Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സാംസ്‌കാരിക മന്ത്രിയുടെ ചാരിത്ര്യ പ്രസംഗം

വിപുലമായ റിപ്പോര്‍ട്ടാണ് ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി സമര്‍പ്പിച്ചത്. നടികള്‍ മാത്രമല്ല ഹെയര്‍ സ്‌റ്റൈലിസ്റ്റുകളും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും വരെ ലൈംഗിക ചൂഷണങ്ങള്‍ക്ക് വിധേയരാവുന്നുണ്ടെന്ന് തെളിവു സഹിതമാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇത്തരം സംഭവങ്ങളുടെ പെരുപ്പം തന്നെ അദ്ഭുതപ്പെടുത്തിയെന്നും, അതിനാല്‍ കൂടുതല്‍ അന്വേഷിക്കാതെ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കുകയാണുണ്ടായതെന്നും ജസ്റ്റിസ് ഹേമ പറയുകയുണ്ടായി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 3, 2020, 05:00 am IST
in Editorial

സിനിമാ വ്യവസായത്തില്‍ അപ്രിയമായ ചിലത് സംഭവിക്കുന്നുവെന്ന് സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ കണ്ടുപിടിച്ചിരിക്കുന്നു. ജനപ്രീതിയുള്ള മേഖലകളെ ഉപയോഗപ്പെടുത്തി എങ്ങനെയാണ് ഒരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നത് എന്നതിന് ഉദാഹരണമാണിതെന്നും മന്ത്രിക്ക് അഭിപ്രായമുണ്ട്. കാര്യങ്ങള്‍ നമ്മള്‍ കണ്ടതിനെക്കാളും കേട്ടതിനെക്കാളും ഞെട്ടിക്കുന്നതാണെന്നും, നടിയും നര്‍ത്തകിയുമായ ഷംന കാസിമിനെ ബ്ലാക് മെയില്‍ ചെയ്ത് പണം തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിച്ചു എന്ന കേസിനെ പരാമര്‍ശിച്ച് മന്ത്രി ബാലന്‍ വെളിപ്പെടുത്തിയിരിക്കുന്നു. പല കാര്യങ്ങളും പലരും പറയുന്നില്ല. ചിലര്‍ പറയാന്‍ നിര്‍ബന്ധിതരാകുമ്പോഴാണ് ജനങ്ങള്‍ അറിയുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരിടപെടല്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കിയിരിക്കുന്നു.

ദൃശ്യമാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ മന്ത്രി ബാലന്‍ ഇങ്ങനെയൊക്കെ പറയുന്നതിന്റെ ഔചിത്യം ചോദ്യം ചെയ്യപ്പെടും.  ഏതെങ്കിലുമൊരു അനിഷ്ട സംഭവത്തിന്റെ പേരില്‍ സിനിമാരംഗത്തെ മുഴുവന്‍ അധിക്ഷേപിക്കുന്നത് ഒരു സാംസ്‌കാരിക മന്ത്രിക്ക് ഒട്ടും ചേര്‍ന്നതല്ല. സത്യസന്ധതയും അര്‍പ്പണബോധവുമുള്ള നിരവധിയാളുകള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കാര്യം അറിഞ്ഞോ അറിയാതെയോ മന്ത്രി വിസ്മരിക്കുകയും ചെയ്യുന്നു.

ഇടതുമുന്നണി സര്‍ക്കാരിലെ സാംസ്‌കാരിക മന്ത്രിയെന്ന നിലയില്‍ എ.കെ. ബാലന്റെ ധാര്‍മിക രോഷംകൊള്ളലില്‍ വലിയ കാപട്യവുമുണ്ട്. കാരണം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് അധികം കഴിയുന്നതിനു മുന്‍പാണ് സിനിമാ രംഗത്തെ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ പ്രമുഖ നടിമാര്‍ ഉന്നയിച്ച വിമര്‍ശനം വന്‍ വിവാദമായിത്തീര്‍ന്നത്. സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ പലരുടെയും കിടക്ക പങ്കിടേണ്ട സ്ഥിതിയാണുള്ളതെന്നാണ് നടിമാരുടെ സംഘടന തുറന്നടിച്ചത്. ഇതിനെത്തുടര്‍ന്ന് ഇത്തരം അനഭിലഷണീയമായ പ്രവണതകളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. ജസ്റ്റിസ്  കെ. ഹേമ അധ്യക്ഷയും നടി ശാരദ, കെ.ബി. വത്സലകുമാരി ഐഎഎസ് എന്നിവര്‍ അംഗങ്ങളുമായുള്ള സമിതി ആരോപണങ്ങളെ മുഴുവന്‍ ശരിവയ്‌ക്കുന്ന റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മന്ത്രി ബാലനുമുണ്ടായിരുന്നു ഈ റിപ്പോര്‍ട്ട് സ്വീകരിക്കാന്‍.

വിപുലമായ റിപ്പോര്‍ട്ടാണ് ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി സമര്‍പ്പിച്ചത്. നടികള്‍ മാത്രമല്ല ഹെയര്‍ സ്‌റ്റൈലിസ്റ്റുകളും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും വരെ ലൈംഗിക ചൂഷണങ്ങള്‍ക്ക് വിധേയരാവുന്നുണ്ടെന്ന് തെളിവു സഹിതമാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇത്തരം സംഭവങ്ങളുടെ പെരുപ്പം തന്നെ അദ്ഭുതപ്പെടുത്തിയെന്നും, അതിനാല്‍ കൂടുതല്‍ അന്വേഷിക്കാതെ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കുകയാണുണ്ടായതെന്നും ജസ്റ്റിസ് ഹേമ പറയുകയുണ്ടായി. ഇതിന് തടയിടാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന നിര്‍ദ്ദേശവും മുന്നോട്ടുവച്ചിരുന്നു. ഇത് തടയുന്ന നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു എന്നാണ് മന്ത്രി ബാലന്‍ അന്ന് പ്രഖ്യാപിച്ചത്. 2019 ഡിസംബറിലാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പക്ഷേ യാതൊരു നടപടിയും ഉണ്ടായില്ല. എന്നിട്ടാണ് സാംസ്‌കാരിക മന്ത്രി വീണ്ടും ചാരിത്ര്യ പ്രസംഗം നടത്തുന്നത്. സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ അത് സിനിമാ മേഖലയെ കുറച്ചെങ്കിലും ശുദ്ധീകരിക്കുമായിരുന്നു. മന്ത്രി അധരവ്യായാമം അവസാനിപ്പിച്ച് ഇനിയെങ്കിലും അതിന് ശ്രമിക്കണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കുമെന്ന് ഭയം : കേരളത്തിലെ ബംഗ്ലാദേശികൾ കൂട്ടത്തോടെ നാട് വിടുന്നു ; പലരുടെയും കൈവശം 700 രൂപയ്‌ക്ക് കിട്ടുന്ന ആധാറുകൾ

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.