Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശമ്പളത്തെ ചൊല്ലി ക്രഷറി മാനേജ്‌മെന്റും തൊഴിലാളികളും തമ്മില്‍ സംഘര്‍ഷം; ആറ് പേര്‍ക്ക് പരിക്ക്

ലോക്ഡൗണ്‍ സമയത്ത് ക്രഷര്‍ അടച്ചിട്ടിരുന്നു. അതിനു മുമ്പ് ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ക്ക് ശമ്പളം കൊടുത്തിരുന്നുമില്ല. പുതിയ മാനേജ്‌മെന്റ് ക്രഷര്‍ തുറന്നു പ്രവര്‍ത്തനം തുടങ്ങാന്‍ എത്തിയതോടെയാണ് തര്‍ക്കം ആരംഭിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2020, 10:56 am IST
in Thiruvananthapuram

പോത്തന്‍കോട്: ക്രഷറി യൂണിറ്റില്‍ തൊഴിലാളികളുടെ  ശമ്പളത്തെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. മാനേജ്‌മെന്റും തൊഴിലാളികളും ഏറ്റുമുട്ടി. വെമ്പായത്തെ കറ്റ ക്രഷറില്‍ ബുധനാഴ്ച  ഉച്ചയ്‌ക്ക്  1.30നായിരുന്നൂ സംഭവം. ആക്രമണത്തില്‍ വെമ്പായം സ്വദേശി ബിജു (53), കറ്റ സ്വദേശികളായ അനൂപ് (32), മനു (28), അജയന്‍ (55), മദപുരം സ്വദേശി ശ്യാംകൃഷ്ണ (26), വെമ്പായം സ്വദേശി റിയാസ് (26) എന്നിവര്‍ക്കാണ് പരുക്കേറ്റത്.  കൈയ്‌ക്ക് പരിക്കേറ്റ മനുവിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ക്രഷറില്‍  രണ്ടാംഘട്ട ശമ്പളവിതരണത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടുവാന്‍ കാരണം.  

 ലോക്ഡൗണ്‍ സമയത്ത് ക്രഷര്‍ അടച്ചിട്ടിരുന്നു. അതിനു മുമ്പ് ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ക്ക് ശമ്പളം കൊടുത്തിരുന്നുമില്ല. പുതിയ മാനേജ്‌മെന്റ് ക്രഷര്‍ തുറന്നു പ്രവര്‍ത്തനം തുടങ്ങാന്‍ എത്തിയതോടെയാണ് തര്‍ക്കം ആരംഭിച്ചത്. ലോക്ഡൗണിനു മുമ്പ് ജോലി ചെയ്ത ശമ്പളം തരണമെന്ന് പുതിയ മാനേജ്‌മെന്റിനോട് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന്  തൊഴിലാളികളും മാനേജ്‌മെന്റും തമ്മില്‍ തര്‍ക്കമായി. 

പിന്നീട്  തൊഴിലാളികളും മാനേജ്‌മെന്റ് പ്രതിനിധികളും ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വട്ടപ്പാറ പോലീസ് സ്റ്റേഷനില്‍ വച്ച് ചര്‍ച്ച നടത്തുകയും 22 ദിവസത്തെ ശമ്പളം നല്‍കാമെന്ന് മാനേജ്‌മെന്റ് സമ്മതിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് 15 ദിവസത്തെ ശമ്പളം കഴിഞ്ഞയാഴ്ച തൊഴിലാളികള്‍ക്ക്  നല്‍കിയിരുന്നു. തുടര്‍ന്നുള്ള ഏഴ് ദിവസത്തെ ശമ്പളം ബുധനാഴ്ച ഉച്ചയ്‌ക്ക് കൊടുക്കാമെന്ന്  തൊഴിലാളികളോട് മാനേജ്‌മെന്റ് പറയുകയും ഇതനുസരിച്ച് തൊഴിലാളികള്‍ ക്രഷറില്‍ എത്തുകയും ചെയ്തു. 

ശമ്പളം വാങ്ങാനെത്തിയ തൊഴിലാളികളില്‍  ചിലര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയില്ലെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞതോടെയാണ് തര്‍ക്കം ഉണ്ടാകുന്നത്. വാക്കേറ്റത്തെ തുടര്‍ന്ന് മാനേജ്‌മെന്റ് ഭാഗത്തുനിന്നും വന്ന ആളുകളും തൊഴിലാളികളും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഇരുഭാഗത്തെയും ആളുകള്‍ക്ക് പരിക്കു പറ്റുകയും പരിക്കേറ്റവരെ കന്യാകുളങ്ങര ആശുപത്രിയില്‍  പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയില്‍വച്ചു  ഇരുകൂട്ടരും തമ്മില്‍ വീണ്ടും വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.  ആക്രമണസംഭവത്തില്‍  ഇരുകൂട്ടര്‍ക്കും എതിരെയും കേസെടുക്കുമെന്ന്  വട്ടപ്പാറ സി ഐ ബിനുകുമാര്‍ പറഞ്ഞു.  

Tags: തിരുവനന്തപുരംശമ്പളം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം അടുത്ത ആഴ്ച; ഓണം അലവന്‍സും പരിഗണനയില്‍

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

പുതിയ വാര്‍ത്തകള്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.