Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം, അഴിമതിയും അന്വേഷിക്കും; എന്‍ഐഎക്കൊപ്പം കളത്തിലിറങ്ങി സിബിഐയും

25 മണിക്കൂര്‍ ചോദ്യം ചെയ്യലില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ നല്‍കിയ വിവരങ്ങളാണ് സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയിലെത്തിച്ചത്. ശിവശങ്കര്‍ ഇപ്പോള്‍ പദവിയിലില്ലാത്തതിനാല്‍ എന്‍ഐഎയ്‌ക്ക് ഔദ്യോഗിക കേന്ദ്രങ്ങളിലെ പരിശോധനയ്‌ക്ക് പരിമിതികളുണ്ട്. ഈ സാഹചര്യത്തില്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ അനുമതി വാങ്ങി, ഐഎഎസ് ഉദ്യോഗസ്ഥനെതിരേ സിബിഐ അന്വേഷണം നടത്തും. കുറ്റം ബോധ്യമായാല്‍ ക്രിമിനല്‍ കേസെടുക്കും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 30, 2020, 10:15 am IST
inKerala

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട  സ്വര്‍ണക്കടത്തു കേസില്‍ സിബിഐയും വിശദമായ അന്വേഷണത്തിന് ഇറങ്ങുന്നു. ഇടപാടിലെ ഭീകര ബന്ധവും വിദേശങ്ങളിലെ ഇടപാടും  എന്‍ഐഎ തന്നെ തുടര്‍ന്നും അന്വേഷിക്കും. അഴിമതി, മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം തുടങ്ങിയവയാണ് സിബിഐ അന്വേഷിക്കുക.

25 മണിക്കൂര്‍ ചോദ്യം ചെയ്യലില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ നല്‍കിയ വിവരങ്ങളാണ് സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയിലെത്തിച്ചത്. ശിവശങ്കര്‍ ഇപ്പോള്‍  പദവിയിലില്ലാത്തതിനാല്‍ എന്‍ഐഎയ്‌ക്ക് ഔദ്യോഗിക കേന്ദ്രങ്ങളിലെ പരിശോധനയ്‌ക്ക് പരിമിതികളുണ്ട്. ഈ സാഹചര്യത്തില്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ അനുമതി വാങ്ങി, ഐഎഎസ് ഉദ്യോഗസ്ഥനെതിരേ സിബിഐ അന്വേഷണം നടത്തും. കുറ്റം ബോധ്യമായാല്‍ ക്രിമിനല്‍ കേസെടുക്കും.

എന്‍ഐഎയുടെ അന്വേഷണം തുടരും. ചോദ്യം ചെയ്യലില്‍ നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ ശിവശങ്കര്‍ നിരത്തിയ കാര്യങ്ങള്‍ക്ക് രേഖാമൂലം തെളിവു നല്‍കാന്‍ എന്‍ഐഎ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ തെളിവുകള്‍ കേസിലെ വഴിത്തിരിവാകും. ഇതുവരെ ശേഖരിച്ച മൊഴികളും ഡിജിറ്റല്‍ തെളിവുകളും വിശകലനം ചെയ്ത് കേസ് ഡയറി തയാറാക്കും.

അതേ സമയം ഫൈസല്‍ ഫരീദ്, കെ.ടി. റമീസ്, ജലാല്‍, സെയ്തലവി തുടങ്ങിയ വരെ കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്തിന്റെ ഭീകര ബന്ധത്തെക്കുറിച്ചുള്ള എന്‍ഐഎ അന്വേഷണം തുടരുകയാണ്. ഇന്നലെ എന്‍ഐഎ കോടതി പരിഗണിച്ച സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ ആഗസ്റ്റ് നാലിലേക്ക് മാറ്റി. കേസില്‍ പ്രതികള്‍ക്കെതിരേ ഭീകരപ്രവര്‍ത്തന ബന്ധം സ്ഥാപിക്കുന്ന വിവരങ്ങള്‍ ഇനം തിരിച്ച് നല്‍കാന്‍ എന്‍ഐഎയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ കേസില്‍ എം. ശിവശങ്കറിനെ എന്‍ഐഎ പ്രതിയാക്കുമെന്നും അതല്ല മാപ്പുസാക്ഷിയാക്കുമെന്നും രണ്ടഭിപ്രായങ്ങളുണ്ട്. ഈ വിഷയത്തില്‍ നിയമജ്ഞരും വിരുദ്ധാഭിപ്രായങ്ങള്‍ പറയുന്നു. ശിവശങ്കറിനെ പ്രതിചേര്‍ത്തില്ലെങ്കില്‍ കേസിന്റെ സെന്‍സേഷണല്‍ സ്വഭാവം പോകുമെങ്കിലും കേസ് ശക്തമാകുകയേ ഉള്ളുവെന്ന് നിയമജ്ഞര്‍ പറയുന്നു.

ഭീകരപ്രവര്‍ത്തന ബന്ധത്തിന് തെളിവുണ്ട്: എന്‍ഐഎ

കൊച്ചി: സ്വര്‍ണക്കടത്തില്‍ നിന്നുള്ള പണം ഭീകരപ്രവര്‍ത്തനത്തിന് വിനിയോഗിച്ചതിനു തെളിവുണ്ടെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു. കേസിലെ പ്രതി സ്വപ്‌നയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിലാണ് എന്‍ഐഎ അഭിഭാഷകന്‍ ഇക്കാര്യം വ്യക്തമാക്കിയത്. പ്രതികളുടെ ഭീകരപ്രവര്‍ത്തന വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേസ് ഡയറിയും കണ്ടെടുത്ത വസ്തുക്കളുടെ വിശദാംശങ്ങളും സമര്‍പ്പിക്കാനും ജഡ്ജി പി. കൃഷ്ണകുമാര്‍ നിര്‍ദേശിച്ചു.

Tags: Pinarayi Vijayanഎൻ‌ഐ‌എകേരള സര്‍ക്കാര്‍എം ശിവശങ്കര്‍അഴിമതിCBIസ്വര്‍ണകടത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുശാന്തിന്റെ മാനേജരുടെ ദുരൂഹ മരണം: അഞ്ച് വർഷത്തിന് ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം

Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

Editorial

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.