Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസ്-സിപിഎം ഗുണ്ടകള്‍ പട്ടികജാതി കുടുംബങ്ങളുടെ വീടുകള്‍ ഇടിച്ച് നിരത്തി ഉറങ്ങികിടന്നവരെ വലിച്ചിഴച്ച് സ്റ്റേഷനില്‍ പൂട്ടിയിട്ടു; നരനായാട്ട്

1922 ൽ തിരുവിതാകൂർ മഹാരാജാവ് ഇവരുടെ പൂർവികൻ അനന്തകാളിക്ക് ഒറ്റിയായി പതിച്ചുനൽകിയിതായിരുന്നു 47 സെന്റ് ഭൂമി. ശ്രീപദ്മനാഭ സ്വാമിക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള തൃപ്പാപ്പൂർ മഹാദേവക്ഷേത്രോത്സവത്തിന് പള്ളിവേട്ടയക്ക് ചൂട്ടുകറ്റകെട്ടി വെളിച്ചം നൽകുന്നതിന് ഈ കുടംബങ്ങളാണ്. അതിനായിരുന്നുപാരിതോഷികം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2020, 09:52 pm IST
in Kerala
അക്രമത്തിന് ഇരയായവർ ഹിന്ദുഐക്യവേദി താലൂക്ക് പ്രസിഡന്റ് സി. മോഹനകുമാറിന്റെ വീട്ടിൽ

അക്രമത്തിന് ഇരയായവർ ഹിന്ദുഐക്യവേദി താലൂക്ക് പ്രസിഡന്റ് സി. മോഹനകുമാറിന്റെ വീട്ടിൽ

തിരുവനന്തപുരം: പോലീസും സിപിഎം ഗുണ്ടകളും ചേര്‍ന്ന് ആറ് പട്ടികജാതി കുടുംബങ്ങളുടെ വീട് ഇടിച്ചുനിരത്തി. ആറ്റിപ്ര മണ്‍വിളയില്‍ കഴക്കൂട്ടം പോലീസും സിപിഎം പ്രവര്‍ത്തകരും ചേര്‍ന്നാണ് നരനായാട്ട് നടത്തിയത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം.  ഉറങ്ങിക്കിടന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും ഉടുതുണിപോലും മാറാന്‍ സമ്മതിക്കാതെ വലിച്ചിഴച്ച് പോലീസ്സ്റ്റേഷനുള്ളില്‍ 10 മണിക്കൂര്‍ അടച്ചിട്ടു.  കുടുംബങ്ങളെ ഇറക്കി വിട്ടത് 98 വര്‍ഷം മുമ്പ് തിരുവിതാംകൂര്‍ രാജാവ് പതിച്ചുനല്‍കിയ ‘ഒറ്റി ഭൂമി’യില്‍ നിന്നും. വീടുകളും കൃഷിയും ജെസിബി ഉപയോഗിച്ച് ഇടിച്ച് നിരപ്പാക്കി. തൃപ്പരപ്പൂര്‍ ക്ഷേത്രാചാരവുമായി ബന്ധപ്പെട്ടുള്ള കുടുംബത്തെയാണ് അക്രമിച്ചത്.  

ആറ്റിപ്ര മണ്‍വിള ചെങ്കോടിക്കാട് 47 സെന്റ് ഭൂമിയിലെ ആറ് വീടുകളാണ് സിപിഎം ഗുണ്ടകളും പോലീസും ചേര്‍ന്ന് തകര്‍ത്തത്. ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിയോടെ 100ല്‍ അധികം പോലീസുകാരും സിപിഎം ഗുണ്ടകളും ഇവരുടെ വീട് വളഞ്ഞ് ആക്രമിക്കുകയായിരുന്നു. ഉറങ്ങി കിടന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും മേല്‍മുണ്ട് പോലും ഇടാന്‍ അനുവദിക്കാതെ വലിച്ചിഴച്ച് വാഹനത്തിനുള്ളില്‍ കയറ്റി. കുളിച്ചുകൊണ്ട് നിന്ന പുരുഷന്മാരെ പോലും അതേവേഷത്തിലാണ് സ്റ്റേഷനിലെത്തിച്ചത്. തുടര്‍ന്ന് ഇവരെ ഒരുമുറിക്കുള്ളില്‍ വൈകിട്ട് മൂന്നുവരെ 10 മണിക്കൂറോളം പൂട്ടിയിട്ടു. ഇവര്‍ക്ക് വെള്ളമോ ഭക്ഷണമോ നല്‍കിയതുമില്ല. ഈ സമയം കൊണ്ട് ഗുണ്ടകളും പോലീസും ചേര്‍ന്ന് വീടും മരങ്ങളും കൃഷിയും നിലംപരിശാക്കി. വീടിനുള്ളില്‍ നിന്നും സാധനങ്ങള്‍ വലിച്ചുവാരി പുറത്ത് ഇട്ടു.  

ഇവരുടെ സാധനങ്ങള്‍ എടുത്ത് മാറ്റുവാന്‍ പോലും പോലീസ് അനുവദിച്ചില്ല. ആകെ സമ്പാദ്യവും വിവിധ രേഖകളും എല്ലാം നശിപ്പിച്ചു. കൊറോണയുടെ മറവില്‍ സാമൂഹിക പ്രവര്‍ത്തകരെപ്പോലും അടുക്കാന്‍ അനുവദിച്ചില്ല. എല്ലാം മഴയില്‍ നശിച്ചു. തുടര്‍ന്ന് ഹിന്ദുഐക്യവേദി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ ധരിപ്പിച്ചു.  

പത്ത് മണിക്കൂറിന് ശേഷമാണ് ജാമ്യം നല്‍കിയത്. പെണ്‍കുട്ടികളും സ്ത്രീകളും അടങ്ങിയ കുടുംബം പെരുമഴയത്ത് എങ്ങോട്ട് പോകണമെന്ന് അറിയാതെ നിലയുറപ്പിച്ചു. കുട്ടികള്‍ ഭക്ഷണം പോലും കിട്ടാതെ നിലവിളിച്ചതോടെ ഇവരെ ഹിന്ദുഐക്യവേദി താലൂക്ക് പ്രസിഡന്റ് സി. മോഹനകുമാറിന്റെ വീട്ടില്‍ താമസിപ്പിച്ചിരിക്കുകയാണ്.  

ഭൂമി തിരുവിതാംകൂര്‍ രാജാവ് ക്ഷേത്രസേവനത്തിന് നല്‍കിയ ഭൂമി

1922 ല്‍ തിരുവിതാകൂര്‍ മഹാരാജാവ് ഇവരുടെ പൂര്‍വികന്‍ അനന്തകാളിക്ക് ഒറ്റിയായി പതിച്ചുനല്‍കിയിതായിരുന്നു 47 സെന്റ് ഭൂമി. ശ്രീപദ്മനാഭ സ്വാമിക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള തൃപ്പാപ്പൂര്‍ മഹാദേവക്ഷേത്രോത്സവത്തിന് പള്ളിവേട്ടയക്ക് ചൂട്ടുകറ്റകെട്ടി വെളിച്ചം നല്‍കുന്നതിന് ഈ കുടംബങ്ങളാണ്. അതിനായിരുന്നുപാരിതോഷികം. ആറ്റിപ്രവില്ലേജില്‍ ഈ ഭൂമിയുടെ രേഖകള്‍ ഉള്ളത് അനന്തകാളിയ്‌ക്ക് തിരുവിതാകൂര്‍ രാജാവ് ഒറ്റി പതിച്ച് നല്‍കിയ ഭൂമി എന്നാണ്. 

ജോലിക്ക് പാരിതോഷികം നല്‍കുന്ന ഭൂമി 10 വര്‍ഷം കഴിഞ്ഞാല്‍ അവര്‍ക്ക് സ്വന്തം ആകും. എന്നാല്‍ ഇതിനെപറ്റിയുള്ള അജ്ഞതകാരണം ഇവര്‍ പട്ടയത്തിന് അപേക്ഷ നല്‍കുകയോ കരം അടയ്‌ക്കുകയോ ചെയ്തിരുന്നില്ല. ഇതറിയാവുന്ന സമീപവാസിയുടെ നേതൃത്വത്തില്‍ സിപിഎം ഗുണ്ടകളും വില്ലേജിലെ സിപിഎം അനുഭാവികളും ചേര്‍ന്ന് വ്യാജരേഖ ചമച്ച് ഭൂമി അവരുടേതെന്ന് വ്യാജരേഖയുണ്ടാക്കി. കോടതിയെ തെറ്റിദ്ധരിപ്പിച്ചു. 

കൃത്യമായി കേസ് നടത്താനറിയാത്തതിനാല്‍ മുന്‍സിഫ് കോടതിയില്‍ ഇവര്‍ പരാജയപ്പെട്ടു. എന്നാല്‍ പിന്നീട് ഇവര്‍ ഹിന്ദുഐക്യവേദി പ്രവര്‍ത്തകരെ സമീപിക്കുകയും കോടതിയില്‍ നിന്നും സ്റ്റേ വാങ്ങുകയും ചെയ്തു. സ്റ്റേയുടെ കാലാവധി  ഈമാസം 17 വരെയായിരുന്നു. എന്നാല്‍ കോറോണ കാലത്ത് ജപ്തി നടപടകിളും ഒഴിപ്പിക്കലുകളും ഉണ്ടാകരുതെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം ഉണ്ട്. കൊറോണക്കാലമായതിനാല്‍ തുടര്‍ന്ന് മുന്‍സിഫ് കോടകിയെ സമീപിക്കാനുമായില്ല. മാത്രമല്ല കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജ്ജിയും നിലവിലുണ്ട്. ഇതെല്ലാം നിലനില്‍കെയാണ് പോലീസും സിപിഎം ഗുണ്ടകളും ചേര്‍ന്ന് ആറ് പട്ടികജാതി കുടുംബത്തെ തെരുവിലിട്ട് ചവുട്ടിമെതിച്ചത്.

Tags: cpmപോലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

Kerala

ക്ഷേത്രം തല്ലിത്തകര്‍ത്ത് വിഗ്രഹങ്ങള്‍ നശിപ്പിച്ച് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് സിപിഎമ്മിന് വേണ്ടി പൊലീസ് നടത്തുന്ന കളി

Kerala

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

പുതിയ വാര്‍ത്തകള്‍

ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു, തൃശൂര്‍ പൂരത്തിന് പരിസമാപ്തി

127 കോടിയുടെ മദ്യം, 110 കോടിയുടെ മയക്കുമരുന്ന്: പശ്ചിമബംഗാളിൽ പിടിച്ചെടുത്ത അനധികൃത വസ്തുക്കളുടെ മൂല്യം 510 കോടി

പെട്രോൾ, ഡീസൽ, എൽ.പി.ജി., പ്രകൃതി വാതകം ലഭ്യത സാധാരണ നിലയിൽ: വളം വിതരണവും തടസ്സമില്ലാതെ

വിവേകാനന്ദനെയും യോഗിയെയും വികലമായി ചിത്രീകരിച്ചയാള്‍ മാപ്പ് പറഞ്ഞ് രംഗത്ത്; യോഗിയെ പേടിച്ചിട്ടോ എന്ന് സമൂഹമാധ്യമങ്ങള്‍

ഷിയാസ് കരീമിനെതിരെ പൊലീസില്‍ പരാതി നല്‍കിയത് വിദേശ വ്യവസായി യുവതി, 65 ലക്ഷം രൂപ തട്ടി, നഗ്നചിത്രങ്ങള്‍ പുറത്തുവിടും എന്ന് ഭീഷണി

ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍: ഡിജിറ്റല്‍ പ്രചാരണ സംവിധാനത്തിന്റെ മുഖ്യ ശില്പി അമിത് മാളവ്യ

കാസര്‍ഗോഡ് കളിക്കുന്നതിനിടെ നാലര വയസുള്ള കുട്ടിയെ പാമ്പ് കടിച്ചു, വിവിധ ജില്ലകളിലായി പാമ്പ് കടിയേറ്റത് നിരവധി പേര്‍ക്ക്

തീവില; പാചക വാതക ക്ഷാമത്തിന്റെ പേരില്‍ വമ്പന്‍ തട്ടിപ്പ്, ചായക്കും ശീതള പാനീയങ്ങള്‍ക്കും വില കുത്തനെ കൂട്ടി

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

ശാഖകള്‍ അതുല്യ വരദാനം; ദേശസ്‌നേഹത്തിന്റെയും സംഘാടനത്തിന്റെയും സമാനതകളില്ലാത്ത മാതൃക: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.