Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ബസ് കാത്തിരിപ്പ് കേന്ദ്രം പള്ളി കമ്മിറ്റി പൊളിച്ചു മാറ്റി; പുനര്‍ നിര്‍മിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍

30 വര്‍ഷം മുന്‍പ് പന്നിമറ്റം കിഴക്കേക്കര കുടുംബം റോഡ് പുറമ്പോക്കില്‍ നിര്‍മ്മിച്ച് നല്‍കിയതായിരുന്നു ഈ വെയിറ്റിങ് ഷെഡ്. പഞ്ചായത്ത് ഇതിന്റെ അറ്റകുറ്റപണികള്‍ യഥാസമയം ചെയ്തിതിരുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2020, 11:37 am IST
inIdukki
പന്നിമറ്റം മുത്തോട് കപ്പേളയ്ക്ക് സമീപം നിര്‍മ്മിച്ചിരിക്കുന്ന ഷെഡ്

പന്നിമറ്റം മുത്തോട് കപ്പേളയ്ക്ക് സമീപം നിര്‍മ്മിച്ചിരിക്കുന്ന ഷെഡ്

കാഞ്ഞാര്‍: പന്നിമറ്റം മുത്തോട് കപ്പേളയ്‌ക്ക് സമീപം ഉണ്ടായിരുന്ന കോണ്‍ക്രീറ്റ് ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് മാറ്റിയത് പുനര്‍നിര്‍മ്മിക്കണമെന്ന് നാട്ടുകാര്‍.  

30 വര്‍ഷം മുന്‍പ് പന്നിമറ്റം കിഴക്കേക്കര കുടുംബം റോഡ് പുറമ്പോക്കില്‍ നിര്‍മ്മിച്ച് നല്‍കിയതായിരുന്നു ഈ വെയിറ്റിങ് ഷെഡ്. പഞ്ചായത്ത് ഇതിന്റെ അറ്റകുറ്റപണികള്‍ യഥാസമയം ചെയ്തിതിരുന്നതാണ്. എന്നാല്‍ മുന്‍പ് ചപ്പാത്ത് ഉണ്ടായിരുന്ന ഈ ഭാഗത്ത് പുതിയതായി പാലം നിര്‍മ്മിച്ചതോടെ ബസ് കാത്തിരിപ്പ് കേന്ദ്രം റോഡിന് താഴെ ആകുകയും ഇത് ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് പകരം സംവിധാനം ഉണ്ടാക്കാതെ പന്നിമറ്റം പള്ളി കമ്മിറ്റി ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് നീക്കി അവിടെ ഒരു ഷെഡ് കപ്പേളയുടെ ഭാഗമായി ഉണ്ടാക്കിയതായിട്ടാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.  

ഇതുവരെ  പകരം സംവിധാനം ഒരുക്കുന്നതിന് പള്ളി കമ്മിറ്റി ശ്രമിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മാത്രമല്ല മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു ഇത് നീട്ടി കൊണ്ടു പോകാനും ശ്രമിക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. ഇത്തരം നിര്‍മ്മാണങ്ങളുടെ ഉടമസ്ഥാവകാശം പഞ്ചായത്തിനാണെന്നിരിക്കെ പഞ്ചായത്ത് അധികാരികളെ അറിയിക്കാതെയാണ് ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചത്.  

ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റി അവിടെ ഷെഡ് പണിതിട്ടും പഞ്ചായത്ത് ഭരണസമിതി യാതൊരു നടപടിയും സ്വീകരിച്ചില്ല. കപ്പേളയോട് ചേര്‍ന്ന് പുറമ്പോക്ക് ഭൂമിയില്‍ ഷെഡ് പണിത് സ്ഥലം സ്വന്തമാക്കുവാനുള്ള ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്നാണ് പ്രദേശവാസികള്‍ സംശയിക്കുന്നത്.  

റബ്ബര്‍ ഫാക്ടറി ഉള്‍പ്പെടെ ധാരാളം ജനസാന്ദ്രതയുള്ള ഈ പ്രദേശത്ത് ആളുകള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം ആയിരുന്നു ഇത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വകാര്യ വ്യക്തി പൊതുജനങ്ങള്‍ക്കായി നിര്‍മ്മിച്ചു നല്‍കിയ ഈ ബസ് കാത്തിരിപ്പ് കേന്ദ്രം, പകരം സംവിധാനം ഉണ്ടാക്കാതെ പള്ളി കമ്മിറ്റി കൈവശപ്പെടുത്തിയതില്‍ അമര്‍ഷത്തിലാണ് നാട്ടുകാര്‍.  

പള്ളി വികാരി ഫാ.ജോണ്‍ കടവന്‍ പറയുന്നത്: ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ച കിഴക്കേക്കര കുടുബത്തിന്റെ ആവശ്യപ്രകാരമാണ് ഇത് പൊളിച്ചത്. പള്ളി നേരിട്ട് ഇടപെട്ടല്ല പൊളിച്ച് നീക്കിയത്. പള്ളിയുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികളാണ് ഇത് പൊളിച്ച് മാറ്റിയത്. ഉപയോഗശൂന്യമായി തീര്‍ത്തും മോശമായതിനാലാണ് അവര്‍ അത് പൊളിച്ചത്. കപ്പേളയുടെ സമീപം ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച ഭാഗത്ത് നിര്‍മ്മിച്ച താത്കാലിക ഷെഡ് പൊളിച്ച് മാറ്റാന്‍ തയാറാണ്. നാട്ടുകാരുടെ ആവശ്യപ്രകാരം പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം പണിയുവാനുള്ള ആലോചന നടന്ന് വരുന്നതായി വികാരി ജന്മഭൂമിയോട് പറഞ്ഞു.

Tags: busidukki
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് : അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിലെത്തി

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

Kerala

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.