Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

മല തുരന്ന് അതിനകത്തായി അപൂര്‍വ്വ നിര്‍മിതിയായി ഇടുക്കി ജല വൈദ്യുതി പദ്ധതി;​ ഏഷ്യയില്‍ തന്നെ ആദ്യം

ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകള്‍ ഒരുമിച്ചാണ് ഇടുക്കി സംഭരണി എന്ന് പറയുന്നത്. മൂന്ന് വീതം ജനറേറ്ററുകളോടെ 1976നും 1985ലുമായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് പദ്ധതി ഉദ്ഘാടനം ചെയ്ത്. 1960ലാണ് പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jul 11, 2020, 12:07 pm IST
inIdukki
95000 ദശലക്ഷം യൂണിറ്റെത്തിയപ്പോള്‍ ജന്മഭൂമി നല്‍കിയ വാര്‍ത്ത (2018 ജൂണ്‍ ആറിലേത്)

95000 ദശലക്ഷം യൂണിറ്റെത്തിയപ്പോള്‍ ജന്മഭൂമി നല്‍കിയ വാര്‍ത്ത (2018 ജൂണ്‍ ആറിലേത്)

ഇടുക്കി: പൂര്‍ണ്ണമായും മല തുരന്ന് അതിനകത്ത് സ്ഥിതി ചെയ്യുന്ന ഇടുക്കി ജലവൈദ്യുത പദ്ധതി ഏഷ്യയിലെ തന്നെ ഇത്തരത്തിലെ ഏക നിര്‍മ്മാണമാണ്. ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകള്‍ ഒരുമിച്ചാണ് ഇടുക്കി സംഭരണി എന്ന് പറയുന്നത്. മൂന്ന് വീതം ജനറേറ്ററുകളോടെ 1976നും 1985ലുമായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് പദ്ധതി ഉദ്ഘാടനം ചെയ്ത്. 1960ലാണ് പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

ചെറുതോണിക്ക് സമീപത്തെ കുറവന്‍, കുറത്തി മലകളെ സംയോജിപ്പിച്ച് പെരിയാറിന് കുറുകെയും ഇതിന്റെ പോഷക നദിയായ ചെറുതോണിയാറിന് കുറുകെ ചെറുതോണിയിലും അണകെട്ടി സംഭരിക്കുന്ന ജലം ചെറിയ തോട്ടിലൂടെ കുളമാവില്‍ എത്തിക്കും. കമാന ആകൃതിയിലുള്ള ഇടുക്കിയും, ഷട്ടറുള്ള ചെറുതോണി അണക്കെട്ടും അടുത്തടുത്താണെങ്കിലും കുളമാവ് ഡാം ഇവിടെ നിന്ന് 22.5 കിലോ മീറ്റര്‍ അകലെയാണ്.  

കുളമാവ് ഡാമില്‍ നിന്നാണ് ബട്ടര്‍ഫ്‌ളൈ വാല്‍വ് വഴി നാടുകാണി മലനിരകള്‍ക്ക് താഴെയിരിക്കുന്ന മൂലമറ്റത്തെ ഭൂഗര്‍ഭ നിലയത്തില്‍ വെള്ളമെത്തുന്നത്. കുളമാവില്‍ നിന്ന് 1.5 കിലോ മീറ്റര്‍ ദൂരം ചെറിയ ചെരുവില്‍ ഇതിനായി പാറ തുരന്നിട്ടുണ്ട്. ശേഷം 964 മീറ്റര്‍ ദൂരം കുത്തനെ പാറ തുരന്നാണ് ഇവിടെ നിന്ന് വെള്ളം ജനറേറ്റുകളില്‍ എത്തിക്കുന്നത്. ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് 640 ലിറ്റര്‍ മാത്രമാണ് ഇവിടെ ആവശ്യമായി വരുന്നത്. ഹൈ ഹെഡ് ജലവൈദ്യുത പദ്ധതിയെന്ന് ഇതിനെ പറയും.

2 സെക്ഷനുകളായുള്ള ജനറേറ്റുകളില്‍ വെള്ളം എത്തിക്കുന്നതിന് ഈ പാറ 2 തവണ സമാനമായി തുരന്നിട്ടുണ്ട്. ഓക്‌സിജന്റെ അളവ് പോലും കുറഞ്ഞ ഇവിടെ അതീവ ശ്രദ്ധയോടെ ഓരോ നിമിഷവും അപകടം മുന്നില്‍ കണ്ടാണ് ഉദ്യോഗസ്ഥര്‍ ജോലി നോക്കുന്നത്. ടണലുകള്‍ ഉപയോഗിക്കാത്ത നിര്‍മ്മാണത്തില്‍ പാറപൊട്ടിച്ച് കോണ്‍ക്രീറ്റ് ഉപയോഗിച്ച് അടച്ചാണ് വെള്ളമെത്തിക്കുന്നതിനുള്ള പാത നിര്‍മ്മിച്ചിരിക്കുന്നത്. ഇത്തരത്തില്‍ വരുന്ന വെള്ളം വീണ്ടും മലങ്കര അണക്കെട്ടില്‍ സംഭരിച്ച് വൈദ്യുതി നിര്‍മ്മിക്കുന്നുണ്ട്.

കിളിവള്ളിത്തോട്ടിലൂടെ…

നിര്‍മ്മാണത്തിന്റെ ഭാഗമായി അന്ന് പദ്ധതി പ്രദേശത്ത് താമസിച്ചിരുന്നവരെ പുനരധിവസിപ്പിച്ചിരുന്നു. ഇടുക്കി ആര്‍ച്ച് ഡാം, ചെറുതോണി അണക്കെട്ട് എന്നിവ അടുത്ത് അടുത്താണെങ്കിലും വൈദ്യുതി ഉത്പാദനം ഇവിടെ സാധ്യമല്ലാതെ വന്നതോടെയാണ് കുളമാവിലും അവിടെ നിന്ന് മൂലമറ്റത്തും വെള്ളമെത്തിക്കുന്നത്. ഇതിനായി മല തുരന്ന് വെള്ളം കൊണ്ടുപോയി അവിടെ ഭൂഗര്‍ഭ നിലയവും നിര്‍മ്മിച്ചു. 

കിളിവള്ളിത്തോട്ടിലൂടെയാണ് കുളമാവില്‍ വെള്ളം എത്തിച്ചത്. ഇവിടെ കുളമാവ് ഡാമും നിര്‍മ്മിച്ച് വെള്ളം കെട്ടി നിര്‍ത്തി. ഈ മേഖലയില്‍ ഉണ്ടായിരുന്ന വൈരമണി എന്ന ഗ്രാമം ഇതോടെ ഇല്ലാതായി. ഇവര്‍ പിന്നീട് കീരിത്തോട്, വണ്ണപ്പുറം മേഖലകളിലേക്ക് ചേക്കേറി.

Tags: idukkiconstruction
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

പുതിയ വാര്‍ത്തകള്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.