കരുനാഗപ്പള്ളി: ചെറിയഴീക്കല്‍ തീരത്ത് രൂക്ഷമായ കടലാക്രമണത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. കടല്‍ഭിത്തി തകര്‍ന്നതോടെ ശക്തമായി അടിച്ചുകയറുന്ന തിരമാലകള്‍ കരപ്രദേശങ്ങളെ പൂര്‍ണ്ണമായി കടലെടുക്കുന്ന കാഴ്ചയാണ്. 35 വര്‍ഷം മുമ്പ് നിര്‍മിച്ച കടല്‍ഭിത്തി നേര്‍ത്ത വരമ്പുപോലെ തകര്‍ന്നടിഞ്ഞിട്ടും തീരസംരക്ഷണത്തിന് മാറി മാറി വരുന്ന സര്‍ക്കാരുകള്‍ യാതൊന്നും ചെയ്തില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ഇതിനിടെ പലപ്രാവശ്യം ചെറിയഴീക്കലിലും പണിക്കരുകടവിലും സ്ത്രീകളുള്‍പ്പെടെ ഉള്ളവര്‍ റോഡുകള്‍ ഉപരോധിക്കുകയും എംഎല്‍എ ഉള്‍പ്പെടെ ഉള്ള ജനപ്രതിനിധികളെ തടഞ്ഞുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ സമയങ്ങളിലെല്ലാം ഉടന്‍ പരിഹാരമുണ്ടാക്കാമെന്ന് വാഗ്ദാനം മാത്രമാണ് ഉണ്ടായത്.
പ്രശ്നത്തിന് ശാശ്വതപരിഹാരമുണ്ടാകണമെന്നാണ് കരയോഗ ഭാരവാഹികള്‍ പറയുന്നത്. ഇന്നലെ ഉണ്ടായ കടലാക്രമണത്തില്‍ മുക്കാലവട്ടത്ത് ഓമനക്കുട്ടന്, തൈപറമ്പില്‍ രാജു, കൊള്ളപുറത്ത് അനില്‍, ഓമനക്കുട്ടന് കിഴക്കേ വീട്, സരസന് മൂന്നുപറമ്പില്, സുനില്‍ കൊള്ളപ്പുറത്ത്, രവീന്ദ്രന് നമ്പിശ്ശേരില്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: