Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

15 വര്‍ഷം തടവും ഒരു ലക്ഷം പിഴയും, കഞ്ചാവ് കേസില്‍ ചരിത്രവിധി

വലപ്പാട് കോതകുളം ബീച്ചില്‍ നിന്ന് 68 കിലോ കഞ്ചാവ് പിടിച്ച കേസില്‍ ശിക്ഷ വിധിച്ച് തൃശൂര്‍ കോടതി. പ്രതികള്‍ക്ക് 15 വര്‍ഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2020, 02:43 pm IST
inThrissur

തൃശൂര്‍: വലപ്പാട് കോതകുളം ബീച്ചില്‍ നിന്ന് 68 കിലോ കഞ്ചാവ് പിടിച്ച കേസില്‍ ശിക്ഷ വിധിച്ച് തൃശൂര്‍ കോടതി. പ്രതികള്‍ക്ക് 15 വര്‍ഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെതാണ് വിധി. ഒന്നാം പ്രതി കൊല്ലം പ്ലാപ്പള്ളിയില്‍ മുട്ടക്കാട്ടില്‍ ഗ്യാസ് രാജേന്ദ്രന്‍ എന്ന രാജേന്ദ്രന്‍ (57), മൂന്നാം പ്രതി ഇടുക്കി മുനിയറ കല്ലേപുളിക്കല്‍ പവിത്രന്‍ (52) എന്നിവരെ 15 വര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കുന്നതിനും രണ്ടാം പ്രതി ഇടുക്കി രാജാക്കാട് കാഞ്ഞിരത്തിങ്കല്‍ അനില്‍ എന്ന ലൈലേജ് (47, നാലാം പ്രതി ഇടുക്കി വാത്തിക്കുടിയില്‍ കോണിപ്പാട്ട് ഷിജു എന്ന സിജി (44) എന്നിവരെ 14 വര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴയും അടയ്‌ക്കുന്നതിനാണ് ജഡ്ജി കെ.ആര്‍. മധുകുമാര്‍ ശിക്ഷിച്ചത്. 

ജില്ലയില്‍ കഞ്ചാവ് കേസില്‍ ഇത്രയും ഉയര്‍ന്ന ശിക്ഷ വിധിക്കുന്നത് ആദ്യമാണ്. പിഴയൊടുക്കിയില്ലെങ്കില്‍ പ്രതികള്‍ ഒരു വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം.  2017 മെയ് 27നാണ് കേസിനാസ്പദമായ സംഭവം. കോതകുളം ബീച്ചില്‍ വാഹനങ്ങളില്‍ കഞ്ചാവ് വില്പന നടത്തുന്നതിന് ഒരു സംഘമെത്തിയിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വലപ്പാട് എസ്‌ഐ ഇ.ആര്‍. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പരിശോധനയില്‍ കാറിന്റെ ഡിക്കിയില്‍ നിന്നും പിക്കപ്പ് വാനില്‍ പ്രത്യേകമായി നിര്‍മ്മിച്ച രഹസ്യ അറയില്‍ നിന്നുമായി 68.5 കിലോ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. 

ജില്ലയിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളില്‍ ഒന്നായിരുന്നു ഇത്. തീരദേശത്തെ യുവാക്കള്‍ക്കിടയില്‍ 500 രൂപ നിരക്കില്‍ 10 ഗ്രാം വീതമുള്ള പായ്‌ക്കറ്റുകളാക്കി വില്‍ക്കുന്നതിന് ഒറീസയില്‍ നിന്ന് കൊണ്ടുവന്നിരുന്ന സംസ്ഥാനാന്തര കഞ്ചാവ് മാഫിയയിലെ അംഗങ്ങളായിരുന്നു പ്രതികള്‍. വലപ്പാട് സിഐ സി.ആര്‍. സന്തോഷ്‌കുമാറാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കിയത്.  

കഞ്ചാവ് കടത്തിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത് ഒന്നാം പ്രതി രാജേന്ദ്രന്റെ ഭാര്യയുടെ പേരിലും മൂന്നാം പ്രതി പവിത്രന്റെ പേരിലുമായിരുന്നു. വാഹന ഉടമസ്ഥത സംബന്ധിച്ച ബന്ധപ്പെട്ട രേഖകള്‍ കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയതാണ് കേസില്‍ പ്രതികള്‍ക്കെതിരെ പ്രധാന തെളിവുകളായത്. ഹൈക്കോടതിയിലും ജില്ലാ കോടതിയിലും നിരവധി തവണ പ്രതികള്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കിട്ടിയില്ല. പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെയാണ് അതിവേഗം വിചാരണ നടന്നതും ശിക്ഷ വിധിച്ചതും. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.കെ.ബി. സുനില്‍കുമാര്‍, അഭിഭാഷകരായ പി.കെ. മുജീബ്, പി.ആര്‍. ശിവ, ശ്രീപ്രിയ രമേഷ് എന്നിവര്‍ ഹാജരായി.

Tags: court
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

Kerala

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

Kerala

അഭിമന്യു വധക്കേസ്: ചെയ്തത് കൊലപാതകം, രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ കോടതി തള്ളി

Entertainment

വിമര്‍ശനത്തിന്റെ അതിര്‍വരമ്പ് ലംഘിച്ചു: ‘ദി പാരഡൈസി’നെതിരെയുള്ള സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വിലക്കി കോടതി

India

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.