Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

കയര്‍ക്കും പക്ഷെ കടിക്കില്ല

ഡാങ്കെ ഗ്രൂപ്പിനെയും അവരുടെ പരിഷ്‌കരണവാദത്തെയും തള്ളി നാഷണല്‍ കൗണ്‍സില്‍ നിന്നും വാക്കൗട്ട് നടത്തിയ 32 പേര്‍ ചേര്‍ന്ന് രൂപംകൊണ്ടതാണ് സിപിഎം.

ഉത്തരന്‍byഉത്തരന്‍
Jul 22, 2020, 03:00 am IST
inArticle

പിളര്‍പ്പിന് ശേഷം പിണങ്ങിയും ഇണങ്ങിയും പോകുന്ന കക്ഷികളാണ് സിപിഎമ്മും സിപിഐയും. ആശയപരമായി എന്തോ അന്തരമുണ്ടെന്ന് നടിക്കും. പക്ഷേ അമ്മയും മകളും പെണ്ണുതന്നെ. 1964 ലാണ് ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം പിളരുന്നത്. അതിന് മുന്നേ കരിമ്പാറ കണക്കേ കെട്ടുറപ്പുള്ളതെന്ന് അവകാശപ്പെടുന്ന ലോക കമ്യൂണിസം പിളര്‍ന്നു. 1960 ലായിരുന്നു അത്. ഒരു കൂട്ടര്‍ ചൈനയ്‌ക്ക് ഒപ്പം. ഇവര്‍ ഇടതന്മാര്‍ എന്നറിയപ്പെട്ടു. മറ്റൊരു വിഭാഗം റഷ്യക്കൊപ്പം. ഇവര്‍ വലതന്മാരെന്നും അറിയപ്പെട്ടു. വലതന്മാര്‍ എന്ന് വിളിച്ചാല്‍ തെറി കേള്‍ക്കുന്നതിനെക്കാള്‍ ശുണ്ഠി അവര്‍ക്ക് വരുമെന്നുറപ്പ്. എന്നിട്ടും ശ്വാസമടക്കി അവര്‍ സഹിച്ചിരിക്കും.

പിളരുമ്പോള്‍ എസ്.എ. ഡാങ്കേ ചെയര്‍മാനും ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് ജനറല്‍ സെക്രട്ടറിയും. ഡാങ്കേ ബ്രിട്ടീഷുകാരുടെ കിമ്പളം പറ്റുന്ന ഏജന്റാണെന്ന് പാര്‍ട്ടിക്കകത്ത് തന്നെ ചര്‍ച്ചയായതാണ്. കമ്യൂണിസ്റ്റ് വിരുദ്ധ വാരികയെന്ന് പൊതുവെ അറിയപ്പെടുന്ന ‘കറന്റ്’ രേഖകള്‍ നിരത്തി പ്രസിദ്ധീകരിച്ചതിലൂടെയാണ് ഏജന്‍സി പണി പുറംലോകം അറിയുന്നത്. ‘കറന്റ്’ നിരത്തിയ രേഖകള്‍ കെട്ടിച്ചമച്ചതാണെന്ന വാദം ശക്തമായിരുന്നു. കറന്റ് പ്രസിദ്ധപ്പെടുത്തിയ രേഖകളെക്കുറിച്ച് അന്വേഷണാവശ്യം ഉയര്‍ന്നെങ്കിലും അത് തള്ളപ്പെട്ടു. എങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനുള്ള പല കാരണങ്ങളില്‍ ഒന്ന് ഇതും കൂടിയാണ്.

ഡാങ്കെ ഗ്രൂപ്പിനെയും അവരുടെ പരിഷ്‌കരണവാദത്തെയും തള്ളി നാഷണല്‍ കൗണ്‍സില്‍ നിന്നും വാക്കൗട്ട് നടത്തിയ 32 പേര്‍ ചേര്‍ന്ന് രൂപംകൊണ്ടതാണ് സിപിഎം. പിളര്‍പ്പിനുശേഷം ഒന്നിച്ച് നീങ്ങാന്‍ അഞ്ചുവര്‍ഷമെടുത്തു. ഇതിനിടയില്‍ 1965 ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐയ്‌ക്ക് മൂന്നു സീറ്റിലേ ജയിക്കാനായുള്ളൂ. ഏറ്റവും ഒടുവിലുയര്‍ന്ന തര്‍ക്കത്തിനിടയില്‍ ഈ തോല്‍വിയും സിപിഎം, സിപിഐയെ ഓര്‍മിപ്പിച്ചിട്ടുണ്ട്.

67 ല്‍ കൂട്ടു മന്ത്രിസഭയുണ്ടാക്കിയെങ്കിലും 24 മാസം പോലും അതിന് ആയുസ്സുണ്ടായില്ല. പിന്നെ  സിപിഐയുടെ പൊറുതി കോണ്‍ഗ്രസ്സിനൊപ്പമായിരുന്നു. രാജ്യസഭാംഗമായിരുന്ന സി.അച്യുതമേനോനെ കേരളത്തിലെത്തിച്ച് കോണ്‍ഗ്രസ് പിന്തുണയോടെ അദ്ദേഹം മുഖ്യമന്ത്രിയുമായി. അടിയന്തരാവസ്ഥക്കാലം മുഴുവന്‍ മുഖ്യമന്ത്രിയായിരുന്നെങ്കിലും കാര്യങ്ങളെല്ലാം നടത്തിയത് കെ. കരുണാകരനും സി.എച്ച്. മുഹമ്മദ് കോയയും ബേബി ജോണുമൊക്കെയായിരുന്നല്ലൊ. എന്നാലും അച്യുതമേനോന്‍ വെറുമൊരു മേനോനല്ല, സംശുദ്ധ ഭരണത്തിന്റെ അപ്പോസ്തലനാണെന്നൊക്കെ പറയും. ഇപ്പോള്‍ ഇന്ദിരാഗാന്ധിയുടെ ഭരണത്തോടൊക്കെ അവമതിപ്പ് പ്രകടിപ്പിക്കുന്ന സിപിഐക്ക് അന്ന് നാവുപൊങ്ങിയത് അടിയന്തരാവസ്ഥയെ ന്യായീകരിക്കാനാണെന്ന് അറിയാത്തവരില്ല. ബോണസ്സിനെക്കാള്‍ പത്തിരട്ടി നല്ലതാണ് അടിയന്തരാവസ്ഥ എന്ന് പാടിയ മുഖ്യമന്ത്രിയായിരുന്നല്ലൊ അച്യുതമേനോന്‍.  

അടിയന്തരാവസ്ഥ കഴിഞ്ഞ് ഇന്ദിരാ ഭരണം അസ്തമിച്ചപ്പോഴാണ് സിപിഐയ്‌ക്ക് പ്രത്യയ ശാസ്ത്ര ഉള്‍വിളി വന്നത്. ഇരു കമ്യൂണിസ്റ്റു പാര്‍ട്ടികളും ഒന്നിച്ച് നീങ്ങണമെങ്കില്‍ ക്ലീന്‍ സ്ലേറ്റില്‍ തുടങ്ങാമെന്ന് നമ്പൂതിരിപ്പാട്. അങ്ങനെയാണ് കോണ്‍ഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രി സ്ഥാനത്തുണ്ടായിരുന്ന പി.കെ. വാസുദേവന്‍ നായര്‍ കോണ്‍ഗ്രസ് ബന്ധം വിട്ട് മുഖ്യമന്ത്രി പദവി രാജിവച്ചിറങ്ങിയത്. അതിനുശേഷമാണ് ഇരുപാര്‍ട്ടികളും ഒരുമിച്ച് ഇവിടംവരെ എത്തിയത്.

ഇപ്പോള്‍ സിപിഐ ചില കാര്യങ്ങളില്‍ ശക്തിയായി പറയുന്നുണ്ട്. മന്ത്രിസഭ പോലും തീരുമാനിക്കാതെ നയപരമായ കാര്യങ്ങളില്‍ പോലും മുഖ്യമന്ത്രിയുടെ ഓഫീസ് ഏകപക്ഷീയമായ തീരുമാനമെടുക്കുന്നു എന്നതാണ് മുഖ്യപരാതി. അത് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. ഇപ്പം വേര്‍പിരിയും എന്നൊക്കെ തോന്നിപ്പിക്കും. അധികം മസിലു പിടിക്കുന്നത് ഏതെങ്കിലും കാര്യം നേടാനായിരിക്കുമെന്ന് സര്‍വരും ഇപ്പോള്‍ പറയുന്നു. കയര്‍ക്കാനല്ലാതെ കടിക്കാന്‍ ശേഷിയില്ലാത്ത കക്ഷിയാണ് സിപിഐ എന്ന തോന്നല്‍ സമൂഹത്തില്‍ അവര്‍ തന്നെയല്ലേ ഉണ്ടാക്കുന്നത്?

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)
India

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.