Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആത്മാവ് എല്ലാം കാണുന്ന ദ്രഷ്ടാവ്

ശ്ലോകം 220

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Jul 8, 2020, 03:00 am IST
inSamskriti

ശ്ലോകം 220

ദേഹം ധിയം ചിത്പ്രതിബിംബമേവം

വിസൃജ്യ ബുദ്ധൗ നിഹിതം ഗുഹായാം

ദ്രഷ്ടാരമാത്മാനമഖണ്ഡബോധം

സര്‍വപ്രകാശം സദസദ് വിലക്ഷണം

നിത്യംവിഭും സര്‍വഗതം സുസൂക്ഷ്മം

അന്തര്‍ബഹിഃ ശൂന്യമനന്യമാത്മനഃ

വിജ്ഞായ സമ്യക്‌നിജരൂപമേതത്

പുമാന്‍ വിപാപ്മാ വിരജോ വിമൃത്യുഃ

ദേഹം, ബുദ്ധി, ബുദ്ധിയിലെ ചിത് പ്രതിബിംബം എന്നിവയെ വിട്ട് ബുദ്ധി ഗുഹയില്‍ വിളങ്ങുന്ന സാക്ഷിയായ ആത്മാവിനെ അറിയണം. അഖണ്ഡ ബോധസ്വരൂപനും സര്‍വ പ്രകാശകനും സ്ഥൂല സൂക്ഷ്മങ്ങളില്‍ നിന്ന് വേറിട്ടവനുമാണത്. നിത്യനും സര്‍വവ്യാപിയും എല്ലാറ്റിലും ഉപാദാന രൂപത്തില്‍ കുടികൊള്ളുന്നവനുമാണ്. അകവും പുറവുമില്ലാതെ തന്നില്‍ നിന്ന് വിട്ട് മറ്റൊന്നല്ലാതെയിരിക്കുന്ന ആത്മാവിനെ ഇതാണ് തന്റെ സ്വരൂപമെന്ന് ജ്ഞാനി സാക്ഷാത്കരിക്കുന്നു. പാപമോ രജസ്സോ മണമോ ഒന്നും തന്നെ അവിടെയില്ല.

ശ്ലോകം 222

വിശോക ആനന്ദഘനോ വിപശ്ചിത്  

സ്വയം കുതശ്ചിത് ന ബിഭേതി കശ്ചിത്

നാന്യോളസ്തി പന്ഥാ ഭവബന്ധമുക്തേഃ

വിനാ സ്വതത്ത്വാവഗമം മുമുക്ഷോഃ

ദുഃഖം ഇല്ലാത്തവനും ആനന്ദഘന സ്വരൂപനുമായിത്തീരുന്ന സര്‍വജ്ഞന്‍ ഒന്നിനേയും ഭയക്കുന്നില്ല. സമ്യക് ജ്ഞാനമുള്ളയാള്‍ക്ക് ഭയമുണ്ടാകില്ല. ഇത്തരത്തില്‍ തന്റെ സ്വരൂപമായ ആത്മതത്ത്വം അറിയുകയല്ലാതെ സംസാര ബന്ധത്തില്‍ നിന്ന് മോചനം നേടാന്‍ മുമുക്ഷുവിന് മറ്റു വഴിയൊന്നുമില്ല.

ഇനി മൂന്ന് ശ്ലോകങ്ങളിലും പറഞ്ഞിരിക്കുന്ന ഓരോന്നിനെക്കുറിച്ചും അല്പം കാണാം. കഴിഞ്ഞ ശ്ലോകത്തില്‍ കുടം, വെള്ളം പ്രതിബിംബം എന്നിവയെ വിട്ട് യഥാര്‍ത്ഥ സൂര്യനെ കാണാന്‍ പറഞ്ഞതുപോലെയാണ് ഇവിടെയും ആദ്യമേ പറയുന്നത്. ശരീരമാകുന്ന കുടത്തേയും വെള്ളമാകുന്ന അന്തഃ കരണത്തേയും സൂര്യപ്രതിബിംബം പോലുള്ള ചിത് പ്രതിബിംബത്തേയും വിട്ട് ബുദ്ധി ഗുഹയില്‍ വിളങ്ങുന്ന പരമാത്മാതത്ത്വത്തെ സാക്ഷാത്കരിക്കണം. ശരീരം മുതലായ മൂന്നിനേയും പ്രകാശിപ്പിക്കുന്നതാണ് ആത്മചൈതന്യം.

ബുദ്ധിഗുഹ എന്നാല്‍ ബുദ്ധി എന്ന് അര്‍ത്ഥമെടുക്കേണ്ട. ബുദ്ധിയുടെ സത്തയായ ചൈതന്യമാണ്. ബുദ്ധിയിലെ ബോധക ശക്തിയാണ് ആത്മചൈതന്യം. ബുദ്ധി ഗുഹയില്‍ ദ്രഷ്ടാവായ എല്ലാറ്റിനേയും പ്രകാശിപ്പിക്കുന്ന ആത്മാവിനെയാണ് അറിയേണ്ടത്. അത് ദൃശ്യവസ്തുവല്ല എന്നും അറിയണം. അത് എല്ലാറ്റിനേയും ദര്‍ശിക്കുന്നതാണ്. അതിന്റെ സാന്നിധ്യത്തിലാണ് ശരീരവും ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയുമൊക്കെ പ്രവര്‍ത്തിക്കുന്നത്. എല്ലാറ്റിനേയും പ്രകാശിപ്പിക്കുന്നതിനാല്‍ അത് മാത്രമാണ് സ്വയം പ്രകാശനായ ദ്രഷ്ടാവ്.

അഖണ്ഡ ആനന്ദണോ ബോധമായുള്ളതാണ് ആത്മാവ്. അത് എല്ലാ അറിവുകള്‍ക്കും നിദാനമായിരിക്കുന്നതാണ്.അത് പരിമിതമായ അറിവല്ല.എല്ലാ അറിവുകള്‍ക്കും ആധാരമായി വിലസുന്നതാണ്. സര്‍വപ്രകാശവും സത്തില്‍ നിന്നും അസത്തില്‍ നിന്നും വേറിട്ടതുമാണ് ആത്മാവ്.

സര്‍വപ്രകാശമായതിനാല്‍ അത് എല്ലാറ്റിനേയും പ്രകാശിപ്പിക്കുന്നു. വിഷയങ്ങള്‍ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും അവയെ പ്രകാശിപ്പിക്കുന്നു. ഇല്ല എന്ന അറിവ് പോലും അത് തന്നെയാണ് പ്രകാശിപ്പിക്കുന്നത്. സ്ഥൂലവും സൂക്ഷ്മവുമായതില്‍ നിന്നൊക്കെ വേറിട്ടതുമാണത്.രൂപമുണ്ടെന്നോ ഇല്ലെന്നോ പറയാനാവില്ല. ദൃശ്യമായതില്‍ നിന്നൊക്കെ വേറിട്ടതാണത്. ദൃശ്യമല്ല, എല്ലാം കാണുന്നവനായ ദ്രഷ്ടാവാണ് ആത്മാവ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

World

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

Gulf

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

Astrology

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പുതിയ വാര്‍ത്തകള്‍

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.