Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എന്‍ഐഎ പിടിമുറുക്കി; അന്വേഷണം മധ്യതിരുവിതാംകൂറിലേക്കും; പഴയ കേസുകളിലെയും ഭീകര ബന്ധം അന്വേഷിക്കണമെന്ന ആവശ്യവുമായി കേരള പോലീസ്

ഇയാള്‍ മറ്റൊരു രാജ്യവിരുദ്ധ കേസില്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്. സ്ത്രീപീഡനക്കേസില്‍ പ്രതിയായ ഇദ്ദേഹം അടുത്തയിടയിലാണ് ജാമ്യത്തിലിറങ്ങിയത്. ഇദ്ദേഹത്തിന് പുറമെ നിരവധി സാമ്പത്തിക തട്ടിപ്പുകളില്‍ പ്രതിയായി കോടതികള്‍ വാറന്റ് പുറപ്പെടുവിച്ചിട്ടുള്ള മാവേലിക്കര സ്വദേശിനി, കരുനാഗപ്പള്ളിയിലെ ഒരു പ്രമുഖ ജുവലറി ഉടമ, ഇപ്പോള്‍ ആലപ്പുഴ ജില്ലയില്‍ ജോലി ചെയ്യുന്ന ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, വള്ളികുന്നം സ്വദേശിയായ ഹവാല ഇടപാടുകാരന്‍, മധ്യതിരുവിതാംകൂറിലെ ഒരു വിദ്യാഭ്യാസ സ്ഥാപന ഉടമ, ഇടതു നേതാക്കന്മാരായ രണ്ട് യുവ അഭിഭാഷകര്‍, മാവേലിക്കരയിലെ ഒരു മണ്ണ് മാഫിയ തലവന്‍ എന്നിവരാണ് ഈ ഇടപാടിലെ മുഖ്യകണ്ണികള്‍.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 18, 2020, 02:22 pm IST
inKerala

മാവേലിക്കര: സംസ്ഥാന സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്തുള്ള രാജ്യവിരുദ്ധ ശക്തികളുടെ സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം മധ്യതിരുവിതാംകൂറിലേക്ക് വ്യാപിക്കുന്നു. കേസില്‍ പ്രതികളായി ഇപ്പോള്‍ പിടിക്കപ്പെട്ടവരുടെ ഫോണ്‍രേഖ അടക്കം പരിശോധിച്ചതിന്റെ പശ്ചാത്തലത്തിലാണിത്. പ്രതികള്‍ക്ക് കൊല്ലം, കരുനാഗപ്പള്ളി, കായംകുളം കേന്ദ്രീകരിച്ചുള്ള റാക്കറ്റുമായി അടുത്ത ബന്ധമാണുള്ളത്. ഇടതുപക്ഷ നേതാവും മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള നേതാക്കളുമായി വളരെ അടുപ്പമുള്ള യുവജന നേതാവായ അഭിഭാഷകനാണ് ഈ സംഘത്തിന്റെ തലവന്‍.  

ഇയാള്‍ മറ്റൊരു രാജ്യവിരുദ്ധ കേസില്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്. സ്ത്രീപീഡനക്കേസില്‍ പ്രതിയായ ഇദ്ദേഹം അടുത്തയിടയിലാണ് ജാമ്യത്തിലിറങ്ങിയത്. ഇദ്ദേഹത്തിന് പുറമെ നിരവധി സാമ്പത്തിക തട്ടിപ്പുകളില്‍ പ്രതിയായി കോടതികള്‍ വാറന്റ് പുറപ്പെടുവിച്ചിട്ടുള്ള മാവേലിക്കര സ്വദേശിനി, കരുനാഗപ്പള്ളിയിലെ ഒരു പ്രമുഖ ജുവലറി ഉടമ, ഇപ്പോള്‍ ആലപ്പുഴ ജില്ലയില്‍ ജോലി ചെയ്യുന്ന ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, വള്ളികുന്നം സ്വദേശിയായ ഹവാല ഇടപാടുകാരന്‍, മധ്യതിരുവിതാംകൂറിലെ ഒരു വിദ്യാഭ്യാസ സ്ഥാപന ഉടമ, ഇടതു നേതാക്കന്മാരായ രണ്ട് യുവ അഭിഭാഷകര്‍, മാവേലിക്കരയിലെ ഒരു മണ്ണ് മാഫിയ തലവന്‍ എന്നിവരാണ് ഈ ഇടപാടിലെ മുഖ്യകണ്ണികള്‍.  

ഇവരുടെ ഇടപാടുകള്‍ സംബന്ധിച്ച് എന്‍ഐഎയ്‌ക്ക് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്. ആരോപണവിധേയരെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന. ആരോപണവിധേയനായ അഭിഭാഷകന്‍ പലരില്‍ നിന്നായി വന്‍തുക പലിശ വാഗ്ദാനം ചെയ്ത് വാങ്ങിച്ചെടുത്ത കോടിക്കണക്കിന് രൂപ ഇപ്പോള്‍ കരുനാഗപ്പള്ളിയില്‍ ഒളിവില്‍ താമസിക്കുന്ന സ്ത്രീ വഴിയാണ് സ്വര്‍ണ ഹവാല റാക്കറ്റിന് കൈമാറിയിരുന്നത്. മാവേലിക്കര, കായംകുളം പ്രദേശത്തെ അഭിഭാഷകര്‍ ഉള്‍പ്പടെ നിരവധി ആള്‍ക്കാരാണ് ഈ രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് പണം കൊടുത്തിരുന്നത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ഡിസംബര്‍ വരെ താന്‍ നേരിട്ട് വലിയ തുക കമ്മീഷനായി നല്‍കിയിട്ടുണ്ടെന്ന് സ്ത്രീ ശബ്ദരേഖയില്‍ വ്യക്തമാക്കുന്നു. എങ്കിലും സിപിഎം നേതാക്കളുടെ അടുപ്പക്കാരനായ ഇയാള്‍ക്ക് ഇപ്പോള്‍ ജില്ലയിലെ ഒരു പ്രധാന സ്റ്റേഷന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.

ഭീകര ബന്ധം അന്വേഷിക്കണമെന്ന ആവശ്യവുമായി പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് നടത്തുന്നത് ഭീകര പ്രവര്‍ത്തനത്തിനെന്ന് എന്‍ഐഎ കണ്ടെത്തിയതോടെ പഴയ കേസുകളിലെയും ഭീകര ബന്ധം അന്വേഷിക്കണമെന്ന ആവശ്യവുമായി കേരള പോലീസ്. നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയവരെയും കൂട്ടാളികളെയും എന്‍ഐഎ കൂട്ടത്തോടെ അറസ്റ്റ് ചെയ്തതോടെയാണ് മുഖം രക്ഷിക്കാന്‍ സ്വര്‍ണക്കടത്ത് റിപ്പോര്‍ട്ടുമായി പോലീസ് രംഗത്തെത്തിയത്. സ്വപ്ന സുരേഷിനെ ബെംഗളൂരുവിലേക്ക് രക്ഷപ്പെടാന്‍ സഹായിച്ചത് പോലീസാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.

2016 മുതല്‍ 2020 വരെ പോലീസ് പിടികൂടിയ സ്വര്‍ണക്കടത്ത് കേസുകളുടെ വിവരമടങ്ങിയ റിപ്പോര്‍ട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ എന്‍ഐഎയ്‌ക്ക് കൈമാറി. ഇതിലാണ് തീവ്രവാദ ബന്ധം അന്വേഷിക്കണമെന്ന് ഡിജിപി ആവശ്യപ്പെട്ടത്.   ആയിരം കോടിയിലധികം രൂപയുടെ ഇടപാടുകള്‍ സ്വര്‍ണക്കടത്തിനു പി

ന്നില്‍ നടക്കുന്നെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇതുമായി ബന്ധപ്പെട്ട നൂറോളം പേരുടെ വിവരങ്ങളും കൈമാറി. 2018 ലാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടികൂടിയത്. ഒരു കിലോ സ്വര്‍ണം കടത്തുമ്പോള്‍ സ്വര്‍ണവുമായെത്തുന്ന ആള്‍ക്ക് ഒന്നര ലക്ഷം രൂപ പ്രതിഫലം ലഭിക്കും.  

ഹവാല, സ്വര്‍ണക്കടത്ത് ഇടപാടുകളില്‍ പങ്കുള്ള ദുബായ്‌യില്‍ ഹോട്ടല്‍ നടത്തുന്ന ആളെക്കുറിച്ചുള്ള വിവരങ്ങളും പോലീസ് റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, എന്‍ഐഎ ഉദ്യോഗസ്ഥര്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഇന്നലെ വൈകിട്ട് അഞ്ചിന് തിരുവനന്തപുരം ജവഹര്‍ നഗറിലുള്ള ക്രൈംബ്രാഞ്ച് ഓഫീസില്‍ എന്‍ഐഎ ഡിവൈഎസ്പി വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണെത്തിയത്. ഉന്നത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുമായി ഒന്നര മണിക്കൂറോളം ചര്‍ച്ച നടത്തി. സ്വപ്ന സുരേഷ് വ്യാജരേഖ ചമച്ച കേസിലെ വിവരങ്ങള്‍ കൈമാറി. എല്ലാ സഹായവും ദേശീയ അന്വേഷണ ഏജന്‍സിക്ക് ഉണ്ടാകുമെന്നാണ് ഡിജിപി വ്യക്തമാക്കിയിട്ടുള്ളത്.

കളക്ടറേറ്റുകളിലെ സ്‌ഫോടനങ്ങള്‍, മലപ്പുറത്ത് പാലത്തിനടിയില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയത് അടക്കമുള്ള സംഭവങ്ങള്‍ പോലീസ് കൃത്യമായി അന്വേഷിക്കാത്തതിനാലാണ് തീവ്രവാദികള്‍ക്കായി സ്വര്‍ണക്കടത്ത് നടത്തുന്നതെന്ന രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

Tags: സ്വര്‍ണകടത്ത്keralaഎൻ‌ഐ‌എകേരള പോലീസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.