Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

കമ്പ്യുട്ടർ ചിന്തിക്കുന്നതെങ്ങിനെ – പൈത്തൺ പ്രോഗ്രാമിംഗ് ഭാഗം 3

രണ്ടു സംഖ്യകൾ, 2 ഉം 3 ഉം തമ്മിൽ കൂട്ടുമ്പോൾ ഉള്ള തുക എങ്ങിനെ കണ്ടുപിടിക്കാം?

പ്രവീൺ നായർbyപ്രവീൺ നായർ
Jul 28, 2020, 12:10 pm IST
inTechnology

ചായ എങ്ങിനെ ഉണ്ടാക്കാം?

ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം തിളപ്പിച്ച്, അല്പം തേയിലയും തിളപ്പിച്ച പാലും, പിന്നെ കുറച്ചു പഞ്ചസാരയും ചേർത്താൽ ചായ റെഡി. പക്ഷെ ഒരു കമ്പ്യൂട്ടറിനെ കൊണ്ട് എങ്ങിനെ ഇതേ കാര്യം ചെയ്യിക്കാം? ആദ്യം പറഞ്ഞപോലെയുള്ള ഒറ്റവരി നിർദ്ദേശം പാലിക്കുന്ന ടെക്നോളജി ഭാവിയിൽ വന്നേക്കാം, പക്ഷെ ഇന്ന് തന്നെ ചായ കുടിക്കണമെങ്കിൽ കുറച്ചു കൂടി വിശദമായി നിർദ്ദേശങ്ങൾ പറഞ്ഞു കൊടുക്കണം. 

  1. ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാൻ വയ്‌ക്കുക
  2. തിളച്ച ശേഷം തേയില പൊടി ഇടുക
  3. തിളപ്പിച്ച പാൽ ഒഴിക്കുക
  4. പഞ്ചസാര ഇടുക

മേൽ പറഞ്ഞ നിർദ്ദേശങ്ങളും കംപ്യുട്ടറിനു നടപ്പിലാക്കാൻ കഴിയില്ല. കാരണം, നിങ്ങൾ കമ്പ്യുട്ടറിനോട് പാത്രം എവിടെനിന്നും എടുക്കണമെന്നോ, അടുപ്പിൽ വയ്‌ക്കണമെന്നോ പറഞ്ഞിട്ടില്ല. കുറച്ചുകൂടി വിശദമായി പറഞ്ഞുകൊടുക്കേണ്ടിയിരിക്കുന്നു. ഏതാണ്ട് ഇങ്ങിനെ:

  1. ഷെൽഫിൽ നിന്നും ചായ പാത്രം എടുക്കുക
  2. ഷെൽഫിൽ നിന്നും ഒരു ഗ്ലാസ് എടുക്കുക
  3. പൈപ്പ് തുറക്കുക
  4. ഗ്ലാസിൽ 300ml വെള്ളം എടുക്കുക
  5. ഗ്ലാസ്സിൽ ഉള്ള വെള്ളം പാത്രത്തിൽ ഒഴിക്കുക
  6. അടുപ്പ് തീ കൊളുത്തുക
  7. ചായ പാത്രം അടുപ്പിൽ വയ്‌ക്കുക
  8. വെള്ളം 100 ഡിഗ്രി ചൂടായെങ്കിൽ …
  9. …

ഈ രീതിയിൽ വളരെ വിശദമായി വേണം ഏതു പ്രോഗ്രാമിംഗ് പ്രശ്നം (programming problem) ആയാലും പ്രോഗ്രാം ചെയ്യേണ്ടത്. കമ്പ്യുട്ടറിനെ ഇത്തരത്തിൽ പറഞ്ഞു മനസ്സിലാക്കിക്കണമെങ്കിൽ നമ്മൾ ഒരു പ്രോഗ്രാമിംഗ് പ്രശ്നപരിഹാരം ചിന്തിക്കുന്നതും വിശകലനം ചെയ്യുന്നതും ഇതേ രീതിയിലായിരിക്കണം.

രണ്ടു സംഖ്യകൾ തമ്മിലുള്ള തുക

രണ്ടു സംഖ്യകൾ, 2 ഉം 3 ഉം തമ്മിൽ കൂട്ടുമ്പോൾ ഉള്ള തുക എങ്ങിനെ കണ്ടുപിടിക്കാം? ആദ്യം ഈ സംഖ്യകൾ രണ്ടു ബക്കറ്റിൽ ആണ് ഉള്ളത് എന്ന് സങ്കൽപ്പിക്കുക. ഇത് രണ്ടും കൂടി മൂന്നാമത് ഒരു ബക്കറ്റിൽ ഒഴിച്ചാൽ നമുക്ക് 5 ലിറ്റർ കിട്ടും.

ബക്കറ്റുകൾ എല്ലാം ഒരുപോലെ ഇരിക്കുന്നതുകൊണ്ട് നമുക്ക് ഓരോ ബക്കറ്റിനെയും A, B, C എന്നിങ്ങനെ പേരിട്ടു വിളിക്കാം. അപ്പോൾ, തുക കാണുന്നതിനുള്ള ഫോർമുല C = A + B ആകും. ഇത്രയും കാര്യങ്ങൾ നമുക്ക് ഒരു പൈത്തൺ പ്രോഗ്രാം ആയി എഴുതി നോക്കാം. 

A = 2

B = 3

C = A + B

print(C)

ഈ പൈത്തൺ കോഡ് (Code aka Source Code) ഈ പരമ്പരയുടെ ഭാഗം ഒന്നിൽ പ്രതിപാദിച്ച പൈത്തൺ ഓൺലൈൻ ഷെൽ ഉപയോഗിച്ച് ചെയ്തു നോക്കുക.

വേരിയബിൾ / ഐഡന്റിഫയർ (Variable / Identifier)

മുകളിൽ പറഞ്ഞ ഉദാഹരണത്തിൽ ഉപയോഗിച്ച A, B, C തുടങ്ങിയവയെ നമുക്ക് Variables അഥവാ Identifiers എന്ന് വിളിക്കാം. ഇതേ പ്രോഗ്രാം നമുക്ക് വേരിയബിളുകളുടെ പേര് മാറ്റി താഴെ കൊടുത്തിരിക്കുന്ന രീതിയിൽ ഉപയോഗിക്കാം.

first_number = 2

second_number = 3

sum = first_number + second_number

print(sum)

ഓർക്കുക, വേരിയബിളുകൾ എന്നാൽ ‘താത്കാലിക സംഭരണികൾ ‘ (Temporary Storage Locations) മാത്രമാണ്. first_number എന്നത് പോലെ നമുക്ക് എന്തും വേരിയബിൾ പേര് (Variable Name) ആയി ഉപയോഗിക്കാം. എന്നിരുന്നാലും, ആവശ്യം സൂചിപ്പിക്കുന്ന (Meaningful) തരത്തിലുള്ള പേരുകൾ ഉപയോഗിക്കുന്നത് തന്നെയാണ് നല്ലതു.

വേരിയബിൾ തിരഞ്ഞെടുക്കുമ്പോൾ  താഴെപറയുന്ന കാര്യങ്ങൾ മനസ്സിൽ ഓർക്കുക

  1. അർത്ഥവത്തായ (Meaningful) പേരുകൾ തിരഞ്ഞെടുക്കുക. A, B, C തുടങ്ങിയ പ്രത്യേകിച്ച് ഒരു അർത്ഥവും ഇല്ലാത്ത വേരിയബിളുകൾ ഉപയോഗിക്കാതിരിക്കുക
  2. ഒരു വേരിയബിൾ പേരിന്റെ ആദ്യത്തെ അക്ഷരം നിർബന്ധമായും ഇംഗ്ലീഷ് അക്ഷരമാലയിലെ a-z or A-Z അല്ലെങ്കിൽ ഒരു Underscore (_) character ആയിരിക്കണം.
  3. വേരിയബിൾ പേര് case sensitive ആണ്. അതായത് പൈത്തൺ വലിയ അക്ഷരത്തെയും (capital letters) ചെറിയ അക്ഷരത്തെയും (small letters) രണ്ടു രീതിയിലാണ്  കാണുന്നത്. ‘A’ എന്ന വേരിയബിൾ ‘a’ ചെറിയ അക്ഷരത്തിന് തുല്യമല്ല.

ചില ഉദാഹരണങ്ങൾ: my_name, employee_id, first_name, age, school_name

താഴെ കൊടുത്തിരിക്കുന്ന പ്രശ്നങ്ങൾ പൈത്തൺ പ്രോഗ്രാം ഉപയോഗിച്ച് ചെയ്തു നോക്കുക

  1. മൂന്ന് സംഖ്യകളുടെ തുക കാണുക
  2. മൂന്ന് സംഖ്യകളുടെ ശരാശരി (Average) കാണുക
  3. സാധരണ പലിശ (Simple Interest) കണക്കാക്കുക – I = PNR/100

ഇത്തരത്തിലുള്ള അഭ്യാസങ്ങൾ കൂടുതൽ കണ്ടുപിടിച്ചു ചെയ്തു നോക്കുക. സംശയങ്ങൾ കമന്റ് ബോക്സിൽ ചോദിക്കാവുന്നതാണ്.

ഈ അഭ്യാസത്തിന്റെ വീഡിയോ ചുവടെ കൊടുക്കുന്നു:

ഒന്നാം ഭാഗം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രണ്ടാം ഭാഗം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Tags: പൈത്തൺ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആടിനെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി ആടിനെ പുറത്തെടുത്ത് അഗ്നിശമന സേനാസംഘം (വീഡിയോ)

വിരിഞ്ഞ പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളോടൊപ്പം അമീന്‍
Kerala

തള്ളപ്പെരുമ്പാമ്പിന്റെ ചൂടേറ്റ് 24 മുട്ടകളും വിരിയാന്‍ 54 ദിവസത്തേക്ക് കാസര്‍കോഡ് കള്‍വര്‍ട്ട് പണി നിര്‍ത്തിവെച്ച് കാത്തിരിപ്പ്

Kannur

വീട്ടുകാരെ അഞ്ച് മണിക്കൂറുകളോളം പരിഭ്രാന്തിയിലാക്കി ശുചിമുറിയില്‍ പെരുമ്പാമ്പ്, ഒരു മാസത്തിനിടെ മാലൂരിൽ നിന്നും പിടികൂടിയത് പത്തോളം പാമ്പുകളെ

Ernakulam

മലമ്പാമ്പുകളെ കണ്ടെത്തി

Kerala

ഇന്ന് ലോക പാമ്പ് ദിനം; ലോറി കയറി തലയ്‌ക്ക് പരിക്കേറ്റ പെരുമ്പാമ്പ് എട്ട് മാസത്തെ ചികിത്സയ്‌ക്ക് ശേഷം ആവാസ കേന്ദ്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

വാളയാര്‍ കേസ് അന്വേഷിച്ച എസ്പി എം ജെ സോജന്‍ ശബരിമല മില്‍മ നെയ് തട്ടിപ്പ് കേസ് എസ് ഐടി തലവന്‍

സംവിധായകന്‍ ഭരതന്‍ (ഇടത്ത്) എസ് ജാനകി (നടുവില്‍) സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന്‍ (വലത്ത്)

എസ്. ജാനകിയുടെ ചിരി…എം.ജി രാധാകൃഷ്ണന്‍ ഉപയോഗിച്ചത് ‘തിലക് കാമോദ്’ എന്ന ഹിന്ദുസ്ഥാനി രാഗം; പൂവച്ചല്‍ ഖാദറിന്റെ പ്രണയവിരഹം തുളുമ്പുന്ന വരികള്‍….

ബന്ധുവീട്ടില്‍ ഒളിവിലായിരുന്ന സ്‌നേഹ മെര്‍ലിന്‍ നാലാമത്തെ പോക്‌സോ കേസില്‍ അറസ്റ്റിലായി

മാപ്പ്.. മാപ്പ്… മാധ്യമസംഘടനയുടെ പരാതിക്കു പിന്നാലെ കേസില്‍നിന്ന് തലയൂരാന്‍ വ്‌ളോഗര്‍ നിസാം

വായിൽ തോന്നുന്നത് പറയുന്നതല്ല ഉദയനിധിയുടെ അഭിപ്രായസ്വാതന്ത്ര്യമെന്ന് ആനിരാജ : സനാതന ധർമ്മത്തെ ആക്ഷേപിച്ചപ്പോൾ ചെവികേട്ടൂടായിരുന്നോയെന്ന് ശശികല ടീച്ചർ

മദ്രസകളിൽ വന്ദേമാതരം ചൊല്ലിയാൽ ആകാശം ഇടിഞ്ഞുവീഴില്ല; കൊൽക്കത്ത ഹൈക്കോടതി

എഐ അധിഷ്ഠിത വാട്‌സാപ്പ് ടിക്കറ്റ് ബുക്കിംഗ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി, ഉദ്ഘാടനം വ്യാഴാഴ്ച

30 നോട്ടിക്കൽ വേഗതയും , VLS മിസൈലുകളും ; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാൻ ഏറ്റവും വലിയ അണ്ടർവാട്ടർ സേനയുമായി ഭാരതം

ജെസ്‌നയെ മതതീവ്രവാദികള്‍ കടത്തിയോ? എട്ടുവര്‍ഷത്തെ ദുരൂഹതയ്‌ക്ക് അടുത്ത ആറുമാസം ഉത്തരം നല്‍കുമോ?

ലോകത്തിന് മുന്നിൽ കരുത്ത് കാട്ടാൻ ഇന്ത്യൻ നാവികസേനയുടെ തരംഗ് ശക്തി : റഫേൽ , സുഖോയ് ആക്രമണങ്ങൾ കണ്ട് പഠിക്കാൻ എത്തുന്നത് 20 ലധികം രാജ്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.