Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കലിയിളകി കടല്‍: കുമ്പള തീരദേശ മേഖലയില്‍ കടലാക്രമണം രൂക്ഷം

കടല്‍ഭിത്തികളൊക്കെ കടലെടുത്തുകൊണ്ടിരിക്കുന്നു. മഴ കനത്തതോടെ തീരദേശമേഖലയില്‍ കടലാക്രമണം രൂക്ഷമായി. കരയിടിച്ചില്‍ തടയാന്‍ കരിങ്കല്ലുകള്‍ പാകി സ്ഥാപിച്ച കടല്‍ഭിത്തികള്‍ മുന്‍വര്‍ഷങ്ങളില്‍ തന്നെ ഏതാണ്ട് കടലെടുത്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2020, 11:39 am IST
inKasargod

കുമ്പള: കാലവര്‍ഷത്തിന്റെ തുടക്കം തന്നെ കടലിന് കലിയിളകി. ഇതോടെ കുമ്പള തീരദേശ മേഖല കടലാക്രമണം രൂക്ഷമായി. കാലങ്ങളായി കരയിടിച്ചില്‍ നേരിടുന്ന കുമ്പള കോയിപ്പാടി പെര്‍വാഡ് പ്രദേശങ്ങളില്‍ ഇത്തവണ കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കടല്‍ പ്രക്ഷുബ്ദമായി കരയിടിയുന്ന സ്ഥിതിയാണ്. 

കടല്‍ഭിത്തികളൊക്കെ കടലെടുത്തുകൊണ്ടിരിക്കുന്നു. മഴ കനത്തതോടെ തീരദേശമേഖലയില്‍ കടലാക്രമണം രൂക്ഷമായി. കരയിടിച്ചില്‍ തടയാന്‍ കരിങ്കല്ലുകള്‍ പാകി സ്ഥാപിച്ച കടല്‍ഭിത്തികള്‍ മുന്‍വര്‍ഷങ്ങളില്‍ തന്നെ ഏതാണ്ട് കടലെടുത്തിരുന്നു. ഇപ്പോള്‍ അത് പൂര്‍ണമാകുകയാണ്. പെര്‍വാഡും, മൊഗ്രാല്‍ നാങ്കിയിലും സ്ഥാപിച്ച കടല്‍ ഭിത്തികള്‍ ഇപ്പോള്‍ കാണാനേയില്ല. കോടികളുടെ കരിങ്കല്ലുകളാണ് ഇവിടെ കടലെടുത്തത്.

ജില്ലയിലെ 82 കിലോമീറ്റര്‍ തീരദേശ മേഖലയില്‍ 40 കിലോമീറ്റര്‍ പ്രദേശം കടല്‍ക്ഷോഭം നേരിടുന്ന പ്രദേശങ്ങളാണ്. ഇതില്‍ 25 കിലോ മീറ്ററുകള്‍ ഇതിനകം കടല്‍ ഭിത്തികള്‍ നിര്‍മ്മിച്ചുവെങ്കിലും ഒന്നിനും നിലനില്‍പ്പ് ഉണ്ടായിട്ടില്ല. അശാസ്ത്രീയമായ നിര്‍മാണ രീതികളാണ് ഇതിന് കാരണമായിട്ടുള്ളതെന്ന് തീരദേശ വാസികള്‍ പറയുന്നു. രൂക്ഷമായ കടലാക്രമണം തീരദേശത്തെ അനേകം വീടുകള്‍ക്ക് ഇതിനകം തന്നെ ഭീഷണിയായിട്ടുണ്ട്. 

തീരമേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ കഴിഞ്ഞ ആറ് മാസക്കാലമായി വറുതിയിലാണ്. കോവിഡ് നിയന്ത്രണവും, മത്സ്യബന്ധന നിയന്ത്രണവുമെല്ലാം മത്സ്യത്തൊഴിലാളികളെ പട്ടിണിയിലാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് രൂക്ഷമായ കടല്‍ക്ഷോഭവും. കടല്‍ക്ഷോഭം നേരിടാന്‍ ശാസ്ത്രീയമായ വഴികള്‍ കണ്ടെത്താന്‍ സര്‍ക്കാറുകള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രഖ്യാപിക്കുന്ന കോടികളുടെ കടല്‍ഭിത്തി പദ്ധതികള്‍ വര്‍ഷാ വര്‍ഷം കടലെടുക്കുന്ന സ്ഥിതിയാണ് തീരദേശമേഖലയിലുള്ളത്. 

മണല്‍ചാക്കുകള്‍ വെച്ച് കടലാക്രമണത്തെ ചെറുക്കാനാണ് അധികൃതര്‍ ഇപ്പോള്‍ പരീക്ഷിക്കുന്നത്. ജില്ലയിലെ ചില ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള ജംബോ മണല്‍ ചാക്കുകള്‍ കടലാക്രമണത്തില്‍ തകര്‍ന്നിട്ടുമുണ്ട്. ഇത് പ്രദേശവാസികളില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്. രൂക്ഷമായ കടലാക്രമണം ചെറുക്കാന്‍ തീരദേശമേഖലയില്‍ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കരയിടിച്ചില്‍ തടയുന്നതിന് ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കണന്ന് തീരദേശവാസികള്‍ ആവശ്യപ്പെട്ടു.
 

Tags: kasargodകടൽ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

പുതിയ വാര്‍ത്തകള്‍

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.