Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഉറവിടമറിയാതെ കൊറോണ വൈറസ് രോഗബാധ; വലിയങ്ങാടിയിലും സെന്‍ട്രല്‍ മാര്‍ക്കറ്റിലും കര്‍ശനനിയന്ത്രണം

വലിയങ്ങാടിയിലെ കുണ്ടായിത്തോട് സ്വദേശിയായ വ്യാപാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുമായി നേരിട്ട് ആറ് പേര്‍ക്ക് സമ്പര്‍ക്കമുണ്ടായതെന്നാണ് കരുതുന്നത്. മോഡല്‍ ഗവ. ഹൈസ്‌കൂളില്‍ നിന്ന് വലിയങ്ങാടിയിലെ അറുപത് പേരുടെ സാമ്പിളുകള്‍ പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2020, 11:15 am IST
in Kozhikode

കോഴിക്കോട്: ഉറവിടമറിയാത്ത കോവിഡ് രോഗബാധയെതുടര്‍ന്ന് ജില്ലയിലെ പ്രധാന വ്യാപാരകേന്ദ്രമായ വലിയങ്ങാടിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍. തിരക്കൊഴിവാക്കാനും രോഗവ്യാപനം തടയാനും സെന്‍ട്രല്‍ മാര്‍ക്കറ്റിലും ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

വലിയങ്ങാടിയിലെ കുണ്ടായിത്തോട് സ്വദേശിയായ വ്യാപാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുമായി നേരിട്ട് ആറ് പേര്‍ക്ക് സമ്പര്‍ക്കമുണ്ടായതെന്നാണ് കരുതുന്നത്. മോഡല്‍ ഗവ. ഹൈസ്‌കൂളില്‍ നിന്ന് വലിയങ്ങാടിയിലെ അറുപത് പേരുടെ സാമ്പിളുകള്‍ പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്.  

ആരോഗ്യവകുപ്പും പോലീസും ഇന്നലെ വലിയങ്ങാടിയില്‍ പരിശോധന നടത്തി. മാസ്‌ക് ധരിക്കാതിരിക്കല്‍, സാമൂഹിക അകലം പാലിക്കാതിരിക്കുക തുടങ്ങി കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ആരോഗ്യ വിഭാഗം കേസെടുത്തു. മൂന്ന് കടകളുടെ ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്. ലൈസന്‍സ് ഇല്ലാത്ത ഒരു കട അടപ്പിച്ചു. 28 പേര്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. കടകള്‍ തുറക്കുന്നത് സംബന്ധിച്ച് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ വ്യാപാരികളുമായി ചര്‍ച്ച നടന്നു. 

വ്യാപാരിയുടെ സ്വദേശമായ കുണ്ടായിത്തോടില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ജൂണ്‍ 25 ന് സ്വന്തം വാഹനത്തില്‍ കാസര്‍കോഡ് പോയി തിരിച്ചെത്തിയ വ്യാപാരിക്കാണ് 28 നാണ് പനി ബാധിച്ചത്.  ജൂലൈ 2 ന് മറ്റ് രോഗലക്ഷണങ്ങള്‍ കണ്ടതോടെ സ്വകാര്യ ആശുപത്രിയില്‍ പരിശോധനയ്‌ക്ക് വിധേയമാവുകയായിരുന്നു. ഇദ്ദേഹത്തിന്റെ പിതാവിനും പനി ബാധിച്ചിട്ടുണ്ട്.  

നഗരസഭാ സെക്രട്ടറി ബിനു ഫ്രാന്‍സിസിന്റെ ചേംബറില്‍ ചേര്‍ന്ന കച്ചവടക്കാരുടെയും ജീവനക്കാരുടെയും യോഗത്തിലാണ് സെന്‍ട്രല്‍ മാര്‍ക്കറ്റിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. സെന്‍ട്രല്‍ മാര്‍ക്കറ്റിലെത്തുന്ന എല്ലാ മത്സ്യവണ്ടികളും രജിസ്റ്റര്‍ ചെയ്യണം. വണ്ടിയിലെ ജീവനക്കാരെ തെര്‍മല്‍ സ്‌കാനര്‍ കൊണ്ട് പരിശോധിക്കും. അവരുടെ പൂര്‍ണമായ വിവരവും എവിടെ നിന്ന് എേപ്പാള്‍ വന്നുവെന്നും പോകുന്നുവെന്നും രേഖപ്പെടുത്തും. മാര്‍ക്കറ്റ് രണ്ട് ഷിഫ്റ്റ് ആയി പ്രവര്‍ത്തിക്കും.  

രാവിലെ മൂന്ന് മുതല്‍ ആറ് വരെയും രാവിലെ ആറ് മുതല്‍ എട്ട് വരെയുമാണ് ഷിഫ്റ്റ്. ഓരോ ഷിഫ്റ്റിലും 15 വണ്ടികള്‍ മാത്രമേ ഉണ്ടാകാവൂ. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ലോറികളിലെ ജീവനക്കാര്‍ മാര്‍ക്കറ്റിന് അകത്തും പുറത്തും കറങ്ങി നടക്കുന്നത് ഒഴിവാക്കണം. ഓരോ മണിക്കൂര്‍ ഇടവിട്ട് മൂത്രപ്പുരയും കക്കൂസും അണുനശീകരണം നടത്തും. 60 വയസിന് മുകളിലുള്ളവര്‍ മാര്‍ക്കറ്റില്‍ കച്ചവടം നടത്തരുത്. കണ്ടെയിന്‍മെന്റ് സോണില്‍ നിന്നുള്ളവര്‍ മീന്‍ വാങ്ങാനോ വില്‍ക്കാനോ വരരുതെന്നും യോഗം തീരുമാനിച്ചു.

Tags: kozhikodecovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

Kerala

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

സംഘശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍ സംസാരിക്കുന്നു. മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍.മഹിപാല്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍മല്ലര്‍ എന്നിവര്‍ സമീപം
Kerala

ആര്‍എസ്എസ് പ്രവര്‍ത്തിച്ചത് രാഷ്‌ട്രസ്വത്വം ജനജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍: ആംബേക്കര്‍

പുതിയ വാര്‍ത്തകള്‍

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

വേമ്പനാട്ടു കായലിലെ മണല്‍വാരല്‍ കക്കാ സമ്പത്തിനെ നശിപ്പിക്കും; ഏറ്റവും ദോഷം തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്തെ മണലെടുപ്പ്

12 മാസം വരെ വിചാരണ കൂടാതെ തടങ്കലിൽ വയ്‌ക്കും ; സ്വത്തുക്കൾ കണ്ടുകെട്ടും ; ക്രിമിനലുകളെ പൂട്ടാൻ ശക്തമായ നിയമങ്ങളുമായി ബംഗാൾ സർക്കാർ

പ്ലസ്‌വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; കാലുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു

വഖഫ് ബോർഡിൽ കോടികളുടെ വെട്ടിപ്പ് ; അന്വേഷിക്കണമെന്ന് യോഗിയ്‌ക്ക് കത്ത് ; രാമക്ഷേത്ര വഴിപാട് മോഷണത്തേക്കാൾ വലിയ തട്ടിപ്പെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി

പെൺമക്കളെ അനധികൃതമായി ജോലിക്ക് നിയമിച്ച കർണാടക പിഎസ്‌സി ചെയർമാനെ സസ്പെൻഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.