Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

യുഎഇ കോണ്‍സുലേറ്റിന്റെ സഹായ വിതരണം; മന്ത്രി ജലീല്‍ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചു; യുഎഇ പതാക പതിച്ച ബാഗുകള്‍ നല്‍കിയതും നിയമ വിരുദ്ധം

കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ പ്രകാരം വിദേശ നയതന്ത്ര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് നിയന്ത്രണമുണ്ട്. അതിലെ പതിനെട്ടാമത്തെ ഭാഗത്ത് 'ആശയ വിനിമയം' സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് വിദേശ നയതന്ത്രസ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളുമായോ കേന്ദ്രഭരണ പ്രദേശങ്ങളുമായോ നേരിട്ട് വ്യാപാരം നടത്താനോ സാമ്പത്തിക സഹായം നല്‍കാനോ ഒരുമിച്ചുള്ള പദ്ധതികള്‍ നടപ്പാക്കാനോ പാടില്ല.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 17, 2020, 01:09 pm IST
inKerala

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തു വിവാദത്തില്‍ കുടുങ്ങിയ  മന്ത്രി കെ.ടി ജലീല്‍ യുഎഇ കോണ്‍സുലേറ്റുമായുള്ള ഇടപാടില്‍  രാജ്യത്തെ ചട്ടങ്ങളും നിയമങ്ങളും പാടേ ലംഘിച്ചു. പ്രോട്ടോക്കോളുകള്‍ മറികടന്നാണ് ജലീല്‍  യുഎഇ കോണ്‍സുലേറ്റ് ജനറലിനെ നേരിട്ട്  ഫോണില്‍ വിളിച്ചതും അവരില്‍ നിന്ന് സഹായം കൈപ്പറ്റിയതും. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായുള്ള തന്റെ ഫോണ്‍വിളികളെ  ന്യായീകരിക്കവെയാണ് ജലീല്‍ ചട്ടലംഘനം നടത്തിയതും വെളിപ്പെട്ടത്. രാജ്യതാത്പര്യത്തിന് വിരുദ്ധമായി വിദേശ ഏജന്‍സികളുടെ സഹായം വാങ്ങിയ മന്ത്രിയെന്ന നിലയ്‌ക്കുള്ള  സത്യപ്രതിജ്ഞയുടെ ലംഘനം കൂടിയാണ്.

 കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ പ്രകാരം വിദേശ നയതന്ത്ര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് നിയന്ത്രണമുണ്ട്. അതിലെ പതിനെട്ടാമത്തെ ഭാഗത്ത്  ‘ആശയ വിനിമയം’ സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് വിദേശ നയതന്ത്രസ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളുമായോ കേന്ദ്രഭരണ പ്രദേശങ്ങളുമായോ നേരിട്ട് വ്യാപാരം നടത്താനോ  സാമ്പത്തിക സഹായം നല്‍കാനോ  ഒരുമിച്ചുള്ള പദ്ധതികള്‍ നടപ്പാക്കാനോ പാടില്ല.

അത്തരം കാര്യങ്ങളില്‍ ആശയവിനിമയം  വിദേശ കാര്യമന്ത്രാലയം വഴിയേ  നടത്താവൂയെന്നാണ് നിയമം. സാങ്കേതികമായ കാര്യങ്ങളോ വസ്തുതാപരമായ കാര്യങ്ങളോ അന്വേഷിക്കാന്‍ കോണ്‍സുലേറ്റ് ജനറല്‍ മാത്രമേ സംസ്ഥാന സര്‍ക്കാരിനോട് ബന്ധപ്പെടാന്‍ പാടുള്ളൂ എന്നും വ്യവസ്ഥയുണ്ട്. പത്തൊമ്പതാമത്തെ ഭാഗത്ത്  വിദേശ നയതന്ത്ര സ്ഥാപനങ്ങളോ കള്‍ച്ചറല്‍ സെന്ററുകളോ സാമ്പത്തിക സഹായം നല്‍കുന്നുണ്ടെങ്കില്‍ വിദേശ നാണയ വിനിമയ നിയന്ത്രണ നിയമത്തിനു വിധേയമായിരിക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

ഇക്കാര്യം വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ച് മുന്‍കൂര്‍ അനുമതി വാങ്ങണം.  അതിനുശേഷം പ്രോട്ടോക്കോള്‍ വിഭാഗം വഴി സംസ്ഥാന സര്‍ക്കാരിനെ ബന്ധപ്പെടണം എന്നും വ്യക്തമാക്കുന്നു.  ഇതെല്ലാം പാടെ കാറ്റില്‍ പറത്തിയാണ്  മന്ത്രി ജലീല്‍ യുഎഇ കോണ്‍സുലേറ്റ് ജനറലിനെ ബന്ധപ്പെട്ടതും  സാമ്പത്തികസഹായം നേടിയതും.  

മന്ത്രി പുറത്ത് വിട്ട വാട്‌സ് ആപ്പ് മെസേജുകളുടെ സ്‌ക്രീന്‍ഷോട്ട് അനുസരിച്ച് മെയ് 27 ന് ആണ് മന്ത്രി ജലീല്‍   യുഎഇ കോണ്‍സുലേറ്റ് ജനറലുമായി  സംസാരിച്ചത്. 500 രൂപ വിലയുള്ള 1000 കിറ്റുകള്‍ നല്‍കാമെന്ന് ജനറല്‍ സമ്മതിച്ചു. തുടര്‍ന്ന് മലപ്പുറം മാറഞ്ചേരിയിലെ കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും  502500 രൂപയുടെ സാധനം ജൂണ്‍ 16 ന് വാങ്ങി. കൂടാതെ സ്വകാര്യസ്ഥാപനത്തില്‍ നിന്നും 17,000 രൂപയുടെ ബാഗുകളും വാങ്ങി. ഇതിന്റെ രണ്ട് ബില്ലുകളും നല്‍കിയിരിക്കുന്നത് യുഎഇ കോണ്‍സുലേറ്റ് ജനറലിനാണ്. മന്ത്രിയുടെ മണ്ഡലമായ തവനൂരിലെ സിപിഎം ഓഫീസില്‍ വച്ച് വിതരണം ചെയ്യുകയായിരുന്നു. 2019 ലും യുഎഇ കോണ്‍സുലേറ്റ് സഹായവിതരണം നടത്തിയെന്നും മന്ത്രി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ജലീല്‍ യുഎഇ കോണ്‍സുലേറ്റിന്റെ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നു

 

യുഎഇ പതാക പതിച്ച ബാഗുകള്‍ നല്‍കിയതും നിയമ വിരുദ്ധം

തിരുവനന്തപുരം: രാജ്യവിരുദ്ധമായി യുഎഇ കോണ്‍സുലേറ്റിന്റെ സാമ്പത്തിക സഹായം തേടിയ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ യുഎഇ പതാക പതിച്ച കവറുകളില്‍ ഭക്ഷ്യകിറ്റുകള്‍  നല്‍കിയതും ചട്ടവിരുദ്ധം. 

കേന്ദ്ര വിദേശ കാര്യമ്രന്താലയത്തിന്റെ പ്രോട്ടോകോള്‍ പ്രകാരം വിദേശ നയതന്ത്രസ്ഥാപനങ്ങളുടെ യാതൊരു പരസ്യപ്രചാരണവും പാടില്ല. എന്നാല്‍ കെ.ടി. ജലീല്‍ യുഎഇ കോണ്‍സുലേറ്റ് ജനറലില്‍ നിന്നും പണം കൈപ്പറ്റി ഭക്ഷ്യക്കിറ്റില്‍ യുഎഇ പതാക അച്ചടിച്ച് വിതരണം ചെയ്തു. മലപ്പുറത്തെ സ്വകാര്യ സ്ഥാപനത്തില്‍ 17,000 രൂപയ്‌ക്കാണ് 1000 കവറുകള്‍ അച്ചടിച്ച ത്. ഇതില്‍ യുഎഇയുടെ പതാകയും യുഎഇ എയിഡ് എന്നും അച്ചടിച്ചിട്ടുണ്ട്.  ഇതും രാജ്യവിരുദ്ധമാണ്.

Tags: UAEനിയമംകെ.ടി. ജലീല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഫുജൈറ – അബുദാബി എന്നിവയെ നേരിട്ട് ബന്ധിപ്പിക്കുന്ന കാർഗോ സർവീസ് ആരംഭിച്ചതായി ഇത്തിഹാദ് റെയിൽ ഫ്രൈറ്റ്

Gulf

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

Gulf

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

Gulf

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

പുതിയ വാര്‍ത്തകള്‍

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.