Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആദികവി കഥാപാത്രമാകുമ്പോള്‍

വാല്മീകി, രാമന്റെ കഥ ഏഴ് കാണ്ഡങ്ങളും അഞ്ഞൂറ് സര്‍ഗ്ഗങ്ങളും ഇരുപത്തിനാലായിരം ശ്ലോകങ്ങളുമായി ഗായത്രി ഛന്ദസ്സില്‍ രചിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2020, 03:00 am IST
in Samskriti

ആദി കവിയാണ് വാത്മീകി. രാമായണം ആദികാവ്യവും. അജ്ഞാനമാകുന്ന  

‘പുറ്റ്’ പൊട്ടിച്ച് പുറത്ത് വന്ന വാല്മീകിതപസ്വിയായിരുന്നു. തപസ്വിയായ വാല്മീകി നാരദമുനിയോട് ചോദിച്ചു

”കോന്വസ്മിന്‍ സാമ്പ്രതം ലോകേ

ഗുണവാന്‍ കശ്ചവീര്യവാന്‍”

ആരാണ് ഈ ലോകത്ത് ഏറ്റവും വീര്യവാനും ഗുണവാനുമായവന്‍. ഇതിന്  ഉത്തരമായി നാരദമഹര്‍ഷി ശ്രീരാമന്റെ കഥ പറഞ്ഞുകൊടുക്കുന്നു. ശ്രീരാമന്റെ സമകാലികനായിരുന്നു വാല്മീകി. തമസാ നദിക്കരയിലെ ആശ്രമത്തില്‍ താമസിക്കുന്ന മാമുനി സന്ധ്യാവന്ദനത്തിനായി തീരത്തേക്ക് പോയപ്പോള്‍ ക്രൗഞ്ചമിഥുനങ്ങളുടെ കളകൂജനം കേള്‍ക്കാന്‍ ഇടവന്നു. വേടന്റെ അമ്പേറ്റ് അവയിലൊന്ന് താഴെ വീഴുന്നതു കണ്ടു. ഉടനെ മാമുനിയില്‍ നിന്ന് അറിയാതെ ശാപവാക്കുകള്‍  

പുറത്തേക്ക് ഒഴുകി.

‘മാ,നിഷാദ പ്രതിഷ്ഠാം

ത്വമഗമഃ ശാശ്വതീസമാഃ

യത് ക്രൗഞ്ച മിഥുനാദേക  

മവധീഃ കാമമോഹിതം’

കാമാര്‍ത്തനായ ക്രൗഞ്ച മിഥുനത്തെ കൊന്ന കാട്ടാളാ, നീ നെടുനാള്‍ വാഴാതെ പോവട്ടെ, അധര്‍മ്മത്തിനെതിരെ ധര്‍മ്മത്തിന്റെ ആദ്യ ശബ്ദമായിരുന്നു അത്. ‘രാമോ വിഗ്രഹവാന്‍ ധര്‍മ്മ’. ഗാനാത്മകമായി പ്രഹരിച്ച ശാപവാക്കുകള്‍ ശ്ലോകം തന്നെയല്ലെ എന്ന് മാമുനി ചിന്തിച്ചു. അപ്പോള്‍ ബ്രഹ്മാവ് പറഞ്ഞു ‘അങ്ങ് വ്യാകുലപ്പെടേണ്ട. ഇത് ശ്ലോകമാണ്, അങ്ങയിലുണ്ടായ ഈ സരസ്വതീ പ്രവാഹത്താല്‍ രാമചരിതം മുഴുവനായി രചിച്ചാലും’.

വാല്മീകി, രാമന്റെ കഥ ഏഴ് കാണ്ഡങ്ങളും അഞ്ഞൂറ് സര്‍ഗ്ഗങ്ങളും ഇരുപത്തിനാലായിരം ശ്ലോകങ്ങളുമായി ഗായത്രി ഛന്ദസ്സില്‍ രചിച്ചു.

വാല്മീകി ആശ്രമം, ഗംഗയുടെ അടുത്തുകൂടി ഒഴുകുന്ന താമസയുടെ തീരത്താണ്. സീതയെ ഗംഗ കടത്തിവിടണം എന്ന് ശ്രീരാമന്‍ ലക്ഷ്മണനോട് പറഞ്ഞു. സീത എത്തിയത്  വാല്മീകി ആശ്രമത്തില്‍. അവിടെ വെച്ച്  ലവ-കുശന്മാരെ പ്രസവിച്ചു. ലവകുശന്മാര്‍ക്ക് 12 വയസ്സുള്ളപ്പോഴാണ് മാമുനി കുട്ടികളെ രാമായണം പഠിപ്പിച്ചത്. ലവണാസുരനെ നിഗ്രഹിക്കാനായി മഥുരയ്‌ക്ക് പോന്ന ശത്രുഘ്‌നന്‍ അവിടെ താമസിക്കാനിടയായി. വാല്മീകി ആശ്രമത്തില്‍ തങ്ങിയ സമയത്ത് ശ്രീരാമചരിതം  ലവ-കുശന്മാര്‍ പാടുന്നതുകേട്ടു. ഏതാനും നാള്‍ കഴിഞ്ഞ് ശ്രീരാമന്‍ അശ്വമേധം നടത്തി. വാല്മീകി ശിഷ്യരോട് പറഞ്ഞു. ‘പുണ്യങ്ങളായ ഋഷിവാടങ്ങളിലും ബ്രാഹ്മണഭവനങ്ങളിലും രാജമാര്‍ഗ്ഗങ്ങളിലും രാമായണം ഗാനം ചെയ്യണം. ആരുടെ മക്കളാണ് എന്ന് രാജാവ് ചോദിച്ചാല്‍  വാല്മീകിയുടെ ശിഷ്യന്മാര്‍ എന്ന് മാത്രം പറഞ്ഞാല്‍ മതി.’

ലവ-കുശന്മാരുടെ  മനോഹര ഗീതങ്ങള്‍ കേട്ട ശ്രീരാമന്‍ ഇവര്‍ തന്റെ കുട്ടികളാണെന്ന് തിരിച്ചറിഞ്ഞു. ഉടനെ  ദൂതന്മാരെ വാല്മീകിയുടെ അടുത്തേക്ക് പറഞ്ഞയച്ചു. ‘സീത പരിശുദ്ധയാണെങ്കില്‍ മഹാജന സമക്ഷം വന്ന് തെളിവ് നല്‍കട്ടെ’. പിറ്റേന്ന് കാലത്ത് നിറഞ്ഞ സഭയില്‍ വാല്മീകി സീതയെ ഹാജരാക്കി. അദ്ദേഹം പറഞ്ഞു. ‘രാജാവേ, അപവാദം മൂലം പരിത്യതക്തയായ സീത സുവ്രതയും ധര്‍മ്മചാരിണിയുമാണ്. ഈ ഇരട്ടകുട്ടികള്‍ അങ്ങയുടെതാണ്. പ്രചേതസ്സിന്റെ പത്താമത്തെ പുത്രനായ ഞാന്‍ കളവ് പറഞ്ഞിട്ടില്ല. ്’. ദാമ്പത്യ ജീവിതത്തിന്റെ കെട്ടുറപ്പിന് ഒരു സ്ത്രീ പാതിവ്രത്യം തെളിയിക്കാന്‍ എത്രവട്ടം ശപഥം ചെയ്യണം! കാഷായ വേഷധാരിയായ സീത എല്ലാവരെയും കൈകൂപ്പി താഴോട്ട് നോക്കി പറഞ്ഞു. ‘മനസുകൊണ്ട് പോലും ശ്രീരാമനെയല്ലാതെ മറ്റൊരാളെ നിനച്ചിട്ടില്ലെങ്കില്‍ ഭൂമിദേവി എനിക്ക് ഇടം തരട്ടെ.’ അവിടെ അത്ഭുതം സംഭവിച്ചു. ഭൂമി നെടുകെ പിളര്‍ന്ന്, സീത ഗര്‍ത്തത്തിലേക്ക് താണു.  

ശ്രീരാമന്‍ വളരെയധികം ദുഃഖിച്ചു. ബ്രഹ്മാവ് അദ്ദേഹത്തെ സമാധാനിപ്പിച്ചു.  

കര്‍ത്താവ് തന്നെ കഥാപാത്രമായി അഭിനയിച്ച കാവ്യമാണ് രാമായണം. വാല്മീകിയെ കുറിച്ച് നമുക്ക് കൂടുതല്‍ അറിവ് ലഭിക്കുന്നത് സ്‌കന്ദ പുരാണത്തില്‍ നിന്നാണ്. മാമുനിയുടെ പേര് രത്‌നാകരന്‍ എന്നാണെന്നും ബ്രാഹ്മണനായി ജനിച്ചിട്ടും സഹാചര്യം കൊണ്ട് കൊള്ളക്കാര

നും കാട്ടാളനുമായി തീര്‍ന്നതാണെന്നും അദ്ദേഹം തന്നെ പറയുന്നുണ്ട്. സപ്തര്‍ഷികളുടെ  സത്സംഗം കൊണ്ട് രാമനാമം ജപിക്കാനിടയായി. അനേകവര്‍ഷം തപസ്സ് ചെയ്തു, വാല്മീകി മഹര്‍ഷിയായി തീര്‍ന്നു എന്നുമാണ് ആ കഥ.  

‘നിത്യം മരാമരമേവം ജപിക്ക നീ

ചിത്തമേകാഗ്രമാക്കി കൊണ്ടനാരതം’

മരാമരാ എന്ന് ജപിച്ച് രത്‌നാകരന്‍ വര്‍ഷങ്ങളോളം തപസ്സ് ചെയ്തു. മനസ്സ് ശുദ്ധമായി മാലിന്യങ്ങളില്‍ നിന്ന് മോക്ഷം ലഭിച്ചു മഹര്‍ഷിയായി. നരനെ നാരായണനാക്കിതീര്‍ക്കുന്ന ‘രാമരാമ’ നാമം കര്‍ക്കിടക സന്ധ്യകളില്‍ മുഖിരതമാവട്ടെ.

പാട്ടം കൃഷ്ണന്‍നമ്പൂതിരി

9445581645

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യെദ്യൂരപ്പയുടെ രാഷ്‌ട്രീയപ്രവർത്തനത്തിന്റെ 50-ാംവാർഷികം; ആഘോഷം 9ന്

India

ബെംഗളൂരു – മുംബൈ റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകള്‍

Varadyam

കവിത: പ്രണയകാവ്യം

Varadyam

കവിത: സ്വയമറിയാത്തവര്‍

Samskriti

അര്‍ജുനനും കര്‍ണനും ഭഗവാന്റെ കാഴ്ചപാടില്‍

പുതിയ വാര്‍ത്തകള്‍

കലിദോഷമുക്തിക്കുള്ള ഉപായങ്ങള്‍; ഏവര്‍ക്കും അനുഷ്ഠിക്കാവുന്ന ചില വിധികള്‍

സാക്ഷാത്കാരം

ഹർഭജനെ ഇൻസ്റ്റാഗ്രാമിൽ ബ്ലോക്ക് ചെയ്തു; തുറന്നടിച്ച് ശ്രീശാന്ത്

ലോക ഫുട്‌ബോള്‍ 2026: ഹാര്‍ഡ് റോക്ക്, സോഫി

ഏഷ്യന്‍ ബീച്ച് ഗെയിംസ് ബാസ്‌കറ്റ്‌ബോളില്‍ വിജയിച്ച ഭാരത ടീം

ഏഷ്യന്‍ ബീച്ച് ഗെയിംസ്: ഭാരതത്തിന് മികച്ച തുടക്കം

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളില്‍ 50 പ്ലസ് വിഭാഗത്തില്‍ ജേതാക്കളായ കോര്‍ട്ട് ക്വീന്‍സ് കേരള ടീം

സ്വിഷ് മാസ്റ്റേഴ്‌സ്: ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന്

ഐപിഎല്‍: ജയമില്ലാതെ രാഹുല്‍ ഷോ; ദല്‍ഹിയുടെ 264 പഞ്ചാബ് മറികടന്നു

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.