Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭയഭക്തിയുടെ ആവശ്യകത

ഒരു കൊച്ചുകുട്ടിക്ക് തന്റെ അമ്മയോടു സ്‌നേഹമുണ്ട്. അമ്മയാണ് തന്നെ രക്ഷിക്കുന്നതെന്ന വിശ്വാസവുമുണ്ട്. എന്നാല്‍ താന്‍ തെറ്റുചെയ്താല്‍ അമ്മ ശിക്ഷിക്കാനും മടിക്കില്ല എന്നവനറിയാം.

മാതാ അമൃതാനന്ദമയി by മാതാ അമൃതാനന്ദമയി
Jul 19, 2020, 03:00 am IST
in Samskriti

മക്കളേ,  

‘ഭക്തിമാര്‍ഗ്ഗത്തില്‍ ഭയത്തിന് എന്താണ് പ്രസക്തി?’, ‘ഭയഭക്തി അനാരോഗ്യകരമല്ലേ?’ എന്ന് ചിലര്‍ ചോദിക്കാറുണ്ട്. ഭയഭക്തി അനാരോഗ്യകരമാണെന്ന് പറയാനാവില്ല. ഭക്തിയുടെ പൂര്‍ണ്ണതയില്‍ ഭയത്തിന് സ്ഥാനമില്ലെങ്കിലും, ഒരു തുടക്കക്കാരന് ഭക്തിമാര്‍ഗ്ഗത്തില്‍ ശരിയായ വളര്‍ച്ച നേടുവാന്‍ ഭയഭക്തി തീര്‍ച്ചയായും സഹായകമാണ്. പ്രപഞ്ചത്തിന്റെ നാഥനായ ഈശ്വരന്‍ എല്ലാ ജീവന്മാരുടെയും കര്‍മ്മഫലദാതാവാണ്. ‘തെറ്റായ മാര്‍ഗ്ഗത്തില്‍ നീങ്ങിയാല്‍ ഈശ്വരന്‍ തരുന്ന ശിക്ഷ അനുഭവിക്കേണ്ടിവരും’ എന്നു തിരിച്ചറിയുന്ന ഒരാളില്‍ ഈശ്വരനോടുള്ള ആരാധനാഭാവത്തില്‍ ഭക്തിയോടൊപ്പം ഭയത്തിന്റെ അംശവും കലര്‍ന്നിരിക്കും. ഈ ഭയം അവനിലെ വിവേകത്തെ ഉണര്‍ത്തി തെറ്റുകളില്‍നിന്നു പിന്തിരിയാനും ശരിയായ മാര്‍ഗ്ഗത്തില്‍ ചരിക്കാനും അവനെ ശക്തനാക്കുന്നു.    

ഒരു കൊച്ചുകുട്ടിക്ക് തന്റെ അമ്മയോടു സ്‌നേഹമുണ്ട്. അമ്മയാണ് തന്നെ രക്ഷിക്കുന്നതെന്ന വിശ്വാസവുമുണ്ട്. എന്നാല്‍ താന്‍ തെറ്റുചെയ്താല്‍ അമ്മ ശിക്ഷിക്കാനും മടിക്കില്ല എന്നവനറിയാം. അതിനാല്‍ അവന് അമ്മയോടുള്ള ഭാവത്തില്‍ സ്‌നേഹത്തോടൊപ്പം ഭയവും തീര്‍ച്ചയായും ഉണ്ടാകും. ഈ ഭയമാണ് അവനെ പല അപകടങ്ങളില്‍നിന്നും തെറ്റുകളില്‍നിന്നും രക്ഷിക്കുന്നത്. ബാലസഹജമായ ചാപല്യങ്ങളും വാസനകളും അവന് ധാരാളമുണ്ട്. അവ പല തെറ്റുകളും ചെയ്യാന്‍ അവനെ പ്രേരിപ്പിക്കുന്നു. എന്നാല്‍ തെറ്റുചെയ്താല്‍ അമ്മ കോപിക്കും, ശിക്ഷിക്കും എന്ന ഭയമുള്ളതിനാല്‍ അവന്‍ ആ തെറ്റുകളില്‍നിന്ന് പിന്തിരിയുന്നു. അങ്ങനെ അവന് അമ്മയോടുള്ള ഭയം അവനിലെ വിവേകത്തെ ഉണര്‍ത്താന്‍ സഹായകമാകുന്നു. ശരിയായ പാതയില്‍ സഞ്ചരിക്കുവാന്‍ അവന് ശക്തി നല്കുന്നു. എന്നാല്‍ ഈ ഭയം അവന് അമ്മയോടുള്ള സ്‌നേഹത്തിന് തടസ്സമാകുന്നില്ല. മറിച്ച് അത് അവന്റെ ശരിയായ വളര്‍ച്ചയെ സഹായിക്കുന്നതേയുള്ളൂ.  

വള്ളം പണിയുമ്പോള്‍ വളഞ്ഞുകിട്ടാന്‍ തടി ചൂടാക്കും. തടി വളഞ്ഞാലേ വള്ളം പണിയാനാകൂ. തടി വളയാന്‍ ചൂടു സഹായകമാകുന്നതുപോലെ ഭയഭക്തി നമ്മുടെ അഹന്തയും സ്വാര്‍ത്ഥതയും ദുഷ്‌കര്‍മ്മങ്ങളും അകറ്റാന്‍  സഹായിക്കുന്നു.  

ചെറുപ്പത്തില്‍ കുട്ടികള്‍ പഠിക്കുന്നത് അച്ഛനമ്മമാരോടും അദ്ധ്യാപകരോടുമുള്ള ഭയം കൊണ്ടാണ്. അവനിലെ മടിയെ ജയിക്കാനും പഠിക്കാനും വിദ്യ കരസ്ഥമാക്കാനും ആ ഭയം അവനെ സഹായിക്കുന്നു. അവന്‍ വലിയ ക്ലാസ്സുകളിലെത്തുമ്പോഴേക്കും ആ ഭയം മാറും.  അപ്പോള്‍, എഞ്ചിനീയറാകണം, ഡോക്ടറാകണം എന്നൊക്കെ ലക്ഷ്യബോധം വരും. അപ്പോഴേയ്‌ക്കും അവന്‍ വേണ്ടത്ര വിവേകം ആര്‍ജ്ജിച്ചുകഴിഞ്ഞിരിക്കും. അതിനാല്‍, പിന്നെ ഭയത്തിന്റെ ആവശ്യമില്ല. അവന്‍ ഉത്തരവാദിത്വബോധത്തോടെ സ്വയം പഠിക്കും. അപ്പോള്‍ ഗുരുവിനോടുള്ള ആദരവും അനുസരണയും മാത്രമേ ഉള്ളു. അതുപോലെ നമ്മളില്‍ വിവേകബുദ്ധി ഉറയ്‌ക്കുന്നതുവരെ ഭയഭക്തി ആവശ്യമാണ്. വിവേകബുദ്ധി ഉറച്ചാല്‍ അത് അവനെ ശരിയായ ദിശയില്‍ നയിച്ചുകൊള്ളും.

ഭയഭക്തി എന്നത് ഒരു അടിമയ്‌ക്ക് യജമാനനോടുള്ള ഭയംപോലെയല്ല. അതില്‍ ഭയത്തോടൊപ്പം വിദ്യാര്‍ത്ഥിയ്‌ക്ക് അദ്ധ്യാപകനോടുള്ള ആദരവും, കുഞ്ഞിന് സ്വന്തം അമ്മയോടുള്ള നിഷ്‌കളങ്കമായ സ്‌നേഹവുമുണ്ട്. ഈയൊരു ഭാവമാണ് നമുക്ക് ഈശ്വരനോട് ഉണ്ടായിരിക്കേണ്ടത്.  

ഭയഭക്തി നമ്മിലെ വിവേകത്തെ ഉണര്‍ത്തും. മറ്റെല്ലാ ദൗര്‍ബ്ബല്യങ്ങളെയും അതിജീവിക്കാന്‍ അത് നമ്മളെ പ്രാപ്തനാക്കും. പ്രമേഹരോഗമുള്ള ഒരാളുടെ മുന്നില്‍ മധുരപലഹാരങ്ങള്‍ നിരത്തിവെച്ചാല്‍, ആഗ്രഹം നിയന്ത്രിക്കാനാകാതെ അയാള്‍ അതെല്ലാം കഴിച്ചുതീര്‍ക്കും. രോഗം മൂര്‍ച്ഛിക്കും. അയാള്‍ മരിച്ചുപോയെന്നും വരാം. എന്നാല്‍ മധുരപലഹാരങ്ങള്‍ കഴിക്കുന്നത് തന്നെ സംബന്ധിച്ചിടത്തോളം അപകടകരമാണ് എന്ന ബോധമുണ്ടായാല്‍ അയാള്‍ക്ക് മനസ്സിനെ നിയന്ത്രിക്കുവാന്‍ സാധിക്കും. അതുപോലെ ഭയഭക്തി നമ്മുടെയുള്ളില്‍ വിവേകത്തെ ഉണര്‍ത്തുന്നു. വിവേകം ഉണര്‍ന്നാല്‍ നമുക്ക് എല്ലാവിധ ദൗര്‍ബ്ബല്യങ്ങളെയും അതിജീവിക്കാനുള്ള ശക്തി നമ്മുടെ ഉള്ളില്‍ത്തന്നെ കണ്ടെത്തുവാന്‍ സാധിക്കും.  

ഭക്തന്‍ ആദ്ധ്യാത്മികമാര്‍ഗ്ഗത്തില്‍ മുന്നേറുമ്പോള്‍ ഭയഭക്തി ക്രമേണ പ്രേമഭക്തിയായി വളരുന്നു. അതോടെ ഭക്തന്‍ എല്ലാവിധ ഭയാശങ്കകളില്‍നിന്നും പൂര്‍ണ്ണമായും മോചനം നേടുന്നു. പ്രേമഭക്തിയില്‍ ഭയത്തിന്റെ അംശം ഒട്ടും തന്നെയില്ല. ഭഗവാനോടുള്ള പ്രേമംമൂലം അവിടുന്നു നല്കുന്ന ശിക്ഷപോലും ഭക്തന്‍ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. അവനെ സംബന്ധിച്ചിടത്തോളം ഭഗവാന്‍ എപ്പോഴും മധുരമാണ്. ഭക്തിയുടെ തീവ്രതയില്‍ തെറ്റുചെയ്യാന്‍ പ്രേരിപ്പിക്കുന്ന സകലവാസനകളും അവനില്‍ ക്ഷയിച്ചുപോയിരിക്കുന്നു. എല്ലാം ഭഗവാന്റെ പ്രസാദമായി അവന്‍ സ്വീകരിക്കുന്നു. മറ്റെല്ലാം മറന്ന് വാത്സല്യമയിയായ അമ്മയുടെ മടിത്തട്ടില്‍ അല്ലലില്ലാതെ കഴിയുന്നു ഒരു കൊച്ചുകുഞ്ഞിനെപ്പോലെയാണ് യഥാര്‍ത്ഥ ഭക്തന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)
India

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

India

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

Kerala

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

India

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

പുതിയ വാര്‍ത്തകള്‍

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

12 വർഷത്തിനിടെ ആദ്യമായി ഒരു സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചിരിക്കുന്നു ; ഇത് ഒരു തുടക്കമാവട്ടെ ; ജയിലിൽ കിടന്ന് ഒരു പരുവം വരുന്നത് നല്ലതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.