Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാഷ്‌ട്രീയ ബാന്ധവങ്ങള്‍

രാമായണസാരാംശം 4

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2020, 03:00 am IST
in Samskriti

രാമായണകാവ്യം ചികഞ്ഞാല്‍ തന്‍കാര്യസിദ്ധിക്കുവേണ്ടിയുള്ള വിശുദ്ധവും അവിശുദ്ധവുമായ ധാരാളം രാഷ്‌ട്രീയബാന്ധവങ്ങള്‍ കാണാന്‍ കഴിയും. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍  പ്രായോഗിക രാഷ്‌ട്രീയത്തിന്റെ ഉദാഹരണങ്ങളാണതൊക്കെയും. ഭഗവാന്‍ ശ്രീരാമചന്ദ്രന്റെയും കിഷ്‌കിന്ധാധിപതിയായ  ബാലിയുടെ അനുജന്‍ സുഗ്രീവന്റെയും ബാന്ധവമാണതില്‍ പ്രധാനം. രാവണനാല്‍ അപഹരിക്കപ്പെട്ട സീതാദേവി ലങ്കയിലുണ്ടെന്ന് ശ്രീരാമന് അറിവ് കിട്ടിയിരുന്നു. ലങ്ക സമുദ്രത്തിനക്കരെയാണ്. അവിടെ ചെല്ലാനും രാവണനെ വധിച്ച് സീതയെ വീണ്ടെടുക്കാനും താനും ലക്ഷ്മണനും മാത്രം ശ്രമിച്ചാല്‍ നടക്കുകയില്ലായെന്ന് ശ്രീരാമനറിയാം. അവിടെ രാഷ്‌ട്രീയം വേണം. തന്നെ സഹായിക്കാന്‍ സുഗ്രീവനോടും അയാളുടെ വാനരപ്പടയോടും ശ്രീരാമന്‍ ആവശ്യപ്പെടുന്നു. അങ്ങനെയാണെങ്കില്‍ സുഗ്രീവന്റെ അതിശക്തനായ ശത്രുവും, ജ്യേഷ്ഠനുമായ ബാലിയെ വധിച്ച് കിഷ്‌കിന്ധാധിപനായ് സുഗ്രീവനെ വാഴിക്കാമെന്നാണ് ശ്രീരാമന്റെ വാക്ക്. സ്വന്തം ജ്യേഷ്ഠനെ കൊല്ലാന്‍ സുഗ്രീവന് ഭഗവാന്‍ കൂട്ട് നില്ക്കുക! ഇവിടെ ധര്‍മ്മാധര്‍മ്മങ്ങളുടെ തോതും വിവേചനവും ഒരു നൂല്‍വണ്ണം പോലെ നേര്‍ത്ത് പോകുന്നു. എത്രവലിയ ശ്രീരാമഭക്തനും ചഞ്ചലപ്പെടാന്‍ ഒരുപാട് സാധ്യതകളുണ്ട്. സുഗ്രീവനേക്കാള്‍ സാക്ഷാല്‍ രാവണനേക്കാള്‍ എത്രയോ മടങ്ങ് ശക്തനായ ബാലിയോടാണ് ശ്രീരാമന്‍ സന്ധി ചെയ്തിരുന്നുവെങ്കില്‍ രാവണനെ ജയിക്കാനും ലങ്കാനഗരം കീഴടക്കാനുമൊക്കെ നിഷ്പ്രയാസം കഴിയുമായിരുന്നു. ബാലിയുടെ മുന്നില്‍ രാവണന്‍ ഒന്നുമല്ല. സന്ധി അപ്രകാരമായിരുന്നെങ്കില്‍ രാമന്റെ വിജയം അധര്‍മ്മത്തിലധിഷ്ഠിതമായ് പോകുമായിരുന്നു. കാരണം ബാലി സദാചാരവിരുദ്ധമായ ജീവിതവും ഏകാധിപത്യപരമായ ഭരണവും നയിക്കുന്ന ആളാണ്. എതിരാളികളെ മുഷ്ടിയുദ്ധം ചെയ്ത് കൊല്ലല്‍ ബാലിയുടെ വിനോദമാണ്.  

സമാനമായ മറ്റൊരു കൂട്ടുകെട്ടാണ് രാവണന്റെ അനുജന്‍ വിഭീഷണനുമായ് ഭഗവാനുള്ളത്. വിഭീഷണനോട് രാവണന്‍ പ്രത്യക്ഷത്തില്‍ ദ്രോഹമോ, ശത്രുതയോ കാണിച്ചിട്ടില്ല. പക്ഷെ ഇരുവരുടേയും ജീവിതവീക്ഷണം വ്യത്യസ്തമാണ്. യുദ്ധത്തില്‍ തന്റെ ദിവ്യാസ്ത്രങ്ങളൊന്നും രാവണനില്‍ ഏല്‍ക്കുന്നില്ലായെന്ന സന്ദിഗ്ധഘട്ടത്തില്‍ വിഭീഷണനാണ് സ്വന്തം ജ്യേഷ്ഠന്റെ മര്‍മ്മങ്ങളും യുദ്ധരഹസ്യങ്ങളും ശ്രീരാമന് ചോര്‍ത്തിക്കൊടുക്കുന്നത്. ആ വഴിക്കാണ് രാമന്‍ രാവണനെ ജയിക്കുന്നതും. പിന്നീട് വിഭീഷണനെ രാമന്‍ ലങ്കയിലെ ഭരണാധികാരിയാക്കുന്നു. ഏറ്റവും വലിയ ചതിയനല്ലേ വിഭീഷണന്‍? ഒറ്റനോട്ടത്തില്‍ അങ്ങനെ തന്നെ. പക്ഷെ ആത്യന്തികമായ് ധര്‍മ്മം ജയിക്കണം എന്ന കാലത്തിന്റെ ഗണിതത്തില്‍ ഇതിനെല്ലാം അതിന്റേതായ ന്യായീകരണങ്ങളുണ്ട്. മറിച്ചാകാന്‍ വിധി സമ്മതിക്കുകയില്ല.  

ദശരഥ മഹാരാജാവിന് വാര്‍ദ്ധക്യത്തില്‍, മകളാകാന്‍ പ്രായമുള്ള കൈകേയിയെ വിവാഹം ചെയ്തുകൊടുക്കുന്നതിലും കൈകേയിയുടെ പിതാവായ കേകേയരാജാവിന്റെ രാഷ്‌ട്രീയബുദ്ധി പ്രവര്‍ത്തിക്കുന്നുണ്ട്.

കേകേയരാജാവും മിഥിലരാജാവും തമ്മില്‍ തലമുറകളായ് തന്നെ അന്യോന്യം ശത്രുക്കളാണ്. ഈ രാജ്യങ്ങള്‍ തമ്മില്‍ കൊടിയ യുദ്ധങ്ങള്‍ അനവധി കഴിഞ്ഞിട്ടുണ്ട്. തുല്യശക്തികളായതിനാല്‍ പരസ്പരം കീഴടക്കാന്‍ കഴിഞ്ഞില്ല എന്ന് മാത്രം. വന്‍ സൈനിക സന്നാഹവും ദിവ്യാസ്ത്രങ്ങളും കരഗതമായ ദശരഥന്റെ സഹായമുണ്ടെങ്കില്‍ ശത്രുവിനെ തോല്പിക്കാമെന്ന ബോധ്യം കേകേയ രാജാവിനും മിഥിലരാജാവിനുമുണ്ട്. അതിനവര്‍ കിണഞ്ഞു പരിശ്രമിക്കുകയും ചെയ്തു. പക്ഷെ ദശരഥന്‍ നിഷ്പക്ഷത പുലര്‍ത്തി. ദശരഥന്‍ മൂന്നാമതും വിവാഹം കഴിക്കാനാഗ്രഹിക്കുകയും എന്നാല്‍ പടുവൃദ്ധന് കന്യകയെ കൊടുക്കാന്‍ ആരും തയ്യാറാകാത്ത സാഹചര്യവുമുണ്ടായപ്പോള്‍ തന്റെ പുത്രിയെ നല്‍കി കേകേയരാജാവ് ദശരഥന്റെ ബന്ധുബലം കരസ്ഥമാക്കുന്നു. യുദ്ധത്തില്‍ സഹായിച്ചില്ലെങ്കിലും ശത്രുവിന്റെ കൂടെ ചേര്‍ന്ന് തന്നോട് യുദ്ധത്തിന് വരില്ലാന്ന് ഈ ബാന്ധവത്തിലൂടെ രാജാവുറപ്പിച്ചു. ഇത് മിഥില രാജാവില്‍ അസ്വസ്ഥതയും അരക്ഷിതാവസ്ഥയും ഉളവാക്കുന്നു. പിന്നീട് രണ്ട് ദശാബ്ദങ്ങള്‍ക്ക് ശേഷം സ്വന്തം പുത്രി സീതയെ ശ്രീരാമന് വിവാഹം ചെയ്ത് നല്‍കി മിഥിലരാജാവും രാഷ്‌ട്രീയാവസ്ഥ തുലനം ചെയ്യുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

Kerala

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

India

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.