645 പേരുടെ ഫലം വരാനുണ്ട്.

ഇന്ന് 14 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുംമേല്‍ (1, 2, 5), കള്ളിക്കാട് (എല്ലാ വാര്‍ഡുകളും), തൃശൂര്‍ ജില്ലയിലെ കഴൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 1, 2, 3, 4, 5, 13), വെള്ളാങ്ങല്ലൂര്‍ (18, 19), പഴയന്നൂര്‍ (1), കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി (എല്ലാ വാര്‍ഡുകളും), ചെങ്ങോട്ടുകാവ് (16), കണ്ണൂര്‍ ജില്ലയിലെ നാറാത്ത് (13), വളപട്ടണം (5, 8), കോട്ടയം ജില്ലയിലെ പാമ്പാടി (18), തലയാഴം (7, 9), കൊല്ലം ജില്ലയിലെ വെളിനല്ലൂര്‍ (എല്ലാ വാര്‍ഡുകളും), പാലക്കാട് ജില്ലയിലെ പുതുനഗരം (2), പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ (1) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

11 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ നെല്ലനാട് (7), കോഴിക്കോട് ജില്ലയിലെ ചെങ്ങരോത്ത് (14), പേരാമ്പ്ര (17, 18, 19), ഉണ്ണികുളം (1, 14, 23), മൂടാടി (4, 5), ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ (13, 16), അരൂക്കുറ്റി (എല്ലാ വാര്‍ഡുകളും), എറണാകുളം ജില്ലയിലെ ശ്രീമൂല നഗരം (5), ഐക്കരനാട് (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട ജില്ലയിലെ കോന്നി (12, 14), കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് (4) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 498 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

Tags: Pinarayi VijayanCoronacoronavirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

Kerala

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

Kerala

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.