Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കടകംപളളി പ്രാഥമികാരോഗ്യ കേന്ദം അവഗണനയില്‍

കൊറോണ രോഗ വ്യാപനമുണ്ടായതോടെ മറ്റ് രോഗങ്ങളുള്ളവര്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യമാണ് കടകംപള്ളിയിലുള്ളത്. കിടത്തി ചികിത്സിക്കുന്നതുള്‍പ്പെടെ വേണ്ടത്ര സൗകര്യങ്ങളുണ്ടായിട്ടും അതൊക്കെ ഇല്ലാതാക്കി വൈകിട്ട് 6 മണി വരെ കുടുബാരോഗ്യ കേന്ദ്രമെന്ന നിലയിലാണ് ഇവിടത്തെ പ്രവര്‍ത്തനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2020, 09:54 am IST
in Thiruvananthapuram

പേട്ട: നഗരസഭയുടെ നിയന്ത്രണത്തിലുള്ള കടകംപളളി പ്രാഥമികആരോഗ്യ കേന്ദ്രം അവഗണനയില്‍. കൊറോണ രോഗപശ്ചാത്തലത്തില്‍ മറ്റ് ഇതര രോഗികള്‍ ക്രമാതീതമായി വര്‍ധിച്ചിട്ടും രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം പോലും ഒരുക്കാതെ സര്‍ക്കാര്‍ അവഗണിക്കുകയാണ്.

 കൊറോണ  രോഗ വ്യാപനമുണ്ടായതോടെ മറ്റ് രോഗങ്ങളുള്ളവര്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യമാണ് കടകംപള്ളിയിലുള്ളത്.  കിടത്തി ചികിത്സിക്കുന്നതുള്‍പ്പെടെ വേണ്ടത്ര സൗകര്യങ്ങളുണ്ടായിട്ടും അതൊക്കെ ഇല്ലാതാക്കി വൈകിട്ട് 6 മണി വരെ കുടുബാരോഗ്യ കേന്ദ്രമെന്ന നിലയിലാണ് ഇവിടത്തെ പ്രവര്‍ത്തനം.  മുമ്പ് ഇവിടെ രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് സമീപത്തെ മറ്റൊരു കെട്ടിടത്തിലാണ് ഇതിന് സൗകര്യം ഒരുക്കിയിരുന്നത്. പതിനഞ്ച് കിടക്കകള്‍ ഇടാവുന്ന സൗകര്യമുണ്ടായിരുന്നെങ്കിലും ആറ് കിടക്കകളാണ് അന്ന് ഒരുക്കിയിരുന്നത്.  

  കഴിഞ്ഞ സര്‍ക്കാരിന്റെ  കാലത്ത് ഇപ്പോഴത്തെ ഒപിക്ക് പുറകിലായുള്ള ഇരുനില കെട്ടിടത്തില്‍ കൂടുതല്‍ രോഗികളെ കിടത്തി ചികിത്സിക്കുന്നതിനായി മാറ്റിയിരുന്നു. ഇരുപത്തിയഞ്ചോളം കിടക്കകള്‍ക്കാണ് അന്നവിടെ സൗകര്യം ഒരുക്കിയത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതോടെ മണ്ഡലം മന്ത്രി ഇതൊക്കെ പാടെ അട്ടിമറിക്കുകയായിരുന്നു. ആവശ്യത്തിന് ഡോക്ടേഴ്‌സിനേയും മറ്റ് ജീവനക്കാരേയും നിയമിച്ച് ആശുപത്രി പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന് പകരം ഡോക്ടേഴ്‌സിന്റെ കുറവ് കാണിച്ച് ഇവിടുത്തെ കിടത്തി ചികിത്സ ഇല്ലാതാക്കുകയാണുണ്ടായത്. കൂടാതെ നഗരസഭയുടെ നേതൃത്വത്വത്തില്‍ ആശുപത്രിക്ക് വേണ്ടി ബഹുനില കെട്ടിടത്തിന്റെ പദ്ധതിയും മന്ത്രി കൊണ്ടുവന്നു. ആറ് കോടിയുടെ പദ്ധതിയാണ് പറഞ്ഞത്. എന്നാല്‍  കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിര്‍മിച്ച ഇരുനില കെട്ടിടത്തെ ഇടിച്ചുനിരത്തിക്കൊണ്ടാണ് പദ്ധതി ആവിഷ്‌കരിച്ചത്. ഇത് നടപ്പിലാക്കുന്നതിനായി നഗരസഭയില്‍ ഭൂരിപക്ഷം ഉണ്ടാക്കുന്നതിനുള്ള തന്ത്രങ്ങള്‍ വരെ മെനഞ്ഞു. എന്നാല്‍ നിലവിലുള്ള ഇരുനില കെട്ടിടം പൊളിക്കുന്നതില്‍ പ്രത്യക്ഷമായും പരോക്ഷമായും എതിര്‍പ്പുകള്‍ വ്യാപകമായി. വാര്‍ഡ് കൗണ്‍സിലറും ആശുപത്രിയിലെ ചില ബോര്‍ഡ് അംഗങ്ങളും ശക്തമായ എതിര്‍പ്പ്  പ്രകടിപ്പിച്ചു. വന്‍ ക്രമക്കേടുകള്‍ക്ക് വേണ്ടിയാണ്  പദ്ധതി കൊണ്ടുവന്നതെന്ന ആരോപണവും ഉയര്‍ന്നു. തുടന്ന് കെട്ടിടം പൊളിക്കുന്നതില്‍ പരാജയം നേരിട്ടതോടെ ആശുപത്രി വികസനം മന്ത്രി മരവിപ്പിക്കുകയാണുണ്ടായത്.  

 ഇപ്പോള്‍  ഈ കെട്ടിടം സഖി എന്ന പേരില്‍ പീഡനത്തിനിരയാകുന്ന പെണ്‍കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനായുള്ള സ്ഥാപനമാക്കിയിരിക്കുകയാണ്. സാധാരണയായി  അംഗീകൃത ചാരിറ്റബിള്‍  ട്രസ്റ്റുകളുടെ  നിയന്ത്രണത്തിലുള്ള സ്ത്രീ സുരക്ഷായിടങ്ങളിലാണ് ഇത്തരം പെണ്‍കുട്ടികള്‍ക്ക് തങ്ങാനുള്ള സൗകര്യമൊരുക്കുന്നത്. എന്നാല്‍ അവിടെയൊക്കെ അസൗകര്യം ചൂണ്ടിക്കാട്ടിയാണ് ഇവിടം ആറുമാസം മുമ്പ് സഖിക്ക് വേണ്ടി മാറ്റിയത്. അതേസമയം  ഈ കെട്ടിടങ്ങളില്‍ പഴയ രീതിയില്‍ ആവശ്യത്തിന് ഡോക്ടേഴ്‌സിനേയും നിയമിച്ച് കിടത്തി ചികിത്സാ സൗകര്യമൊരുക്കിയാല്‍ ഇപ്പോഴത്തെ പ്രതിസന്ധി തരണം ചെയ്യാന്‍ കഴിയും. എന്നാല്‍ സര്‍ക്കാര്‍ അതിന് താല്‍പ്പര്യം കാണിക്കുന്നില്ല എന്നതാണ് വസ്തുത.

Tags: healthവാര്‍ത്ത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

World

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

Health

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

World

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

പുതിയ വാര്‍ത്തകള്‍

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

പൊലീസുകാരുടെ മർദ്ദനമേറ്റ് പെൺകുട്ടി മരിച്ചു ; വ്യാജവാർത്ത പ്രചരിപ്പിച്ച് ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾ ; പൊളിച്ചടുക്കി പി ഐ ബി

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.