ന്യൂദല്‍ഹി: ഏതു സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കണമെന്ന് വ്യോമസേനയോട് നിര്‍ദേശം നല്കി കേന്ദ്രമന്ത്രി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. വ്യോമ സേനാ ആസ്ഥാനത്ത് വ്യോമസേനാ കമാന്‍ണ്ടര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. ബലോക്കോട്ടിലെ എയര്‍ സ്ട്രൈക്കിലൂടെയും ലഡാക്കിലെ ചടുലമായ സേനാ വിന്യാസത്തിലൂടെയും ഇന്ത്യന്‍ വ്യോമസേന എതിരാളികള്‍ക്ക് ശക്തമായ മറുപടിയാണ് നല്‍കിയതെന്നും രാജ്നാഥ് സിങ് പറഞ്ഞു.
വ്യോമസേനയുടെ കഴിവില്‍ ജനങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമാണ്. ഏതു സാഹചര്യവും നേരിടാന്‍ സജ്ജരായിരിക്കണം. സായുധ സേനയുടെ സാമ്പത്തികമായതും അല്ലാത്തതുമായ എല്ലാ ആവശ്യങ്ങളും നിറവേറ്റുമെന്നും അദേഹം പറഞ്ഞു. കൊറോണക്കെതിരായ രാജ്യത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യോമസേന നല്കുന്ന സേവനങ്ങളും രാജ്നാഥ് സിങ് യോഗത്തില്‍ എടുത്തു പറഞ്ഞു.
ഹ്രസ്വകാല വെല്ലുവിളികളും തന്ത്രപരമായ ഭീഷണികളും നേരിടാന്‍ വ്യോമസേന സജ്ജമാണെന്ന് ചീഫ് ഓഫ് എയര്‍ സ്റ്റാഫ് ആര്‍കെഎസ് ബദൗരിയ യോഗത്തില്‍ വ്യക്തമാക്കി. നിലവിലെ പ്രവര്‍ത്തന സാഹചര്യങ്ങളും സൈനിക വിന്യാസങ്ങളും അവലോകനവും ഭാവിയിലെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള രൂപരേഖ തയ്യാറാക്കലും മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന സമ്മേളനത്തില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: