തലശ്ശേരി: പിന്നോക്കക്കാരെയും പാവപ്പെട്ടവരെയും അവഗണിക്കുന്ന കേരള സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ പ്രതികരിക്കണമെന്ന് ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് എന്‍.പി. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഒബിസി മോര്‍ച്ച തലശ്ശേരി ഡിഇഒ ഓഫീസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാതെ കഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പാഠപുസ്തകം തയ്യാറാക്കി നല്‍കുന്നതിനും വിദ്യാഭ്യാസ വകുപ്പ് പരാജയപ്പെട്ടു. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് ആത്മഹത്യ ചെയ്ത കുട്ടികളുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.പി. സഞ്ജീവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെല്‍ കോഡിനേറ്റര്‍ സുമേഷ്, മഹിളാ മോര്‍ച്ച ജില്ലാ അധ്യക്ഷ സ്മിത ജയമോഹന്‍, ബിജെപി സംസ്ഥാന സമിതി അംഗം കെ.എന്‍. മോഹനന്‍, ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡണ്ട് ലിജേഷ്, ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി എം. അനീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. പി.കെ. ബൈജിത് കുമാര്‍ സ്വാഗതവും അനീഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: