Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

പ്രോഗ്രാമിംഗ് പഠിക്കാൻ പഠിക്കാം – പൈത്തൺ പ്രോഗ്രാമിംഗ് ഭാഗം 2

പ്രോഗ്രാമിംഗ് എന്നത് അല്പം ബുദ്ധി ഉപയോഗിക്കേണ്ട മേഖലയാണ് എന്ന് കേട്ടിട്ടുണ്ടാകും. ഇതിൽ കുറച്ചു സത്യമില്ലാതില്ല. പക്ഷെ ഇവിടെ ബുദ്ധി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരാളുടെ ചിന്തിക്കാനും വിശകലനം ചെയ്യാനുമുള്ള താല്പര്യത്തിനെയും ജിജ്ഞാസയെയുമാണ്‌.

പ്രവീൺ നായർ by പ്രവീൺ നായർ
Jul 15, 2020, 05:31 pm IST
in Technology

ഓരോരുത്തരുടെയും പഠന രീതി വ്യത്യസ്തമാണ്. ചിലർ മൗനമായി വായിച്ചു പഠിക്കും, ചിലർ ഉച്ചത്തിൽ വായിക്കും, ചിലർ കേട്ടു പഠിക്കും, അങ്ങിനെ അനേകം രീതികളിലൂടെ നമ്മൾ പഠിക്കുന്നു. പക്ഷെ, പ്രോഗ്രാമിംഗ് (Programming)  പഠിക്കാൻ ഏതാണ് ഏറ്റവും നല്ല മാർഗ്ഗം?

പ്രോഗ്രാമിംഗ് എന്നത് അല്പം ബുദ്ധി ഉപയോഗിക്കേണ്ട മേഖലയാണ് എന്ന് കേട്ടിട്ടുണ്ടാകും. ഇതിൽ കുറച്ചു സത്യമില്ലാതില്ല. പക്ഷെ ഇവിടെ ബുദ്ധി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരാളുടെ ചിന്തിക്കാനും വിശകലനം ചെയ്യാനുമുള്ള താല്പര്യത്തിനെയും ജിജ്ഞാസയെയുമാണ്‌.

ഉദാഹരണത്തിന് നമുക്ക് ഒരു പ്രോഗ്രാമിങ് പ്രശ്നം (Problem) നമുക്കു മുന്നിൽ ഉണ്ട് എന്നിരിക്കട്ടെ, ആദ്യം നമ്മൾ ചെയ്യേണ്ടത് ആദ്യം അതിനെ ശരിയായി മനസിലാക്കുക (understand) എന്നതാണ്. അടുത്തതായി ആ പ്രശ്നത്തിനെയും പരിഹാരസാധ്യതകളെയും നന്നായി വിശകലനം (analyze) ചെയ്യുകയും അതിൽനിന്നും മികച്ച ഒരു പരിഹാര മാർഗ്ഗം തിരഞ്ഞെടുക്കുകയും ചെയ്യുക. ശേഷം മനസ്സിൽ ആ പ്രോഗ്രാം പ്രവർത്തിക്കുന്നതായി (execute) സങ്കൽപ്പിക്കുക (visualize). 

ഒരിടത്തു തുടങ്ങി (start), ഒരു ഒഴുക്കിൽ (program flow), തടസ്സങ്ങളൊന്നും കൂടാതെ അവസാനത്തിൽ (end) എത്തിക്കുക.

ഈ ഒരു ഘട്ടം കഴിഞ്ഞാൽ, നമുക്ക് കംപ്യുട്ടറിനോട് നിർദ്ദേശിക്കാം (instruct), ഒരു പ്രോഗ്രാമ്മിന്റെ രൂപത്തിൽ.

രണ്ടു സംഖ്യകൾ തമ്മിൽ കൂട്ടി, അതിന്റെ തുക (sum) കാണുന്നതിനുള്ള ഒരു പ്രോഗ്രാം നിർമിക്കണം എന്നിരിക്കട്ടെ.

  1. ആദ്യം രണ്ടു സംഖ്യകൾ വേണം. ഉദാ: 25 ഉം 63 ഉം
  2. ഇനി രണ്ടും കൂടി നമുക്ക് കൂട്ടാം. 25 നോട് 63 കൂട്ടുമ്പോൾ 88 കിട്ടും

മനുഷ്യർക്ക് ഇത് വളരെ നിസാരമായി മനക്കണക്ക് ചെയ്തു ഉത്തരം പറയാൻ കഴിയും. പക്ഷെ ഇതേകാര്യം കംപ്യുട്ടറിനെ കൊണ്ട് ചെയ്യിക്കണമെങ്കിൽ ഒരു പടി കൂടി മുന്നിലേക്ക്  ചിന്തിക്കേണ്ടിയിരിക്കുന്നു. ഏതാണ്ട് ഇങ്ങിനെ:

ഇത്തരം ചെറിയ ആവശ്യങ്ങക്കുള്ള പ്രോഗ്രാമുകൾ നമുക്ക് നമ്മുടെ മനസ്സിൽ ചെറിയ സമയം കൊണ്ട് പരിഹാരം ഉണ്ടാക്കാം. പക്ഷെ കുറച്ചുകൂടി വലിയ ആവശ്യങ്ങൾ വരുമ്പോൾ പ്രോഗ്രാമിംഗിലെ ചില രീതികളും (methods) പ്രക്രിയകളും (process) ഉപകരണങ്ങളും (tools) ഉപയോഗിക്കേണ്ടി വരും. വരും ലേഖനങ്ങളിൽ അവ നമുക്ക് പഠിക്കാം.

അപ്പോൾ, പ്രോഗ്രാമിംഗ് പഠിക്കാൻ ഏതാണ് ഏറ്റവും കാര്യക്ഷമമായ മാർഗ്ഗം?

സംശയം വേണ്ട, പ്രയോഗത്തിലൂടെയുള്ള പഠനം തന്നെ (Hands-on learning). പ്രായോഗിക പരിശീലനവും പരിജ്ഞാനവും ഇല്ലെങ്കിൽ ഈ മേഖലയിൽ ശോഭിക്കാൻ കഴിയില്ല. ഗുണമേന്മയുള്ളതും (Quality) കാര്യക്ഷമവുമായ (Efficient) ആപ്പ്ളിക്കേഷനുകൾ (Applications) നിർമ്മിക്കാൻ പ്രോഗ്രാമിംഗിന്റെ അടിത്തറ (foundation) ശക്തമാക്കണം. ഉപയോഗിക്കുന്ന കമ്പ്യൂട്ടർ ഭാഷ ഏതുതന്നെയും ആയിക്കൊള്ളട്ടെ, അടിസ്ഥാനം ഉറപ്പുള്ളതാണെങ്കിൽ ഏതു കമ്പ്യൂട്ടർ ഭാഷയും അനായാസ്യം പഠിച്ചെടുക്കാം. ഒരു കമ്പ്യൂട്ടർ ഭാഷ ഒരിക്കൽ സ്വായത്തമാക്കിയാൽ, മറ്റൊരു ഭാഷ പഠിച്ചെടുക്കാൻ വെറും രണ്ടോ മൂന്നോ മണിക്കൂറുകളോ, കൂടിയാൽ ഒരാഴ്ചയോ മതിയാകും.

എന്തൊക്കെയാണ് കംപ്യൂട്ടർ പ്രോഗ്രാമിംഗിന്റെ അടിസ്ഥാനം?

ഒരു പ്രോഗ്രാമർ വിദഗ്‌ദ്ധൻ ആവണമെങ്കിൽ താഴെ പറയുന്നവ നന്നായി അറിഞ്ഞിരിക്കണം:

  • ഒരു കമ്പ്യൂട്ടർ പ്രവർത്തിക്കുന്ന രീതി
  • ഒരു കമ്പ്യൂട്ടറിന്റെ വിവിധ ഘടകങ്ങളും അവ തമ്മിലുള്ള ആശയവിനിമയവും  – input, output, storage, process and control
  • നമ്പർ സിസ്‌റ്റം (Number System)
  • മെമ്മറി (Memory) പ്രവർത്തിക്കുന്ന വിധം
  • നമ്മളുടെ നിർദ്ദേശങ്ങൾ (instructions) കമ്പ്യൂട്ടർ വ്യാഖ്യാനിക്കുന്ന (interpret) രീതി

പൈത്തൺ ഷെൽ എന്ന കാൽകുലേറ്റർ

ഒന്നാം ഭാഗത്തിൽ നമ്മൾ പരിചയപ്പെട്ട പൈത്തൺ ഓൺലൈൻ ഷെൽ (Python Shell – https://www.python.org/shell/), അധികം പ്രോഗ്രാമിംഗ് ഒന്നും ഇല്ലാതെ തന്നെ നമുക്ക് ഒരു കാൽകുലേറ്റർ ആയി ഉപയോഗിക്കാം. ചുവടെ കൊടുത്തിരിക്കുന്ന ലഘുവായ ക്രിയകൾ ഷെല്ലിൽ ചെയ്തു നോക്കൂ.

  • 25 + 63
  • 10 + 20 + 15
  • 100 – 12
  • 100 – 12 + 50
  • print (25 + 63 – 45 + 8 – 2 + 54)

ഈ അഭ്യാസത്തിന്റെ വീഡിയോ ചുവടെ കൊടുക്കുന്നു:

ഒന്നാം ഭാഗം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tags: പൈത്തൺ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആടിനെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി ആടിനെ പുറത്തെടുത്ത് അഗ്നിശമന സേനാസംഘം (വീഡിയോ)

വിരിഞ്ഞ പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളോടൊപ്പം അമീന്‍
Kerala

തള്ളപ്പെരുമ്പാമ്പിന്റെ ചൂടേറ്റ് 24 മുട്ടകളും വിരിയാന്‍ 54 ദിവസത്തേക്ക് കാസര്‍കോഡ് കള്‍വര്‍ട്ട് പണി നിര്‍ത്തിവെച്ച് കാത്തിരിപ്പ്

Kannur

വീട്ടുകാരെ അഞ്ച് മണിക്കൂറുകളോളം പരിഭ്രാന്തിയിലാക്കി ശുചിമുറിയില്‍ പെരുമ്പാമ്പ്, ഒരു മാസത്തിനിടെ മാലൂരിൽ നിന്നും പിടികൂടിയത് പത്തോളം പാമ്പുകളെ

Ernakulam

മലമ്പാമ്പുകളെ കണ്ടെത്തി

Kerala

ഇന്ന് ലോക പാമ്പ് ദിനം; ലോറി കയറി തലയ്‌ക്ക് പരിക്കേറ്റ പെരുമ്പാമ്പ് എട്ട് മാസത്തെ ചികിത്സയ്‌ക്ക് ശേഷം ആവാസ കേന്ദ്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഇറാഖിനെയും തുരത്തി ഫ്രാന്‍സ് നോക്കൗട്ടില്‍; എംബാപ്പെയ്‌ക്ക് രണ്ടാം മത്സരത്തിലും ഇരട്ടഗോള്‍

മൂന്നാം റൗണ്ട് തുടങ്ങുന്നു; നെയ്‌മര്‍ കളിക്കും, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം

മത്സരം നിര്‍ത്തിവച്ചത് രണ്ടുമണിക്കൂര്‍

ഗോള്‍ നേടിയ അമിനെ ഗോയൂറിയുടെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: അള്‍ജീരിയ ജോര്‍ദാനെ കീഴടക്കി

ഗോള്‍വേട്ടയില്‍ മെസി-എംബാപ്പെ പോര്

മിന്നും ജയത്തോടെ അര്‍ജന്റീന നോക്കൗട്ടില്‍

ഹീറോ ഹാലന്‍ഡ് തന്നെ…..

ഫിഫ ലോകകപ്പ് 2026: ഹാപ്പി ഹാലന്‍ഡ്;

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.